കുട്ടികളുടെ പഠന ചെലവില്‍ ആധിയുണ്ടോ? മക്കളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാം; 5 ഘടകങ്ങള്‍ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ രക്ഷാകര്‍ത്താക്കളും മക്കളുടെ ഉന്നമനത്തിനായി സാധ്യമായത് എന്തും ചെയ്യുന്നവരാണ്. കുട്ടികളുടെ ഭാവിജീവിതം സുരക്ഷിതമാക്കുവാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗങ്ങളിലൊന്ന് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അടുത്തിടെ രേഖപ്പെടുത്തിയ ഒരു സര്‍വേ പ്രകാരം 70 ശതമാനം അമ്മമാരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നു.

ഉന്നത വിദ്യാഭ്യാസം

സ്ത്രീകളെ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതില്‍ 50 ശതമാനം പങ്കുവഹിക്കുന്നതും കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിഷയങ്ങളാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തട്ടുകേടില്ലാതെ പൂര്‍ത്തീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ആസൂത്രണം അനിവാര്യമാണ്. അതായത് കൈയില്‍ വരുന്ന പണം ഫലപ്രദമായി വിനിയോഗിച്ചും കരുതലോടെ ആസൂത്രണം നടത്തുകയും ചെയ്തു മുന്നോട്ടു പോയാല്‍ കുട്ടികളുടെ പഠന കാര്യത്തില്‍ നിങ്ങളുടെ ലക്ഷ്യം നിറവേറ്റാവുന്നതേയുള്ളൂ. കുട്ടികളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തിയുള്ള നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന 5 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നിലവിലെ പഠന ചെലവ്

നിലവിലെ പഠന ചെലവ്

ഒന്നാമതായി ലക്ഷ്യം കൃത്യമായി നിശ്ചയിക്കുക. കുട്ടിയുടെ സ്‌കൂള്‍ ഫീസിനു വേണ്ടിയാണോ അതോ ബിരുദ പഠനത്തിനു വേണ്ടിയാണോ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദ പഠന ചെലവിനു വേണ്ടിയാണോ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ വേര്‍തിരിക്കുക. സമാനമായി ഇന്ത്യയിലെ ഉന്നത കേന്ദ്രങ്ങളിലേക്കാണോ അതോ വിദേശ രാജ്യത്തെ സ്ഥാപനങ്ങളിലാണോ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്നത്?, കുട്ടിയുടെ അഭിരുചിക്ക് ചേരുന്ന കോഴ്‌സ് ഏതാണ്? തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിലൂടെ നിലവില്‍ വിദ്യാഭ്യാസത്തിനുള്ള ചെലവ് സംബന്ധിച്ച് മനസിലാക്കാനാകും.

നാണ്യപ്പെരുപ്പം

നാണ്യപ്പെരുപ്പം

വിലക്കയറ്റം ശമനമില്ലാതെ തുടരുകയാണ്. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചെലവ് വര്‍ധിക്കുന്നതിന് സമാനമായി വിദ്യാഭ്യാസ ചെലവുകളും ആനുപാതികമായി ഉയരാം. അതിനാല്‍ വര്‍ഷം 8-10 ശതമാനം നാണ്യപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് വേണം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് ലക്ഷ്യമിടേണ്ടത്. അല്ലാതെ ഇപ്പോഴുള്ള നിലവാരത്തില്‍ ചെലവ് കണക്കാക്കി തുക സ്വരുക്കൂട്ടിയാല്‍ പിന്നീട് പണം തികയാതെ ബുദ്ധിമുട്ടേണ്ടി വരും.

Also Read: പലിശയിൽ മുന്നിൽ കോർപ്പറേറ്റ് എഫ്ഡികൾ; സ്ഥിര നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 6 സ്ഥാപനങ്ങൾAlso Read: പലിശയിൽ മുന്നിൽ കോർപ്പറേറ്റ് എഫ്ഡികൾ; സ്ഥിര നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 6 സ്ഥാപനങ്ങൾ

കുട്ടിയുടെ പ്രായം & അഡ്മിഷന്‍ പ്രായം

കുട്ടിയുടെ പ്രായം & അഡ്മിഷന്‍ പ്രായം

കുട്ടിയുടെ നിലവിലെ പ്രായവും ഉദ്ദേശിക്കുന്ന കോഴ്‌സിന് ചേരുമ്പോഴുള്ള പ്രായവും തിട്ടപ്പെടുത്തുന്നതോടെ നിങ്ങളുടെ ലക്ഷ്യത്തിന് മുന്നിലുള്ള കാലയളവ് കണക്കാക്കാം. എത്രയും വേഗം ഇത്തരത്തിലുള്ള ആസൂത്രണം നടത്തുന്നുവോ അത്രയും കൂടുതല്‍ നിങ്ങളുടെ നിക്ഷേപത്തിന് വളരാനുള്ള സാവകാശവും ലഭിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ 3 വയസും ഡിഗ്രിക്ക് ചേര്‍ക്കാനുള്ള ഫണ്ടുമാണ് ലക്ഷ്യമിടുന്നതെങ്കില്‍, നിക്ഷേപത്തിന് 15 വര്‍ഷം സമയം ലഭിക്കും.

Also Read: സുരക്ഷിതത്വം നോക്കുകയാണോ; തിരഞ്ഞെടുക്കാം റിസ്കില്ലാത്ത നിക്ഷേപ രീതികൾ; നേട്ടം കൊയ്യാംAlso Read: സുരക്ഷിതത്വം നോക്കുകയാണോ; തിരഞ്ഞെടുക്കാം റിസ്കില്ലാത്ത നിക്ഷേപ രീതികൾ; നേട്ടം കൊയ്യാം

നിക്ഷേപ മാര്‍ഗങ്ങളും & ആദായവും

നിക്ഷേപ മാര്‍ഗങ്ങളും & ആദായവും

നിങ്ങളുടെ ലക്ഷ്യം, മുന്നിലുള്ള കാലയളവ്, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവയാണ് നിക്ഷേപ മാര്‍ഗങ്ങളുടെ തെരഞ്ഞെടുപ്പിനേയും പ്രതീക്ഷിക്കാവുന്ന ആദായ നിരക്കുകളേയും നിര്‍ണായകമായി സ്വാധീനിക്കുന്നത്. നിങ്ങളുടെ മുന്നിലുള്ള കാലയളവ് 3 വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍/ സ്ഥിര നിക്ഷേപം/ റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയവ പരിഗണിക്കാം. ഇനി സമയം 3 വര്‍ഷത്തിനു മുകളിലാണെങ്കില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതികളായ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട്/ ഇക്വിറ്റി ഇടിഎഫ്/ ഗോള്‍ഡ് ബോണ്ട്‌സ് തുടങ്ങിയവ പരിഗണിക്കാം.

കൂടുതല്‍ റിസ്‌കെടുക്കാന്‍ ശേഷിയുള്ളവര്‍ക്കും ദീര്‍ഘകാലയളവില്‍ മികച്ച നേട്ടത്തിനും കൂടുതല്‍ വിഹിതം ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളില്‍ മുടക്കാം. അതേസമയം ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപം ചുരുക്കാതെ വൈവിധ്യവത്ക്കരിക്കുന്നത് അപകട സാധ്യത കുറയ്ക്കുകയും ചെയ്യും.

നിക്ഷേപ തുക

നിക്ഷേപ തുക

നിങ്ങള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം നിറവേറ്റാന്‍ എത്ര തുക വേണ്ടിവരുമെന്ന് കണക്കുക്കൂട്ടാനുള്ള സംവിധാനം നിരവധി വെബ്‌സൈറ്റുകള്‍ നല്‍കുന്നുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു കാല്‍ക്കുലേറ്റര്‍ ഉപയോഗപ്പെടുത്തി നിക്ഷേപ തുക തിട്ടപ്പെടുത്താനാകും.

നിങ്ങളുടെ കൈവശം അധിക തുക ലഭ്യമാണെങ്കില്‍ ഒറ്റത്തവണ നിക്ഷേപം പരിഗണിക്കാം. അല്ലാത്തപക്ഷം എസ്‌ഐപി രീതിയില്‍ നിശ്ചിത തുക ആവര്‍ത്തന നിക്ഷേപമായി ചെയ്തു തുടങ്ങാം. സ്വരൂപിക്കേണ്ട തുക വലിയതാണെങ്കില്‍ അത് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. ചെറിയതാണെങ്കിലും കൃത്യമായും തുടര്‍ച്ചയായും നിക്ഷേപിച്ചാല്‍ ലക്ഷ്യം പൂവണിയാവുന്നതേയുള്ളൂ.

സംഗ്രഹം

സംഗ്രഹം

എത്രയും വേഗം തുടങ്ങുന്നവോ അത്രയും നല്ലത്. കൂടാതെ കൂട്ടുപലിശയുടെ നേട്ടവും മുതലാക്കാം. എല്ലാ വര്‍ഷവും നിക്ഷേപങ്ങളുടെ അവലോകനം നടത്തണം. നിലവില്‍ തെരഞ്ഞെടുത്ത നിക്ഷേപ മാര്‍ഗം, കണക്കുക്കൂട്ടിയ നിലയില്‍ പുരോഗതി കൈവരിക്കുന്നുണ്ടോ എന്നും വിലയിരുത്തുക. ഇല്ലെങ്കില്‍ അനുയോജ്യമായ മാറ്റം വരുത്തുക. അതുപോലെ ലക്ഷ്യം മാറുന്നുണ്ടെങ്കില്‍ അതിനു യോജിച്ച നിക്ഷേപ തന്ത്രം രൂപപ്പെടുത്തുക.

ഉദ്ദാഹരണത്തിന്, ആദ്യം ഇന്ത്യയിലായിരുന്നു ബിരുദ പഠനം ഉദ്ദേശിച്ചത് എങ്കിലും പിന്നീട് വിദേശ പഠനത്തിന് മോഹമുദിക്കുന്ന പോലെയുള്ള സ്ഥിതിവിശേഷം. ഇത്തരം സാഹചര്യങ്ങളില്‍ അധികമായി തുക നിക്ഷേപിക്കേണ്ടി വരും. ഇതിനോടകം ഒരു സമഗ്ര ചിത്രം പകര്‍ന്നു തന്നതിനാല്‍ കുട്ടികളുടെ മികച്ച വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള സമയവും ഇവിടെ ആരംഭിക്കുകയാണ്.

Read more about: investment education school
English summary

Child Education Plan: Proper Investment Schemes Can Make Kids Future Safe And 5 Factors To Notice

Child Education Plan: Proper Investment Schemes Can Make Kids Future Safe And 5 Factors To Notice
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X