അവയില്‍ ഒന്നാണ് ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരികള്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയതിരിക്കുന്ന ഈ എനര്‍ജി മേഖലയിലെ ഓഹരികളുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 5.52 രൂപയില്‍ നിന്നും 233.50 രൂപയായാണ് ഉയര്‍ന്നത്. അതായത് ഇക്കാലയളവില്‍ ഏ
' മറ്റുള്ളവര്‍ അതിമോഹത്തോടെ നേട്ടങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ നിങ്ങള്‍ ഭയാശങ്കകളോടെ നിലനില്ക്കുക, ഇനി മറ്റുള്ളവര്‍ ഭയാശങ്കകളില്‍ മുഴുകി നില്ക്കുമ്പോള് നിങ്ങള്‍ അതിയായ ആഗ്രഹത്തോടെ മുന്നോട്ട് പോവുക: ഓഹരി നിക്ഷേപത്തെക്കുറിച്ച് വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ വാചകമാണിത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ ആദ്യ തരംഗത്തിന് ശേഷം ഓഹരിയില്‍ നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് ഈ വാക്കുകള്‍ ഏറെ യോജിക്കുന്നവയാണ്. കോവിഡ് തിരിച്ചടികള്‍ക്ക് ശേഷം ധാരാളം ഓഹരികള്‍ മള്‍ട്ടി ബാഗ്ഗര്‍ ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

അവയില്‍ ഒന്നാണ് ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരികള്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയതിരിക്കുന്ന ഈ എനര്‍ജി മേഖലയിലെ ഓഹരികളുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 5.52 രൂപയില്‍ നിന്നും 233.50 രൂപയായാണ് ഉയര്‍ന്നത്. അതായത് ഇക്കാലയളവില്‍ ഏകദേശം 4130 ശതമാനത്തിന്റെ കുതിച്ചു ചാട്ടം.
ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയുടെ വില ചരിത്രം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലെ എല്ലാ അഞ്ചു സെഷനുകളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ തൊട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 21.50 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു മാസത്തില്‍ ഈ മള്‍്ട്ടി ബാഗ്ഗര്‍ ഓഹരിയുടെ വില 88.20 രൂപയില്‍ നിന്നും 233.50 രൂപയായാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 165 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി നേടി.
Also Read : പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ? - ഇവിടെ വായിക്കാം
അതുപോലെ കഴിഞ്ഞ 6 മാസങ്ങളില്‍ ഈ എനര്‍ജി സ്റ്റോക്കിന്റെ വില 29.40 രൂപയില്‍ നിന്നും 233.50 രൂപയിലേക്കാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ഓഹരി ഉടമകള്‍ക്ക് 695 ശതമാനത്തിന്റെ ആദായം സ്വന്തമായി. ഒരു വര്‍ഷത്തെ വര്‍ധനവ് പരിശോധിച്ചാല്‍ 7.36 രൂപയില്‍ നിന്നും 233.50 രൂപയാണ്. 2021 വര്‍ഷത്തില്‍ ഏകദേശം 3230 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി സ്വന്തമാക്കി.
ഇനി ഈ വര്‍ധനവ് നമ്മുടെ നിക്ഷേപത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് നോക്കാം. ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ ഒരാഴ്ച മുമ്പ് നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 1.21 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഈ 1 ലക്ഷം രൂപ നിക്ഷേപം നടത്തുന്നത് ഒരു മാസം മുമ്പാണെങ്കില്‍ ഇപ്പോഴത് 2.65 ലക്ഷം രൂപയായാണ് വളര്‍ന്നിരിക്കുക.
Also Read : സ്വര്‍ണം, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് ഗോള്‍ഡ് അല്ലെങ്കില്‍ ഗോള്‍ഡ് ബോണ്ട്? ഈ ഉത്സവകാലത്ത് എന്ത് വാങ്ങിക്കും? - ഇവിടെ വായിക്കാം
അതുപോലെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് നിങ്ങള്‍ ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തുന്നത് എങ്കില്‍ ഇപ്പോഴത് 7.95 ലക്ഷമായി മാറിയിട്ടുണ്ടാകും. ഒരു വര്‍ഷം മുമ്പ് ഓഹരിയ്ക്ക് 5.52 രൂപ നിരക്കില്‍ ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഇന്നത് 42.30 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications