ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണോ? ഈ മൂന്ന് കാര്യങ്ങള്‍ പരിശോധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനായി തയ്യാറെടുക്കും മുമ്പ്് മൂന്ന് ഘടകങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ തെരഞ്ഞെടുപ്പ് ലഘൂകരിക്കുവാന്‍ സഹായിക്കുകയും ആഴത്തിലുള്ള വിശകലനത്തിലൂടെ കൃത്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ട് ഹൗസുകളുടെ പ്രതിമാസ ഫാക്ട് ഷീറ്റുകളിലും മറ്റ് മൂന്നാം കക്ഷി ഡാറ്റ സംഗ്രഹരുടെ പക്കല്‍ നിന്നും ഈ മൂന്ന് ഘടകങ്ങള്‍ ലഭിക്കുന്നതാണ്.

ഫണ്ട് തെരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യവും നിക്ഷേപ കാലാവധിയും വ്യക്തമായി ഉറപ്പിക്കേണം. ഉദാഹരണത്തിന് 3 മാസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ലിക്വിഡ് ഫണ്ടുകളാണ് അനുയോജ്യം. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കോര്‍പറേറ്റ് ബോണ്ട് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.

യീല്‍ഡ് ടു മെച്വൂരിറ്റി

യീല്‍ഡ് ടു മെച്വൂരിറ്റി

ഒരു ഫണ്ടില്‍ നിന്നും ഏത് രത്തിലുള്ള നികുതിയ്ക്ക് മുന്നേയുള്ള ആദായമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് യീല്‍ഡ് ടു മെച്വൂരിറ്റി അഥവാ വൈടിഎം നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരും. എന്നാല്‍ ചില അനുമാനങ്ങള്‍ പൂര്‍ത്തീകരിക്കണം എന്ന് മാത്രം. വൈടിഎംല്‍ നിന്നും എക്‌സ്‌പെന്‍സ് റേഷ്യോ കുറച്ചാല്‍ ആദായത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ധാരണ ലഭിക്കും. ഉദാഹരണമായി, ഒരു ഡെബ്റ്റ് ഫണ്ടിന്റെ വൈടിഎം 6 ശതമാനമാണ്. ഏക്‌സ്‌പെന്‍സ് റേഷ്യോ 1 ശതമാനവും. നിങ്ങളുടെ യഥാര്‍ഥ ആദായം എന്നത് 6% - 1% = 5% ആണ്. ഒരു ആദായ സൂചകമായി വൈടിഎം നിലനില്‍ക്കണമെങ്കില്‍ ചില ഘടകങ്ങള്‍ സ്ഥിരമായി നിലനില്‍ക്കേണ്ടതുണ്ട്. അതായത് ഫണ്ടിന്റെ കീഴിലുള്ള ഡെബ്റ്റ് പേപ്പറിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴേക്ക് പോയാല്‍ നിങ്ങള്‍ക്ക് വെടിഎം ലഭിക്കുകയില്ല.

 മോഡിഫൈഡ് ഡ്യൂറേഷന്‍ (എംഡി)

മോഡിഫൈഡ് ഡ്യൂറേഷന്‍ (എംഡി)

ഒരു മ്യൂച്വല്‍ ഫണ്ടിന്റെ മാഡിഫൈഡ് ഡ്യൂറേഷന്‍ എന്ന് പറയുന്നത് പലിശ നിരക്കുമായുള്ള അതിന്റെ സംവേദനത്തിന്റെ അളവുകോലാണ്. പലിശ നിരക്കിന് നേര്‍ വിപരീതമായി ഒരു ഡെബ്റ്റ് ഫണ്ടിന്റെ എന്‍എവി മാറിക്കൊണ്ടിരിക്കും. എംഡി 1 എന്നത് കൊണ്ട് വ്യക്തമാക്കുന്നത് പലിശ നിരക്ക് 1 ശതമാനം ഉയര്‍ന്നാല്‍ പോര്‍ട്ട്‌ഫോളിയ്ക്ക് അതിന്റെ മൂല്യം 1 ശതമാനം കുറയുമെന്നാണ്. എംഡി ഉയരും തോറും പലിശ നിരക്ക് ചലനങ്ങളോടുള്ള മൂച്വല്‍ ഫണ്ടിന്റെ സംവേദനക്ഷമതയും ഉയരും.

ക്രെഡിറ്റ് റേറ്റിംഗ്

ക്രെഡിറ്റ് റേറ്റിംഗ്

ഓരോ മാസവും മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്ട് ഫോളിയോകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അവ ഫണ്ട് ഹൗസുകളുട വെബ് സൈറ്റില്‍ ലഭ്യമാണ്. ക്രെഡിറ്റ് റേറ്റിംഗ് അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ വര്‍ഗീകരണം ഇതിലൂടെ നിങ്ങള്‍ക്ക് സാധ്യമാണ്. എഎഎ റേറ്റിംഗ് ഉള്ള ഡെബ്റ്റ് പേപ്പര്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പുതരുന്നവയയായിരിക്കും. എഎ, എ, ബിബിബി തുടങ്ങിയ കുറഞ്ഞ റേറ്റിംഗ് ഉള്ള പേപ്പറുകളും ഫണ്ടിന് കീഴിലുണ്ടാകും. എത്രത്തോളം കുറഞ്ഞ റേറ്റിംഗ് ഉള്ള പേപ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിങ്ങള്‍ക്ക് അത് അനുയോജ്യമാണോ എന്നും വിലയിരുത്തുക.

English summary

Debt Mutual Funds: What Are The Parameters To Check Before Investing In Debt Mutual Fund? | ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണോ? ഈ മൂന്ന് കാര്യങ്ങള്‍ പരിശോധിക്കൂ

Debt Mutual Funds: What Are The Parameters To Check Before Investing In Debt Mutual Fund?
Story first published: Thursday, May 27, 2021, 9:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X