2020ൽ ഇതുവരെ മിക്ക നിക്ഷേപ മാർഗങ്ങളും നഷ്ടത്തിലാണ്. ഓഹരി വില കുത്തനെ ഇടിഞ്ഞു. പലിശനിരക്കുകൾ കുറഞ്ഞു. അതിനാൽ റിയൽ എസ്റ്റേറ്റ് വിലകളും ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഈ വർഷം തിളങ്ങി നിൽക്കുന്ന ഒരേയൊരു നിക്ഷേപ മാർഗം സ്വർണം മാത്രമാണ്. എന്നാൽ ഇപ്പോൾ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉയർന്ന വില പ്രതിസന്ധിയാണ്.
സ്വർണ്ണത്തിൽ അഭയം തേടി
സാമ്പത്തിക സ്ഥിതി മോശമാകുമ്പോൾ അല്ലെങ്കിൽ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണ്ണത്തിൽ അഭയം തേടുന്നത് പതിവാണ്. കൊവിഡ് -19 മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെ പല സമ്പദ്വ്യവസ്ഥകളും ലോക്ക്ഡൌണുകളിലേക്ക് നയിക്കപ്പെട്ടു, അതിനാൽ സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ നിക്ഷേപകർ സ്വർണ്ണത്തിൽ അഭയം തേടി.
ഗോൾഡ് ഇടിഎഫുകൾ
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഗോൾഡ് ഇടിഎഫുകളിൽ റെക്കോർഡ് നിക്ഷേപമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്നിരിക്കുന്നത്. ഇത് സ്വർണ്ണ വില ഉയർത്താൻ ഇടയാക്കും. ഇലക്ട്രോണിക് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനെയാണ് ഗോൾഡ് ഇടിഎഫ് എന്ന് പറയുന്നത്. അത്യാവശ്യ സമയങ്ങളിൽ എളുപ്പത്തിൽ വിൽക്കാൻ കഴിയുന്ന വളരെ സുരക്ഷിതമായ നിക്ഷേപ മാർഗമാണിത്. വരും മാസങ്ങളിലും സ്വർണത്തിലുള്ള നിക്ഷേപം ഉയരാനാണ് സാധ്യതയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇപ്പോൾ സ്വർണം വിൽക്കണോ?
ഭാവിയിൽ സ്വർണ വില വീണ്ടും ഉയരുമോ എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. കൊവിഡ് -19 അണുബാധ തടസ്സമില്ലാതെ തുടരുകയും വാക്സിൻ വൈകുകയും ചെയ്താൽ, സ്വർണ വില വീണ്ടും ഉയരാനാണ് സാധ്യത. ഇതിനുപുറമെ, കേന്ദ്ര ബാങ്കുകൾ സ്വീകരിച്ച വൻ ധനനയം പണലഭ്യത ശക്തവും പലിശനിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഇവ രണ്ടും സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നു.
സ്വർണ വില കുറയുമോ?
തൽക്കാലം ഉടൻ സ്വർണ്ണ വില കുറയാൻ സാധ്യതയില്ലെന്നാണ് വിവരം. ഒരുപക്ഷേ, നിങ്ങൾ സ്വർണത്തിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിക്ഷേപം തുടരുന്നതാണ് നല്ലത്. ലാർജ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും മികച്ച വരുമാനമാണ് ഇപ്പോൾ സ്വർണം നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിലവിൽ സ്വർണത്തിൽ നിക്ഷേപം തുടരാം. വിവേകപൂർണ്ണമായ ഒരു നിക്ഷേപരീതി എന്ന നിലയിൽ, നിങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനം സ്വർണ്ണത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
