കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനാണോ ടെന്‍ഷനടിക്കുന്നത്? ഈ 5 വഴികള്‍ പരീക്ഷിച്ചു നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപമെന്നത് ദീര്‍ഘയാത്ര പോലെയാണ്. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി മനസിലാക്കുകയും എത്തിച്ചേരുന്നതു വരെ ക്ഷമയോടെ യാത്ര തുടരുകയും വേണം. സമാനമാണ് ജീവിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിക്ഷേപവും. ആഗ്രഹം സഫലമാക്കാന്‍ യോജിച്ച നിക്ഷേപ പദ്ധതികള്‍ അറിയുന്നതിനൊപ്പം യഥാസമയം നിക്ഷേപം ആരംഭിക്കുകയും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും വേണം. എങ്കില്‍ ജീവിതയാത്രയും മനോഹരവും സുഖകരവുമായിരിക്കും.

നിക്ഷേപ പദ്ധതി

അതേസമയം ഒന്നിലധികം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും നിക്ഷേപ പദ്ധതികളുടെ ഭാഗമാകാറുണ്ട്. വീട് സ്വന്തമാക്കുക, വാഹനം വാങ്ങിക്കുക തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ ലക്ഷ്യമിട്ട് നിക്ഷേപ പദ്ധതികളില്‍ ചേരാം. ഇതിലൂടെ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ഭംഗിയോടെ നിറവേറ്റാന്‍ സാധിക്കും. ഇതിനായി എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കാന്‍ കഴിയുമോ അത്രയും നല്ലത്.

അതുപോലെ നിക്ഷേപം വൈവിധ്യവത്കരിക്കേണ്ടതും അത്യാവശ്യമാണ്. ഒന്നിലധികം ലക്ഷ്യങ്ങളോടെയാണ് നിക്ഷേപം തുടങ്ങിയതെങ്കില്‍ പ്രത്യേകിച്ചും. ഇത്തരത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാനായി പരീക്ഷിക്കാവുന്ന 5 നിക്ഷേപ മാര്‍ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

സമ്പാദ്യ പദ്ധതികള്‍

1. ചെറുകിട സമ്പാദ്യ പദ്ധതികള്‍

ദീര്‍ഘനാളത്തെ നിക്ഷേപമാണെങ്കില്‍ മികച്ച ആദായം നേടുന്നതിനൊപ്പം സമ്പാദ്യം തിരികെ കിട്ടുമെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. നഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ലാത്തതും ദീര്‍ഘകാലയളവില്‍ താരതമ്യേന മികച്ച ആദായം ഉറപ്പാക്കാവുന്നതുമായ ചെറുകിട സമ്പാദ്യ പദ്ധതികളായ സുകന്യ സമൃദ്ധി (എസ്എസ്എ), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കേറ്റ് (എന്‍എസ്‌സി) എന്നിവ ഇതിനായി പരിഗണിക്കാം. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ പദ്ധതികള്‍ ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന സുരക്ഷിതത്തിനോപ്പം ഭേദപ്പെട്ട ആദായവും വാഗ്ദാനം ചെയ്യുന്നു.

സുകന്യ സമൃദ്ധി

ഈയൊരു പശ്ചാത്തലത്തില്‍ കുട്ടികളുടെ പ്രായവും സാമ്പത്തിക ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞാവണം യോജിച്ച ലഘു സമ്പാദ്യ പദ്ധതികള്‍ തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുകയാണ് ലക്ഷ്യമിടുന്നതെങ്കില്‍ (ഇപ്പോള്‍ 10 വയസിന് താഴെയാണ് കുട്ടിയുടെ പ്രായമെങ്കില്‍) സുകന്യ സമൃദ്ധി (എസ്എസ്എ) പദ്ധതിയില്‍ നിക്ഷേപിക്കുന്നതാവും അനുയോജ്യം. അതേസമയം കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവാണ് ലക്ഷ്യമിടുന്നതെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കേറ്റ് (എന്‍എസ്‌സി), പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം വൈവിധ്യവത്കരിക്കുന്നതാവും ഉചിതം.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട്

2. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട്

നിക്ഷേപത്തിന്മേലുള്ള ആദായം (ROI) പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ക്ക് സാധിക്കും. അതേസമയം ഉയര്‍ന്ന ആദായം നല്‍കാന്‍ ഈ പദ്ധതികള്‍ക്കു സാധിക്കുമെങ്കിലും നഷ്ടസാധ്യതയും (റിസ്‌ക്) താരതമ്യേന കൂടുതലായിരിക്കും. അതിനാല്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനാകണം ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് പദ്ധതിയെ പ്രയോജനപ്പെടുത്തേണ്ടത്. ഇത്തരം പദ്ധതികളില്‍ എസ്‌ഐപി (SIP) മുഖേന അംഗമാകുന്നതിലൂടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്തം വര്‍ധിപ്പിക്കാനും സാധിക്കും. ഇന്‍ഡക്‌സ് ഫണ്ട് എസ്‌ഐപികളും പരീക്ഷിക്കാവുന്നതാണ്.

ഇതിനോടൊപ്പം വിവിധ കമ്പനികളുടെ സ്‌കീമുകളിലും വിവിധ വിഭാഗത്തിലുള്ള ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ ചേരുന്നതിലൂടെ നിക്ഷേപത്തിന്റെ വൈവിധ്യവത്കരണം ഉറപ്പാക്കാനാകും. ഉദാഹരണത്തിന് ദീര്‍ഘകാല ലക്ഷ്യമാണെങ്കില്‍ സ്‌മോള്‍ & മിഡ് കാപ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുക. ഇടക്കാല/ ദീര്‍ഘകാല ആവശ്യമാണെങ്കില്‍ ലാര്‍ജ് കാപ് ഫണ്ടുകളിലും നിക്ഷേപിക്കുക.

ആര്‍ഡി, എഫ്ഡി

3. ആര്‍ഡി & എഫ്ഡി നിക്ഷേപം

കുട്ടികളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി മറ്റ് പദ്ധതികളില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ കാഷ്‌ലെസ് സംവിധാനം ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ വരാവുന്ന ചെലവുകള്‍ നേരിടാനും വിദ്യാഭ്യാസ ലോണ്‍ എടുക്കുമ്പോള്‍ അനുവദിക്കുന്ന തുകയിലെ വ്യത്യാസം (Funding Gap) മറികടക്കാനും റിക്കറിങ് ഡിപ്പോസിറ്റുകളും (ആര്‍ഡി) ഫിക്‌സ്ഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതികളിലും കാലേക്കൂട്ടി ചേരുന്നത് ഉപകാരപ്പെടും. എഫ്ഡി പദ്ധതികള്‍ ഹ്രസ്വകാലയളവിലുള്ളത് പരിഗണിക്കുക.

Also Read: ചുമ്മാ പോയങ്ങ് വാങ്ങുന്ന ശീലം മാറ്റണം; സ്വര്‍ണാഭരണം മേടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുകAlso Read: ചുമ്മാ പോയങ്ങ് വാങ്ങുന്ന ശീലം മാറ്റണം; സ്വര്‍ണാഭരണം മേടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

എസ്ജിബി, യുലിപ്

4. സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി)

മറ്റുള്ള നിക്ഷേപങ്ങളിലെ റിസ്‌ക്കിനുള്ള മറുമരുന്നായും (Hedge) സുരക്ഷിത സമ്പാദ്യമെന്ന നിലയിലും സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തിനായി എസ്ജിബി പരിഗണിക്കാം. മൂലധന നേട്ടത്തിനൊപ്പം 2.5% പലിശയും നേടാനാകുമെന്നത് സവിശേഷതയാണ്. അതേസമയം സ്വര്‍ണത്തില്‍ എസ്‌ഐപി മാര്‍ഗത്തിലുള്ള നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഗോള്‍ഡ് ഇടിഎഫ് പദ്ധതികള്‍ പരീക്ഷിക്കാം.

5. യുലിപ് നിക്ഷേപം

കടപ്പത്രങ്ങളിലും ഓഹരികളിലും കൂടി നിക്ഷേപമുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (ULIP) പദ്ധതികളില്‍ അംഗമാകാം. ഇത്തരം യൂലിപ് പദ്ധതികളിലൂടെ മികച്ച ആദായം നേടുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനും സാധിക്കും. കൂടാതെ യുലിപ് പദ്ധതികളിലൂടെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും 80-C പ്രകരാമുള്ള ആദായ നികുതി ആനുകൂല്യങ്ങളും അധികമായി നേടാം.

Read more about: investment education savings
English summary

best investment options to meet children's future education expenses

Best investment options to meet children's future education expenses. Read More In Malayalam.
Story first published: Wednesday, November 23, 2022, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X