സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുന്നത്. പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും? എങ്ങനെയാണ് പണം സ്വരൂപിക്കുന്നത്.? 5,000, 10,000 എന്നിങ്ങനെ ആവശ്യങ്ങൾ പല രീതിയിൽ വന്നേക്കാം. ഇത്തരം ഘട്ടങ്ങളിൽ പണം വായ്പയായി എടുക്കാം. എന്നാൽ ഇത്രയും ചെറിയ തുക ബാങ്കുകളിലൂടെ സാധാരണ വായ്പയായി നൽകാറില്ല. അതിനുള്ള മികച്ച മാർഗം ആധാർ കാർഡ് തന്നെയാണ്.
നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ചെറിയ തുക വായ്പയായി വാങ്ങാൻ സാധിക്കും. പേഴ്സണൽ ലോണുകൾ വഴിയാണ് ഇത്തരം ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്. രാജ്യത്തെ വിവിധ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ ഈടു നൽകാൻ സാധിക്കാത്ത സാധാരണക്കാർക്ക് ആധാർ കാർഡ് വഴി പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നത് എളുപ്പമായിരിക്കും.
ചെറിയ തുകകൾ വായ്പയായി എടുത്താൽ അതിന്റെ തിരിച്ചടവ് ഹ്രസ്വകാലത്തേക്കായിരിക്കും. പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോഴാണ് മറ്റു സാമ്പത്തിക സ്രോതസ്സില്ലാത്തവർ ചെറിയ വായ്പകളെ ആശ്രയിക്കുന്നത്. അതിനാൽ തന്നെ വേഗത്തിൽ തന്നെ വായ്പ അംഗീകരിക്കുകയും മിനിറ്റുകൾക്കുള്ളിൽ തന്നെ ചിലപ്പോൾ പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും.
എന്താണ് ആധാർ കാർഡ് ലോൺ?
ഏതൊരു ഇന്ത്യൻ പൗരന്റെയും സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് ലോൺ. അപേക്ഷകന് ഈട് നൽകാൻ ഇല്ലാത്ത സാഹചര്യത്തിൽ സമീപിക്കാവുന്ന വായ്പാ മാർഗമാണിത്. നിങ്ങളുടെ ശമ്പളം, ക്രെഡിറ്റ് സ്കോർ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോൺ തുക നിശ്ചയിക്കുന്നത്. ചെറിയ വായ്പകൾ ആവശ്യമായി വരുമ്പോൾ ഇതൊരു മികച്ച മാർഗമാണ്.
ആധാർ കാർഡ് വായ്പയുടെ പ്രയോജനങ്ങൾ
ഈടില്ല: പേഴ്സണൽ ലോണുകൾ സാധാരണയായി സുരക്ഷിതമല്ലാത്ത വായ്പകളാണ്. അതിനാൽ ഈ വായ്പയ്ക്കായി നിങ്ങൾ ഈടൊന്നും നൽകേണ്ട.
കുറഞ്ഞ രേഖകൾ: നിങ്ങളുടെ ആധാർ കാർഡ് മാത്രമാണ് പ്രധാന രേഖ. ബാങ്കുകൾ ആവശ്യപ്പെടുന്നതു പോലെ അനാവശ്യ രേഖകളോ പേപ്പർ വർക്കുകളോ ഇവിടെ ആവശ്യമില്ല.
ഓൺലൈനായി അപേക്ഷിക്കാം: ഇത്തരം വായ്പയ്ക്കായി ബാങ്കിൽ പോവേണ്ടതില്ല. നിങ്ങളുടെ സൗകര്യാർത്ഥം ഓൺലൈനായി അപേക്ഷിക്കാം.
വേഗത്തിൽ വായ്പ ലഭിക്കും: നിങ്ങൾ അപേക്ഷിക്കുന്ന ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വേഗത്തിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നു.

വായ്പയുടെ യോഗ്യത എന്താണെന്ന് തിരിച്ചറിയാം...
നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് കുറഞ്ഞ തുക വായ്പയായി അപേക്ഷിക്കാം. അതിനുള്ള യോഗ്യത താഴെ പറയുന്നവയാണ്.
- പ്രായം : 21 നും 60 നും ഇടയിൽ.
- വരുമാനം : പ്രതിമാസം കുറഞ്ഞത് 30,000 രൂപ ഉണ്ടായിരിക്കണം
- പ്രവൃത്തിപരിചയം : ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം
- ക്രെഡിറ്റ് സ്കോർ: 700-ൽ കൂടുതൽ അനുയോജ്യമാണ്.
- നിങ്ങൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം.
മോശം ക്രെഡിറ്റ് സ്കോർ ഉണ്ടോ? പേടിക്കേണ്ട ലോൺ കിട്ടാൻ പ്രയാസമില്ല, ഈ കാര്യങ്ങൾ ശ്രദ്ധക്കണേ...
ആധാർ കാർഡ് ലോണിന് എങ്ങനെ അപേക്ഷിക്കാം?
ഓൺലൈൻ അപേക്ഷ: വായ്പ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വെബ്സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം.
ആധാർ വെരിഫിക്കേഷൻ: ഇവിടെ ഇ-കെവൈസി സൗകര്യം ഉപയോഗിച്ച് ആധാർ പരിശോധിക്കുന്നു.
മറ്റ് രേഖകൾ: ആധാർ കാർഡിനു പുറമേ മേൽവിലാസത്തിൻ്റെ തെളിവ്, വരുമാനത്തിൻ്റെ തെളിവ്, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ എന്നിവ സമർപ്പിക്കണം.
ലോൺ അംഗീകാരം: അപേക്ഷ പരിഗണിച്ച ശേഷം പെട്ടെന്ന് തന്നെ വായ്പ അംഗീകരിക്കുന്നു.
ഫണ്ട് ട്രാൻസ്ഫർ: അപേക്ഷ അംഗീകരിച്ചതിനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.
ആധാർ കാർഡുകളെ അടിസ്ഥാനമാക്കിയുള്ള ചെറിയ സാമ്പത്തിക വായ്‌പകൾ രാജ്യത്തെ എല്ലാ തട്ടിലുള്ള ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ പണം അക്കൗണ്ടിലെത്തുകയും ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications