പുതുവർഷം എത്താറായി. പുതുവർഷത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുകയെന്നത് തികച്ചും സന്തോഷമേകുന്ന കാര്യമാണ്. ഇത്തവണ സമ്മാനത്തെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ, പ്രിയപ്പെട്ടവർക്ക് സാമ്പത്തിക ഭദ്രത നൽകുന്ന സമ്മാനത്തെക്കുറിച്ച് ചിന്തിക്കുക. അത്തരം സമ്മാനങ്ങൾ ഭാവി ജീവിതത്തിൽ അവർക്ക് ഗുണം ചെയ്തേക്കും. പ്രിയപ്പെട്ടവർക്ക് കൈമാറാവുന്ന അത്തരം ചില സമ്മാനങ്ങളെക്കുറിച്ച് നോക്കാം.
2 വർഷം കൊണ്ട് സ്ത്രീകളെ സമ്പന്നരാക്കും; മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം
എമർജൻസി ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം
ജീവിതം പ്രവചനാതീതമാണ്. ഒരു സാമ്പത്തിക സുരക്ഷാ കവചം ഉണ്ടായിരിക്കുന്നത് എപ്പോഴും മനസമാധാനം നൽകും. അപ്രതീക്ഷിതമായ ചെലവുകളുമായി ബന്ധപ്പെട്ട സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് ഒരു എമർജൻസി ഫണ്ടുകൾ എപ്പോഴും ഗുണം ചെയ്യും. ഒരു എമർജൻസി ഫണ്ട് രൂപീകരിക്കാൻ പ്രിയപ്പെട്ടവരെ ഈ പുതുവർഷത്തിൽ സഹായിക്കാവുന്നതാണ്. ഒരു എമർജൻസി ഫണ്ട് തുടങ്ങി അതിൽ ആദ്യ നിക്ഷേപം നടത്തിയശേഷം പ്രിയപ്പെട്ടവരെ അറിയിക്കുക. അവർക്ക് നൽകാവുന്ന ഏറ്റവും മികച്ച പുതുവർഷ സമ്മാനങ്ങളിൽ ഒന്നാണിത്.

ഒരു ഇൻഷുറൻസ് പോളിസി സമ്മാനിക്കുക
അസുഖം, അപകടങ്ങൾ അല്ലെങ്കിൽ വൈകല്യം പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇതൊക്കെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക സ്ഥിരതയെ സാരമായി ബാധിക്കും. ഈ സമയത്ത് ഒരു ഇൻഷുറൻസ് പോളിസി കയ്യിലുള്ളത് വലിയ ആശ്വാസമേകും. ഇൻഷുറൻസ് കവറേജ് ഈ അപകടസാധ്യതകൾ ലഘൂകരിക്കുകയും അപ്രതീക്ഷിതമായ വെല്ലുവിളികളെ നേരിടാൻ ധൈര്യം പകരുകയും ചെയ്യുന്നു.
അത്യാവശ്യ സാമ്പത്തിക സഹായം നൽകുന്നതിൽ ഇൻഷുറൻസ് പോളിസികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ലൈഫ് ഇൻഷുറൻസിന് അകാല വിയോഗം സംഭവിച്ചാൽ നിങ്ങളുടെ കുടുംബത്തിന് ഒറ്റത്തവണ പണം നൽകാനും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കും. അതുപോലെ, ആരോഗ്യ ഇൻഷുറൻസ് ചികിത്സാ ചെലവുകൾക്ക് ഉപകരിക്കും. അതിനാൽ, പ്രിയപ്പെട്ടവർക്ക് പുതുവർഷ സമ്മാനമായി ഒരു ഇൻഷുറൻസ് പോളിസി നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുക.
ചിട്ടി ചേരുന്നതാണോ ലോൺ എടുക്കുന്നതാണോ ലാഭം? എളുപ്പത്തിൽ പണം ലഭിക്കാൻ ഏതാണ് ബെസ്റ്റ്?
ഒരു നിക്ഷേപത്തിനുള്ള അവസരം നൽകുക
ഒരു നിക്ഷേപ യാത്ര തുടങ്ങാൻ പ്രിയപ്പെട്ടവരെ പ്രചോദിപ്പിക്കുന്നത് യഥാർത്ഥത്തിൽ അമൂല്യമായ ഒരു സമ്മാനമാണ്. ഇതിലൂടെ സമ്പത്ത് ശേഖരിക്കാനും അവരുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അവരെ പ്രാപ്തരാക്കാനും സഹായിക്കും. ഈ പുതുവർഷത്തിൽ, നിക്ഷേപ പദ്ധതികളിൽ (എസ്ഐപി) പ്രാരംഭ ഗഡു നിക്ഷേപിച്ച് അവർക്ക് ഒരു മ്യൂച്വൽ ഫണ്ട് സമ്മാനിക്കുന്നത് പരിഗണിക്കുക. നിക്ഷേപത്തിന്റെ ലോകത്തേക്ക് അവരെ പരിചയപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണിത്. അവരുടെ നിക്ഷേപ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുക. നിക്ഷേപങ്ങളിലെ പലിശയിലൂടെ നല്ലൊരു തുക സമ്പാദിക്കാനാകുമെന്ന് അവർക്ക് മനസിലാക്കി കൊടുക്കുക.
കുറഞ്ഞ ശമ്പളക്കാർക്കും പേഴ്സണൽ ലോൺ, ഈ 6 ബാങ്കുകളിൽ അപേക്ഷിക്കാം
സാമ്പത്തിക സാക്ഷരതാ കോഴ്സിൽ അവരെ ചേർക്കുക
സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതിന് പ്രിയപ്പെട്ടവരെ സഹായിക്കാനായി അവരെ സാമ്പത്തിക സാക്ഷരത പകർന്നു നൽകുന്ന ക്ലാസുകളിൽ പങ്കെടുപ്പിക്കാവുന്നതാണ്. ക്രെഡിറ്റ് കാർഡ് മാനേജ്‌മെന്റ്, ക്രെഡിറ്റ് സ്‌കോർ എന്നിവയെക്കുറിച്ചുള്ള അറിവ് ഇതിലൂടെ നേടാൻ അവർക്ക് കഴിയും.
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
