കോടീശ്വരനാവുക എന്നത് പല ആളുകളുടെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. അതിനായി അവർ നിക്ഷേപിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു. എങ്കിലും, ഈ ലക്ഷ്യം അസാധ്യമാണെന്ന് മറ്റു പലരും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആ ലക്ഷ്യത്തിലേക്കുള്ള ഏതൊരു ശ്രമവും അവർ നടത്തുന്നില്ല. യഥാർത്ഥത്തിൽ, മൂച്വൽ ഫണ്ടുകളിലോ അല്ലെങ്കിൽ ഏകദേ 7-10 ശതമാനം വാർഷിക വരുമാനം നൽകുന്ന മറ്റ് നിക്ഷേപ പദ്ധതികളിലോ ഓരോ മാസവും ഒരു ചെറിയ തുകയെങ്കിലും നിക്ഷേപിച്ച്, വിരമിക്കുമ്പോൾ കോടീശ്വരനാകാൻ ഒരു വ്യക്തിക്ക് സാധിക്കും.
യു.പി.എസ്: എട്ടാം ശമ്പള കമ്മീഷന് കീഴിൽ പെൻഷൻ എങ്ങനെ കണക്കാക്കും?
മാത്രമല്ല, ശ്രദ്ധയോടുള്ള ആസൂത്രണവും സ്ഥിരമായ നിക്ഷേപങ്ങളും കൊണ്ട്, വിരമിക്കുമ്പോൾ എന്നല്ല അതിനുമുമ്പ് തന്നെ ഒരു കോടീശ്വരനാകുന്നത് തീർച്ചയായും പ്രയോഗികമാണ്. ഇതിനായി നിങ്ങൾ പാലിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു സാമ്പത്തിക പദ്ധതി രൂപീകരിക്കുക
നിങ്ങളുടെ വരുമാനം, ചെലവുകൾ, സാധ്യതയുള്ള സമ്പാദ്യം എന്നിവ മനസിലാക്കുക എന്നതാണ് ഏതൊരു നിക്ഷേപ ശ്രമത്തിന്റെയും ആദ്യത്തെ ഘട്ടം. നിങ്ങളുടെ ചെലവുകളും സാമ്പത്തിക ആവശ്യങ്ങളും കണ്ടെത്തുന്നതിന് നിങ്ങൾ ചെലവ് നിരീക്ഷിക്കേണ്ടതുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസ പെൻഷനായി 10,050 രൂപ വരെ ലഭിക്കും
ഒരു പദ്ധതിയുണ്ടാക്കുകയും അത് നിലനിർത്തുകയും ചെയ്യുക
ഫലപ്രദമായ ആസൂത്രണവും നിർവഹണവും വരുമാനം ഉണ്ടാക്കുന്നതിൽ നിർണായകമാണ്. ഈ പ്രക്രിയ ഇപ്പോൾ മൊബൈൽ അപ്ലിക്കേഷനുകൾ വഴി എളുപ്പമാക്കാൻ കഴിയുകയും അത് നിക്ഷേപകരെ ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും നിക്ഷേപ തുക നിർണയിക്കാനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പദ്ധതിയുണ്ടാക്കാനും സഹായിക്കുന്നു. നന്നായി അന്വേഷിച്ചറിഞ്ഞതിന് ശേഷമേ നിലശേപത്തിനായി പദ്ധതി തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ജീവിത ലക്ഷ്യങ്ങൾ ഉണ്ടാക്കുക
വ്യക്തികൾക്ക് നിരവധി സാമ്പത്തിക ആഗ്രഹങ്ങൾ ഉള്ളതിനാൽ ജീവിത ലക്ഷ്യങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഒരു വീട് വാങ്ങുക, വാഹനം വാങ്ങുക, ഒരു ബിസിനസ് ആരംഭിക്കുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ പരിഗണിക്കേണ്ടതാണ്.
ഈ ബാങ്കുകളിലെ എഫ്.ഡി നിക്ഷേപകർക്ക് 9.60 ശതമാനം വരെ പലിശ ലഭിക്കും
നേരത്തെ ആരംഭിക്കുന്നതോടൊപ്പം നിക്ഷേപം നിലനിർത്തുകയും ചെയ്യുക
നിങ്ങളുടെ നിക്ഷേപം എത്രയും വേഗം ആരംഭിക്കുന്നോ, അത്രയും നേരത്തെ തന്നെ നിങ്ങളുടെ നിക്ഷേപങ്ങൾ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഈ സമീപനം റിസ്ക് മാനേജ്‍മെന്റിനുള്ള ഒരു പ്രയോഗിക രീതിയായി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, പ്രതിവർഷം 15 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുന്ന ഒരു ഇക്വിറ്റി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലേക്ക് (എസ്.ഐ.പി) നിങ്ങൾ പ്രതിമാസം 20,000 രൂപ നീക്കിവയ്ക്കുകയാണെങ്കിൽ, ഒരു കോടി രൂപ സമാഹരിക്കുന്നതിന് 13 വർഷത്തിൽ കൂടുതൽ സമയം വേണ്ടിവരും. നേരെമറിച്ച്, പത്ത് വർഷത്തിനുള്ളിൽ തന്നെ അതേ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന്, നിങ്ങൾ ഓരോ മാസവും 20,000 രൂപ നിക്ഷേപിക്കുമ്പോൾ, കുറഞ്ഞത് 24 ശതമാനം വാർഷിക വളർച്ചാ നിരക്ക് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് കൂടുതൽ അപകടസാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications