ശമ്പളക്കാരായ വ്യക്തികൾക്ക് കടം നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ മടി കാട്ടാറില്ല. ഓൺലൈനിലൂടെ വായ്പ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമുള്ളതായി മാറിയിട്ടുണ്ട്. മെഡിക്കൽ എമർജൻസി, വീട് പുതുക്കൽ അല്ലെങ്കിൽ കല്യാണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ പേഴ്സണൽ ലോൺ പലരെയും സഹായിക്കുന്നുണ്ട്.
പിഎഫിൽ പണം നിക്ഷേപിക്കുന്നുണ്ടോ? 40 വർഷത്തെ ജോലിക്ക് ശേഷം നിങ്ങൾക്ക് എത്ര തുക ലഭിക്കും?
ഇന്ത്യയിൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ എളുപ്പമാണ്. ബാങ്കിന്റെ ഓൺലൈൻ പോർട്ടലോ, മൊബൈൽ ആപ്പോ, നെറ്റ് ബാങ്കിങ് വഴിയോ ലോണിന് അപേക്ഷിക്കാം. ഇതുകൂടാതെ ബാങ്കിൽ നേരിട്ട് എത്തിയും ലോണിന് അപേക്ഷിക്കാം. പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

യോഗ്യത മനസിലാക്കുക
പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങളുടെ യോഗ്യത മാനദണ്ഡം മനസിലാക്കുക. അപേക്ഷകന്റെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, തൊഴിൽ എന്നിവ പരിശോധിച്ചാണ് യോഗ്യത നിർണയിക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ എളുപ്പത്തിൽ ലോൺ നേടിയെടുക്കാൻ സാധിക്കും.
പലിശ നിരക്ക്
വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യപ്പെടുത്തുക. ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, വായ്പ നൽകുന്നയാളുടെ നയങ്ങൾ എന്നിവയാണ് പലിശ നിരക്കിനെ സ്വാധീനിക്കുന്നവ. എപ്പോഴും പലിശ നിരക്ക് കുറഞ്ഞ ബാങ്കുകളെ പേഴ്സണൽ ലോണുകൾക്കായി സമീപിക്കുക.
കാലാവധി
ലോൺ കാലാവധി എപ്പോഴും മനസിലാക്കുക. സാധാരണയായി 60 മാസം വരെയാണ് പേഴ്സൺ ലോണുകളുടെ കാലാവധി. നിങ്ങളുടെ പ്രതിമാസ ബജറ്റ് താളം തെറ്റിക്കാത്ത തരത്തിൽ ലോൺ കാലാവധി തിരഞ്ഞെടുക്കുക. ലോൺ കാലാവധി കൂട്ടുന്നത് പ്രതിമാസ തിരിച്ചടവ് കുറയ്ക്കുമെങ്കിലും പലിശ ഇനത്തിൽ കൂടുതൽ തുക അടയ്ക്കേണ്ടതായി വരാം.
ജോലി മാറുന്നത് പേഴ്സണൽ ലോണിനെ ബാധിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്രെഡിറ്റ് സ്കോർ
പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് സ്കോർ. ലോണിന്റെ യോഗ്യത, പലിശ നിരക്ക് എന്നിവ നിർണയിക്കാൻ ബാങ്കുകൾ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിഗണിക്കാറുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിച്ചേക്കാം.
ചാർജുകൾ
ബാങ്കുകളുടെ ഫീസും ചാർജുകളും അപേക്ഷകൻ മനസിലാക്കണം. പ്രോസസിംഗ് ഫീ, പ്രീ ക്ലോഷർ ഫീ, പ്രീ പേയ്‌മെന്റ് ഫീ തുടങ്ങി വിവിധ ഫീസുകളാണ് ബാങ്കുകൾ ഈടാക്കുന്നത്. എന്തെങ്കിലും മറഞ്ഞിരിക്കുന്ന ചാർജുകളോ ലേറ്റ് പേയ്‌മെന്റ് ഫീകളോ വാർഷിക ഫീസോ ഉണ്ടോയെന്നും പരിശോധിച്ച് ഉറപ്പാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
