ദീർഘകാല അടിസ്ഥാനത്തിലുള്ള സമ്പാദ്യം സൃഷ്ടിക്കുന്നതിനുള്ള മികച്ച നിക്ഷേപ രീതികളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. വർഷങ്ങൾക്കപ്പുറം ജീവിതം അടിച്ചുപൊളിക്കാൻ വലിയൊരു തുക സമ്പാദിക്കാൻ കോമ്പൗണ്ടിംഗിന്റെ കരുത്തിൽ നിങ്ങൾക്ക് സാധിക്കും. 10,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി എങ്ങനെ 20 വര്‍ഷത്തിനുള്ളില്‍ 1.51 കോടി രൂപയാക്കി മാറ്റാമെന്ന് നോക്കാം.
ഇന്ന് തന്നെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്താം; ജീവിതം അടിച്ചുപൊളിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം
എസ്.ഐ.പി നിക്ഷേപവും 10X20X15 ഫോര്‍മുലയും: ഇന്‍വെസ്റ്റ്മെന്റ് ലാന്‍ഡ്സ്കേപ്പില്‍ ഇപ്പോള്‍ നിരവധി ഓപ്ഷനുകള്‍ നിലവില്‍ ഉണ്ടെങ്കിലും എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍), സമ്പത്ത് ശേഖരണത്തിനുള്ള വളരെ ഫലപ്രദമായ തന്ത്രങ്ങളിലൊന്നായി അതില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്നു. സ്ഥിരവും ചിട്ടയുള്ളതുമായ സാമ്പത്തിക കോര്‍പ്പസ് കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ എസ്.ഐ.പി നിക്ഷേപം നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കും.

10X20X15 ഫോര്‍മുല
മ്യൂച്വല്‍ ഫണ്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ 10X20X15 ഫോര്‍മുല നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കും. വെറും 20 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാവാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം:
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ 5 ഓപ്ഷനുകളുമായി എൻ.പി.എസ്; മികച്ച വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം
10X20X15 ഫോര്‍മുലയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം
10X20X15 ഫോര്‍മുല എസ്.ഐ.പി വഴി 20 വര്‍ഷ കാലയളവിലേക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഈ ഫോര്‍മുലയിലെ 10 എന്നത് 10,000 രൂപ പ്രതിമാസ നിക്ഷേപത്തേയും 20 എന്നത് 20 വര്‍ഷത്തെ നിക്ഷേപ കാലയളവിനെയും 15 എന്നത് 15% വാര്‍ഷിക വരുമാനത്തേയും സൂചിപ്പിക്കുന്നു.
കയ്യിൽ 5 ലക്ഷം രൂപയുണ്ടോ, 2 ലക്ഷം രൂപ പലിശയായി മാത്രം ലഭിക്കും, ഇതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
ഇന്‍വെസ്റ്റ്മെന്റ് കാല്ക്കുലേഷന്
നിങ്ങള്‍ 20 വര്‍ഷത്തേക്ക് 10,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ആരംഭിക്കുകയാണെങ്കില്‍ ഈ ഫോര്‍മുല പ്രകാരം നിങ്ങളുടെ മൊത്തം നിക്ഷേപം 24,00,000 രൂപയിലെത്തും. ശരാശരി 15% റിട്ടേണ്‍ നിരക്ക് കണക്കാക്കിയാല്‍ ഈ കാലയളവിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം ഏകദേശം 1,27,59,550 രൂപ ദീര്‍ഘകാല മൂലധന നേട്ടമായി ഉയരും. 20 വര്‍ഷത്തിനു ശേഷം നിങ്ങളുടെ യഥാര്‍ത്ഥ നിക്ഷേപവും ആകെ സമാഹരിച്ച റിട്ടേണും സംയോജിപ്പിച്ചാല്‍ നിങ്ങളുടെ ആകെ തുക ഏകദേശം 1,51,59,550 രൂപയായിരിക്കും. ഈ ഫോര്‍മുലയിലൂടെ 20 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 1.51 കോടി രൂപ സമാഹരിച്ച് കോടീശ്വരരാകാന്‍ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications