15,000 രൂപയില്‍ താഴെയാണോ വരുമാനം? എങ്കില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം സ്വന്തമാക്കാം

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന, 15,000 രൂപയില്‍ താഴെ മാത്രം പ്രതിമാസ വരുമാനമുള്ള വ്യക്തികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങള്‍ക്ക് ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. അപകടമോ, മറ്റ് ആരോഗ്യ പ്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന, 15,000 രൂപയില്‍ താഴെ മാത്രം പ്രതിമാസ വരുമാനമുള്ള വ്യക്തികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങള്‍ക്ക് ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. അപകടമോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അതേക്കുറിച്ചുള്ള ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

15,000 രൂപയില്‍ താഴെയാണോ വരുമാനം? എങ്കില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം സ്വന്തമാക്കാം

ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. ഒപ്പം ആയുഷ്മാന്‍ പദ്ധതിയില്‍ പങ്കാളിത്തവും ലഭിക്കും. ആയുഷ്മാന്‍ പദ്ധതി പ്രകാരം വര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് കുടുംബത്തിന് ലഭിക്കുക. അതിന് പുറമേ, അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സഹായവും ലഭിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഏത് സംശയങ്ങള്‍ക്കും, സഹായത്തിനുമായി 14434 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. അതേ സമയം www.gms.eshram.gov.in എന്ന പോര്‍ട്ടല്‍ വഴിയും പരാതികള്‍ നല്‍കാം. നിര്‍മാണ തൊഴിലാളികള്‍, വീട്ടു ജോലി ചെയ്യുന്നവര്‍, ഓട്ടോ തൊഴിലാളികള്‍, കാര്‍ഷിക ജോലികളില്‍ ഉള്‍പ്പെടുന്നവര്‍ എന്നിങ്ങനെയുള്ള എല്ലാ വിഭാഗത്തിലുമുള്ള അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എന്നാല്‍ പ്രതിമാസ വരുമാനം 15,000 രൂപയില്‍ താഴെയായിരിക്കണമെന്ന് നിബന്ധനയുണ്ട്.

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം തന്നെ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികല്‍ക്ക് സിഎസ്‌സിയില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാം. അത്തരം തൊഴിലാളികള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍ കൂടി നടത്തിയതിന് ശേഷമായിരിക്കും രജിസ്റ്റര്‍ ചെയ്യുന്നത്. ഇ ശ്രം കാര്‍ഡ് കടലാസില്‍ പ്രിന്റ് എടുത്ത് സിഎസ്‌സി തൊഴിലാളിയ്ക്ക് നല്‍കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ണമായും സൗജന്യമായിരിക്കും.

ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം? എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അല്ലെങ്കില്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്‌ഐസി) ആനുകൂല്യം കൈപ്പറ്റാത്ത തൊഴിലാളികള്‍ക്കാണ് ഇ ശ്രം കാര്‍ഡ് ആനുകൂല്യങ്ങള്‍ ലഭിക്കുക. 16 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. തൊഴിലാളികള്‍ ആദായ നികുതി ദായകരാകുവാന്‍ പാടുള്ളതല്ല. സര്‍ക്കാര്‍ ജീവനക്കാരായ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല.

രാജ്യത്തെ അസംഘടിത മേഖലയില്‍ നിന്നും അസംഘടിത തൊഴില്‍ ഇടങ്ങളില്‍ നിന്നുമുള്ള 1.71 കോടിയിലേറെ തൊഴിലാളികളാണ് ഒരുമാസം പൂര്‍ത്തിയാക്കുന്നതിനിടെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം, 1,71,59,743 തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 2021 ഓഗസ്റ്റ് 26ന് കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവാണ് ഉദ്ഘാടനം ചെയ്തത്.

കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോര്‍ട്ടല്‍. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കാന്‍ പോര്‍ട്ടല്‍ മുഖേന സാധിക്കും. ഉദ്ഘാടനം ചെയ്യപ്പെട്ട് നാലാം ആഴ്ചയില്‍ മാത്രം 69.53 ലക്ഷത്തിലേറെ തൊഴിലാളികള്‍ ആണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതുവരെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്. രജിസ്റ്റര്‍ ചെയ്തവരിലെ സ്ത്രീ പ്രാതിനിധ്യം, ഒന്നാം ആഴ്ചയില്‍ 37 ശതമാനത്തോളം ആയിരുന്നത്, നാലാം ആഴ്ചയില്‍ 50 ശതമാനത്തോളം ആയി ഉയര്‍ന്നു. വീട്ടു ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീ തൊഴിലാളികളില്‍ വലിയൊരു ശതമാനം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

Read more about: finance
English summary

e-shram portal; workers will get two lakh insurance in accident AND also join the Ayushman scheme | 15,000 രൂപയില്‍ താഴെയാണോ വരുമാനം? എങ്കില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം സ്വന്തമാക്കാം

e-shram portal; workers will get two lakh insurance in accident AND also join the Ayushman scheme
Story first published: Tuesday, September 28, 2021, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X