ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ, ധനനയ നടപടികളിലൂടെ മഹാമാരി മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമ്പോൾ, എഫ്‍ഡി പലിശനിരക്ക് അടുത്ത രണ്ട് വർഷത്തേക്ക് കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്ക് കുറയുന്ന സാഹചര്യത്തിലും, ബാങ്കുകളിലെ സ്ഥിര നിക്ഷേപം (എഫ്ഡി) നിക്ഷേപകർക്ക് ഒട്ടും ലാഭകരമായിരിക്കില്ല.
പഴയ പലിശ നിരക്ക്
1995 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 13% പലിശനിരക്കാണ് വാഗ്ദാനം ചെയ്തിരുന്നത്. മുൻ വർഷങ്ങളിൽ എഫ്ഡി കുറഞ്ഞ അപകടസാധ്യതയുള്ളതും ഉയർന്ന പലിശയുള്ളതുമായ നിക്ഷേപമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിയതല്ല. പലിശ നിരക്ക് കുത്തനെ ഇടിഞ്ഞു.
നിക്ഷേപകരുടെ ആശങ്ക
ചില പഴയ നിക്ഷേപകർ മാത്രമാണ് ഇപ്പോഴും ബാങ്ക് എഫ്ഡികളിൽ നിക്ഷേപം നടത്തുന്നത്. ഉയർന്ന നികുതി പരിധിയിലുള്ളവർക്ക് നിലവിൽ എഫ്ഡി ഒരു മികച്ച നിക്ഷേപ മാർഗമല്ല. മാത്രമല്ല ഏതാനും വർഷങ്ങളായി ചില ബാങ്കുകളുടെ തകർച്ചയും നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ആദ്യം പിഎംസി ബാങ്കിലും പിന്നീട് യെസ് ബാങ്കിലും പണം പിൻവലിക്കലിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.
നേട്ടം കുറയും
ഏതൊരു നിക്ഷേപത്തിന്റെയും ഉദ്ദേശ്യം ഒരു നിശ്ചിത കാലയളവിനുള്ളിൽ ആസ്തികളുടെ മൂല്യം വളർത്തുക എന്നതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ പലിശനിരക്കും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ നിക്ഷേപകർക്ക് നേട്ടം വളരെക്കുറവായിരിക്കും. എന്നാൽ നികുതി അടയ്ക്കേണ്ട ആവശ്യമില്ലാത്തവർക്ക് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നികുതി പരിധിയിൽ വരുന്നവർക്ക് തീർച്ചയായും എഫ്ഡി പരിഗണിക്കാം.
റിപ്പോ നിരക്ക്
എഫ്ഡിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആദ്യം കണ്ടെത്തേണ്ടത് നിക്ഷേപത്തിന് യഥാർത്ഥ വളർച്ച ലഭിക്കുന്നുണ്ടോ എന്നാണ്. പണപ്പെരുപ്പം എഫ്ഡി നിക്ഷേപങ്ങൾക്ക് മേലുള്ള വലിയ അപകടസാധ്യതയായി കാണക്കാക്കണം. റിപ്പോ നിരക്ക് നിലവിൽ 4 ശതമാനത്തിലാണ്. 17 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications