രണ്ട് ദിവസം വില കുറഞ്ഞ് സ്വർണം വാങ്ങാനിരിക്കുന്നവരെ ആശ്വാസിപ്പിച്ചിടത്ത് നിന്ന് വീണ്ടും ട്രാക്ക് മാറ്റി സ്വർണ വില. ഓഗസ്റ്റ് മാസത്തിലെ ആദ്യ വാരം അവസാനിക്കുമ്പോള്‍ 44,120 രൂപയാണ് കേരളത്തിലെ സ്വര്‍ണ വില. ശനിയാഴ്ച കേരളത്തില്‍ 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,515 രൂപയിലേക്കും ഉയര്‍ന്നു. ഇതോടെ കേരളത്തിലെ സ്വര്‍ണ വില വീണ്ടും 44,000 രൂപ നിലവാരത്തിലേക്ക് എത്തി.
മാസം ആരംഭത്തില്‍ 44,320 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി 360 രൂപ കുറഞ്ഞ് 43,960 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ശനിയാഴ്ച ഉയര്‍ന്നതോടെ 44,000 രൂപ കടന്നു. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് ഏറ്റവും കുറഞ്ഞ വിലയായ 43,960 രൂപ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഉയർന്നെങ്കിലും ആഴ്ചയിൽ നഷ്ടമാണ് നേരിട്ടത്. പ്രതീക്ഷിച്ചതിലും ദുർബലമായ യുഎസ് തൊഴിൽ റിപ്പോർട്ട് ഡോളറിനെ താഴോട്ടിടിച്ചു. ട്രഷറി യീൽഡും കുറഞ്ഞതോടെ വെള്ളിയാഴ്ച സ്വർണ വില ഉയർന്നു, ഔൺസിന് 1,942.87 ഡോളറിലാണ് സ്വർണ വില. ഡോളർ 0.5ശതമാനം ഇടിഞ്ഞു. 10 വർഷ ബോണ്ട് യീൽഡ് ഒമ്പത് മാസത്തെ ഉയർന്ന നിരക്കിൽ നിന്ന് താഴോട്ടെത്തി. അതേസമയം, ഈ ആഴ്ചയിൽ 0.90 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്.

മറ്റു നഗരങ്ങളിലെ വില
ചെന്നൈയിലും ശനിയാഴ്ച 160 രൂപയാണ് പവന് വര്‍ധിച്ചത്. 44,440 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 5,555 രൂപ നല്‍കണം. ഡല്‍ഹിയില്‍ പവന് വര്‍ധിച്ചത് 160 രൂപയാണെങ്കിലും 44,240 രൂപ മാത്രമാണ് പവന് നല്‍കേണ്ടി വരുന്നത്. പവന് 160 രൂപ വര്‍ധിച്ച മുംബൈയില്‍ 44,120 രൂപയാണ് പവന്റെ വില. കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും ഇതേ വിലയിലാണ് സ്വര്‍ണം.
സ്വർണം വാങ്ങുമ്പോൾ പാൻ നിർബന്ധം
വലിയ ഇടപാടുകൾ നടത്തുന്നവരാണെങ്കിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തി 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് നിരോധനമുണ്ട്.
ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
ഒരു വ്യക്തി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സ്വർണഭരണങ്ങൾ വാങ്ങുകയാണെങ്കിൽ പണമിടപാട് ഇലക്ട്രോണിക് രീതിയിലാണെങ്കിലും പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇന്നത്തെ വില നിലവാരം പരിഗണിക്കുമ്പോൾ നാല് പവനിൽ കൂടുതൽ സ്വർണം വാങ്ങുന്ന വ്യക്തി പാൻ രേഖകൾ ഹാജരാക്കേണ്ടി വരും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
