കാർഡ് ഉപയോ​ഗിച്ച് ഇന്ധനം നിറച്ചാൽ വർഷത്തിൽ 40 ലിറ്റർ സൗജന്യം! നിങ്ങളുടെ കയ്യിലെ കാർഡിൽ ഈ നേട്ടമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോൾ വിലയെ പറ്റി പറയേണ്ടതില്ല. സ്വന്തമായി വാഹനം ഉപയോ​ഗിക്കുന്നവർക്ക് ഇന്ധന വിലയുടെ ബുദ്ധിമുട്ട് നേരിട്ടറിയാം. മഴക്കാലം കൂടി എത്തിയതോടെ കാർ എടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇതിനാൽ നല്ല ഇന്ധന ചെലവാകും സ്ഥിരം യാത്രക്കാർക്ക് അനുഭവപ്പെടുക. സ്ഥിരം യാത്രക്കാർക്ക്, വലിയ തോതിൽ ഇന്ധന ചെലവു വരുന്നവർക്ക് ഉപയോ​ഗിക്കാവുന്നൊരു വഴിയാണ് വിശദീകരിക്കുന്നത്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വർഷത്തിൽ 40 ലിറ്ററോളം പെട്രോൾ സൗജന്യമായി നേടാം. ഇത് എങ്ങനെയാണെന്ന് നോക്കാം. 

 

ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്

ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്

എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനികളുടെ പമ്പില്‍ നിന്ന് വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോള്‍ നേട്ടങ്ങള്‍ ലഭിക്കുമെന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കം.

Also Read: തീവണ്ടി യാത്ര ചെലവ് ചുരുങ്ങുന്നത് എന്തുകൊണ്ട്? യഥാർഥ വില ടിക്കറ്റിൽ ഒളിഞ്ഞിരിപ്പുണ്ട്Also Read: തീവണ്ടി യാത്ര ചെലവ് ചുരുങ്ങുന്നത് എന്തുകൊണ്ട്? യഥാർഥ വില ടിക്കറ്റിൽ ഒളിഞ്ഞിരിപ്പുണ്ട്

ടര്‍ബോ പോയിന്റ

ഉദാഹരണത്തിന് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ നിന്ന് 150 രൂപയ്ക്ക് ഇന്ധനം നിറച്ച് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 4 ടര്‍ബോ പോയിന്റ് ഉപഭോക്താവിന് ലഭിക്കും. ഒരു ടര്‍ബോ പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. ഇതുപ്രകാരം 10,000 രൂപയ്ക്ക് ഇന്ധനം അടിക്കുന്നൊരാളാള്‍ക്ക് 267 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇത് 267 രൂപയ്ക്ക് തുല്യമാണ്.

ഇതോടൊപ്പം ഈ കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഉപഭോഗത്തിന് അധിക പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ പെട്രോള്‍ പമ്പില്‍ റഡീം ചെയ്യാം.

Also Read: ഡി മാര്‍ട്ടിനെ ജനപ്രീയമാക്കിയ വിലകുറവ്; മറ്റു സൂപ്പർ മാർക്കറ്റുകളെ ഞെട്ടിക്കുന്ന കിഴിവിന് കാരണമെന്ത്?Also Read: ഡി മാര്‍ട്ടിനെ ജനപ്രീയമാക്കിയ വിലകുറവ്; മറ്റു സൂപ്പർ മാർക്കറ്റുകളെ ഞെട്ടിക്കുന്ന കിഴിവിന് കാരണമെന്ത്?

ഇന്ധന ഉപയോഗം

ഇന്ധന ഉപയോഗം കൂടുതലുള്ളവര്‍ക്ക് ഈ രീതി ഉപകാര പ്രദമാണ്. വര്‍ഷത്തില്‍ 15,000 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന കാറുമടയ്ക്ക് ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് ലഭിച്ചാല്‍ 1,500 ലിറ്റര്‍ വര്‍ഷത്തില്‍ ആവശ്യമുണ്ട്. കൊച്ചിയിലെ പെട്രോള്‍ വിലയായ 105.84 രൂപ പ്രകാരം വര്‍ഷത്തില്‍ 1,58,760 രൂപ ഇന്ധന ചെലവ് വരുന്നു.

മാസത്തില്‍ 13,000 രൂപ പെട്രോള്‍ ഇനത്തില്‍ ചെലവാക്കണം ഈ തുക ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചാല്‍ വര്‍ഷത്തില്‍ 4,200 രൂപയില്‍ കൂടുതല്‍ റിവാര്‍ഡ് ആയി ലഭിക്കും. ഈ തുക ഉപയോഗിച്ച് ഇന്നത്തെ നിരക്കില്‍ 40 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും.

Also Read: സേവിംഗ്‌സ് അക്കൗണ്ടിന് 6.75 ശതമാനം പലിശയോ! നോക്കിവെയ്ക്കാം ഈ 5 ബാങ്കുകള്‍Also Read: സേവിംഗ്‌സ് അക്കൗണ്ടിന് 6.75 ശതമാനം പലിശയോ! നോക്കിവെയ്ക്കാം ഈ 5 ബാങ്കുകള്‍

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ധന ഉപഭോഗം കൂടിയവര്‍ക്ക് ഇത്തരം കാര്‍ഡുകള്‍ ഉപകാര പ്രദമാണ്. ഇതോടൊപ്പം വെല്‍ക്കം ബോണസ്, മൈല്‍സ്‌റ്റോണ്‍ ബോണസ് എന്നിങ്ങനെ ആനുകൂല്യങ്ങളും അധികമായി ലഭിക്കും. ഇന്ധനത്തെ കൂടാതെ മറ്റു പര്‍ച്ചേസുകള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം. ഇതുവഴിയും റിവാര്‍ഡ് നേടാന്‍ സാധിക്കും.

മാസത്തില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ ഇടപാടുകള്‍ റിവാര്‍ഡിനായി ആവശ്യമുണ്ട്. ഇതിനാല്‍ ദീര്‍ഘ യാത്ര ചെയ്യുന്നവര്‍ക്കോ ജോലിക്കായി വാഹനം ഉപയോഗിക്കുന്നവര്‍ക്കോ മാത്രമാണ് ഇവ ഉപകാരമാകുക. മിക്ക ഫ്യുവല്‍ കാര്‍ഡുകളും പ്രത്യേക ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ ഈ കമ്പനി പമ്പുകളില്‍ നിന്ന് മാത്രം ഇന്ധനം നിറച്ചാല്‍ മാത്രമെ നേട്ടമുണ്ടാവുകയുള്ളൂ.

വാര്‍ഷിക ചാര്‍ജുകള്‍

കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് ചെലവുകളെ പറ്റി മനസിലാക്കണം. സ്ഥിരം വാഹനം ഉപയോഗിക്കുന്ന ആളാണോ, പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണോ, കാര്‍ഡ് സ്വീകരിക്കുന്ന പെട്രോള്‍ പമ്പുകളുടെ സാമീപ്യം എന്നിവ മനസിലാക്കണം. കാര്‍ഡിന്റെ വാര്‍ഷിക ഫീസ്, റിവാര്‍ഡ് നിരക്ക്, റിവാര്‍ഡ് റെഡീം ചെയ്യുന്നതിനുള്ള ഉപാധികളും നിബന്ധനകളും എന്നിവ അറിഞ്ഞിരിക്കണം. ഉയര്‍ന്ന വാര്‍ഷിക ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടെങ്കില്‍ അത് വിപരീത ഫലം ചെയ്യും.

Read more about: petrol credit card
English summary

Fuel Credit Card Providing Special Benefits To Customers And Get 40 Litter Free Fuel In An Year

Fuel Credit Card Providing Special Benefits To Customers And Get 40 Litter Free Fuel In An Year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X