ദിവസേനെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാകും മിക്കവരും. സാധനങ്ങള്‍ വാങ്ങാനും വില്പനയിലൂടെയും നിക്ഷേപത്തിനായും തുടങ്ങി പലതരം ഇടപാടുകള്‍ നടക്കുന്നു. ഇവയുടെ ഓരോ സാമ്പത്തിക വര്‍ഷത്തിലെയും കണക്ക് പലരും അറിയുന്നില്ല. ബാങ്കിംഗ് ചാനല്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പിന് കണ്ടെത്താൻ സാധിക്കുന്നവയാണ്.
ഇത്തരം ഇടപാടുകൾ നിശ്ചിത പരിധി കടക്കുകയാണെങ്കിൽ ആദായ നികുതി വകുപ്പ് നിരീക്ഷണവും നോട്ടീസ് ലഭിക്കാനും സാധ്യതയുണ്ട്. ബാങ്ക് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, സ്വത്ത് വാങ്ങൽ/ വില്പന, ഓഹരി വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള ഇടപാടുകളിൽ നിശ്ചിത പരിധി കവിഞ്ഞാല്‍ ആദായ നികുതി വകുപ്പിന്റെ പിടിവീഴും.
സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ
നികുതിദായകൻ നടത്തുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നിരീക്ഷിക്കുന്നതിനാണ് ആദായനികുതി വകുപ്പ് ആവിഷ്കരിച്ചതാണ് സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ അഥവ എസ്എഫ്ടി. നികുതിദായകൻ ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ബാങ്ക്/ പോസ്റ്റ് ഓഫീസ് മറ്റു സ്ഥാപനങ്ങൾ എന്നിവ എസ്എഫ്ടി സമർപ്പിക്കണം.
നികുതിദായകൻ ആദായ നികുതി റിട്ടേണിൽ നൽകിയ വിവരങ്ങൾ എസ്എഫ്ടി ഡാറ്റയുമായി ഒത്തു പോകുന്നില്ലെങ്കിൽ നികുതിദായകന് നോട്ടീസ് ലഭിക്കുകയും ഇതിന് വിശദീകരണം നൽകേണ്ടിയും വന്നേക്കാം. എസ്എഫ്ടിയിൽ ഉൾപ്പെടുന്ന ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാം.
ബാങ്ക് ഇടപാടുകള്‍
ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയേക്കാള്‍ ഇടപാട് നടന്നാല്‍ ബാങ്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. കറന്റ് അക്കൗണ്ടിലെ ഇടപാട് പരിധി 50 ലക്ഷം രൂപയാണ്. ബാങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ സ്ഥിര നിക്ഷേപം നടത്തിയാലും ബാങ്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. നേരത്തെ നടത്തിയ നിക്ഷേപം പുതുക്കുന്നതിന് ഇത് ബാധകമല്ല.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
സാമ്പത്തിക വര്‍ഷത്തില്‍ 1 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ പണമായി അടയ്ക്കുകയോ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ ബാങ്ക് ട്രാന്‍സ്ഫര്‍, ചെക്ക് എന്നിവ വഴി അടച്ചാലും ബാങ്ക് ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കണം. സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ഷോപ്പിംഗ് അനുവദിച്ചാല്‍ ഭാവിയില്‍ ആദായ നികുതി നോട്ടീസ് ലഭിക്കേണ്ട സാഹചര്യം വരും.
എല്ലാ മാസങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് ബില്‍ പരിശോധിച്ച് പണമടയ്ക്കുന്നത് കൃത്യമായ രേഖപ്പെടുത്തണം. നോട്ടീസ് വന്നാല്‍ വേഗത്തില്‍ മറുപടി നല്കാന് ഇതുവഴി സാധിക്കും.
പണമിടപാട്
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് കറന്‍സി ഇടപാടിനെ ആദായ നികുതി വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. സാധനങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പണ രസീതുകള്‍ നിശ്ചിത പരിധി കവിയുന്നുവെങ്കില്‍ അത്തരം ഇടപാട് വിശദാംശങ്ങള്‍ ഫോം 61 എയില്‍ സൂചിപ്പിക്കണം. ആദായ നികുതി വകുപ്പിന് ലഭിക്കുന്ന ഫോം 61എയിലെ വിവരങ്ങൾ ആദായ നികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നവയാകണം. അല്ലാത്തപക്ഷം ആദായ നികുതി നോട്ടീസ് ലഭിക്കും.
സ്ഥലം ഇടപാട്
1908-ലെ ഇന്ത്യന്‍ രജിസ്ട്രേഷന് ആക്ട് പ്രകാരം വസ്തു രേഖ രജിസ്റ്റര്‍ ചെയ്യാത്തിടത്തോളം ഇടപാടായി കണക്കാക്കില്ല. ഭൂമി വില്പന ഇടപാടിൽ പരിധി 30 ലക്ഷം രൂപയാണ്. ഈ തുകയിൽ കൂടുതൽ മൂല്യമുള്ള ഇടപാട് നടന്നാൽ രജിസ്ട്രാര്‍ വസ്തു വാങ്ങുന്നയാളുടെയും വില്‍ക്കുന്നയാളുടെയും വിശദാംശങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. വാങ്ങിയ, വില്പന നടത്തിയ വ്യക്തി ഇക്കാര്യം ആദായ നികുതി റിട്ടേണില്‍ സൂചിപ്പിക്കണം.
ഓഹരി/ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
സാമ്പത്തിക വര്‍ഷത്തില്‍ ഒരു കമ്പനിയില്‍ ഒരു നിക്ഷേപകന് 10 ലക്ഷത്തില്‍ കൂടുതല്‍ രൂപ മുടക്കി ഓഹരികള്‍ സ്വന്തമാക്കിയാല്‍ കമ്പനി ഇക്കാര്യം എസ്എഫ്ടി വഴി ആദായ നികുതി വകുപ്പിനെ അറിയിക്ക്കണം മ്യൂച്വല്‍ ഫണ്ട്, ഡിബഞ്ചര്‍, ബോണ്ട് എന്നിവയ്ക്കും ഈ 10 ലക്ഷം എന്ന പരിധി ബാധകമാണ്.
വിദേശ ഇടപാട്
സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള വിദേശ കറന്‍സി വില്പന നടത്തിയെങ്കിൽ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കും. നികുതി ദായകന് ഇത് സംബന്ധിച്ച് നോട്ടീസ് ആദായ നികുതി വകുപ്പിൽ നിന്ന് ലഭിക്കും. ബാങ്ക് കാര്‍ഡ്, ഡ്രാഫ്റ്റ്, ട്രാവലേഴ്സ് ചെക്ക് തുടങ്ങി ഏതെങ്കിലും സാമ്പത്തിക ഉപകരണം ഉപയോഗിച്ച് വിദേശ കറന്‍സിയില്‍ അടച്ച ചെലവുകളും ആദായ നികുതി വകുപ്പിനെ അറിയിക്കണം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications