കൈയിലുള്ള സ്വർണം വിൽക്കാൻ ഇനി ജ്വല്ലറികളിൽ പോകേണ്ട, വിൽക്കാൻ പറ്റിയ മറ്റു ചിലയിടങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിയന്തരമായി പണത്തിന് ആവശ്യം വരുമ്പോൾ എല്ലാവരും ഉപയോഗിക്കുന്ന പ്രധാന മാർഗം കൈയിലുള്ള സ്വർണാഭരണങ്ങൾ വിൽക്കുക എന്നതാണ്. ഒടിഞ്ഞതോ പൊട്ടിയതോ എന്തുമാകട്ടെ നിങ്ങളുടെ സ്വർണാഭരണങ്ങൾ വിറ്റാൽ അപ്പോൾ തന്നെ നിങ്ങൾക്ക് പണം കൈയിൽ കിട്ടും. ഇതിനായി സാധാരണ ജ്വല്ലറികളെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ ജ്വല്ലറികൾ മാത്രമല്ല, സ്വർണം വിൽക്കാൻ മറ്റ് ചിലയിടങ്ങൾ കൂടിയുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

 

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്; ഇന്നത്തെ വില അറിയാംകേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്; ഇന്നത്തെ വില അറിയാം

കമ്പനികൾ

കമ്പനികൾ

നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സ്വീകരിച്ച് പണം നൽകുന്നത് ജ്വല്ലറികൾ മാത്രമല്ല. ഹൈടെക് മെഷീനുകളിൽ വളരെ പ്രൊഫഷണലായി സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ന്യായമായ വില നൽകുന്ന ചില കമ്പനികൾ കൂടി ഇന്നുണ്ട്. ഇത്തരം ചില കമ്പനികളെ പരിചയപ്പെടാം. അറ്റിക ഗോൾഡ് കമ്പനി അവയിലൊന്നാണ്. ഇന്ത്യയിലെ 5 വ്യത്യസ്ത സംസ്ഥാനങ്ങളിലായി 100ലധികം നഗരങ്ങളിൽ അറ്റിക ഗോൾഡ് കമ്പനിയുടെ സേവനം ലഭ്യമാണ്. ദക്ഷിണേന്ത്യയിലാണ് അറ്റിക ഗോൾഡ് കമ്പനിയുടെ കൂടുതൽ സാന്നിധ്യം. അറ്റിക്ക വഴി സ്വർണം വിൽക്കുന്നതിനുള്ള നടപടിക്രമം ഇതാ..

അറ്റികയിലൂടെ സ്വർണ വിൽപ്പന എങ്ങനെ?

അറ്റികയിലൂടെ സ്വർണ വിൽപ്പന എങ്ങനെ?

സാധുവായ ഐഡി പ്രൂഫും മേൽവിലാസ രേഖകളും സഹിതം നിങ്ങളുടെ ആഭരണങ്ങളുടെ യഥാർത്ഥ ബിൽ (എല്ലായ്പ്പോഴും ആവശ്യമില്ല) കൊണ്ടു വരേണ്ടത് വളരെ പ്രധാനമാണ്. തുടർന്ന് ജർമ്മൻ നിർമ്മിത യന്ത്രത്തിലൂടെ സ്വർണ്ണത്തിന്റെ പരിശുദ്ധി, ഭാരം എന്നിവ കമ്പനി പരിശോധിക്കും. ഒരു പ്രിന്റ് ഔട്ട് വഴി കമ്പനി വിശദാംശങ്ങൾ അറിയിക്കും. തൂക്കത്തിലും പരിശുദ്ധിയിലും ഉപഭോക്താവ് സ്വർണം വിൽക്കാൻ തയ്യാറാണെങ്കിൽ വിൽപ്പന നടത്തി പണം കൈപ്പറ്റാം. അറ്റിക സേവനങ്ങൾക്ക് മൂന്ന് ശതമാനം തുക ഈടാക്കും.

ഡി ഗോൾഡ്

ഡി ഗോൾഡ്

ഇത്തരത്തിൽ സ്വർണം വിൽക്കാൻ പറ്റുന്ന മറ്റൊരു കമ്പനിയാണ് ഡി ഗോൾഡ്. പൊട്ടിയതോ ഒടിഞ്ഞതോ ആയ ആഭരണങ്ങളും ഇവിടെ വിൽക്കാം. മറ്റ് നടപടിക്രമങ്ങൾ മുകളിൽ‌ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമല്ല. സ്വർണം വിൽക്കുന്നതിന്റെ ഒരു പോരായ്മ എന്തെന്നാൽ നിങ്ങൾ ഈ കമ്പനികളുടെ ശാഖകളിൽ നേരിട്ട് എത്തേണ്ടതുണ്ട്. സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് കൊണ്ടാണിത്. സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ, മൂലധന നേട്ട നികുതി ബാധകമാകുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.

കേരളത്തിൽ സ്വർണ വില ഇന്ന് റെക്കോർഡിൽ നിന്ന് കുത്തനെ താഴേയ്ക്ക്; ഇന്നത്തെ സ്വർണ വില അറിയാംകേരളത്തിൽ സ്വർണ വില ഇന്ന് റെക്കോർഡിൽ നിന്ന് കുത്തനെ താഴേയ്ക്ക്; ഇന്നത്തെ സ്വർണ വില അറിയാം

സ്വർണ വിൽപ്പന

സ്വർണ വിൽപ്പന

മധ്യവർഗ വിഭാഗത്തിൽപ്പെടുന്നവർ കൂടുതലും സ്വർണ്ണത്തിലോ ബാങ്ക് നിക്ഷേപങ്ങളിലോ ആണ് തങ്ങളുടെ സമ്പാദ്യം കരുതുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കൈയിലുള്ള സ്വർണം വിൽക്കാനാകും ആളുകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ജോലികളിലെയും മറ്റും പ്രതിസന്ധികൾ കാരണം ആളുകൾ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയമാണിപ്പോൾ. അതുകൊണ്ട് തന്നെ തങ്ങളുടെ സമ്പാദ്യമായ സ്വർണ്ണാഭരണങ്ങൾ ഈ സമയത്ത് വിൽക്കാനുള്ള പ്രവണത കൂടും. വീടുകളിൽ 25,000 ടണ്ണിലധികം സ്വർണം നിലവിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

ജ്വല്ലറിക്കാർക്ക് തിരിച്ചടി

ജ്വല്ലറിക്കാർക്ക് തിരിച്ചടി

ലോക്ക്ഡൌണിനിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ട വിഭാഗക്കാരാണ് ജ്വല്ലറിക്കാർ. വിവാഹങ്ങളും മറ്റും മാറ്റി വച്ചതും ലളിതമാക്കിയതും സ്വർണ വ്യാപാരികൾക്ക് തിരിച്ചടിയായി. കൂടാതെ ജ്വല്ലറിക്കാർ ഓരോ വർഷവും ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന അക്ഷയ തൃതീയ ദിനവും ഇത്തവണ ലോക്ക് ഡൌണിനിടയിൽ ആയിരുന്നു.

സ്വർണം പണയം വയ്ക്കാനുണ്ടോ? കാനറ ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പ പദ്ധതിയെക്കുറിച്ച് അറിയാംസ്വർണം പണയം വയ്ക്കാനുണ്ടോ? കാനറ ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പ പദ്ധതിയെക്കുറിച്ച് അറിയാം

Read more about: gold സ്വർണം
English summary

Here are some of the best places to sell gold other than jewellers | സ്വർണം വിൽക്കാൻ ഇനി ജ്വല്ലറികളിൽ പോകേണ്ട, വിൽക്കാൻ പറ്റിയ മറ്റു ചിലയിടങ്ങൾ ഇതാ..

Apart from jewelery, there are some other places to sell gold. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X