വായ്പ തിരിച്ചടവ് അപകടകരമാണെന്ന് ചിന്തിക്കുന്നവരുണ്ട്. ലോണിനെ ആശ്രയിക്കാതെ മിച്ചം പിടിച്ച് ജീവിക്കാനുള്ള ശ്രമത്തിലാകും ഇക്കൂട്ടർ വായ്പ തിരിച്ചടവ് കാലത്ത് സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കിയാൽ വലിയ ഭാരമില്ലാതെ വായ്പ അടച്ചു തീര്‍ക്കാം. ഇതിനൊപ്പം ബുദ്ധിപരമായി നിങ്ങിയാൽ വായ്പയെടുത്ത് നികുതി ഇളവും നേടാം.
പല വായ്പകളിലും തിരിച്ചടവ് തുകയ്ക്ക് നികുതി ഇളവുകള്‍ ലഭിക്കുന്നുണ്ട്. ഭവന വായ്പയ്ക്കാണ് കൂടുതൽ ഇളവുകൾ. വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ ഓരോ വായ്പയ്ക്കും വ്യത്യസ്ത ഇളവുകളാണ് ലഭിക്കുന്നത്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ഭവന വായ്പ നികുതിയിളവ്
ജീവിതത്തില്‍ വീടെന്ന സ്വപ്നത്തിന് പിന്നാലെ പോകുമ്പോൾ ഭവന വായ്പയെ പലർക്കും ആശ്രയിക്കേണ്ടി വരാറുണ്ട്. ഭവന വായ്പകളില്‍ വായ്പ തുകയും തിരിച്ചടവ് കാലാവധിയും വലുതായിരിക്കാം. നികുതിയിളവ് നേടാൻ ഏറ്റവും സഹായകമായ വായ്പയാണിത്. ഭവന വായ്പയുടെ മുതല്‍ തിരിച്ചടവിന് സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവുണ്ട്.
സ്വന്തം വസ്തുവിന്റെ ഭവന വായ്പ പലിശ തിരിച്ചടവിന് മുകളില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവ് നേടാം. പങ്കാളിയുമായി ചേര്‍ന്ന് എടുത്ത വായ്പ ആണെങ്കില്‍, വസ്തുവിന് രണ്ട് പേർക്കു തുല്യ അവകാശമുണ്ടെങ്കിൽ 2 ലക്ഷം രൂപ വീതം ക്ലെയിം ചെയ്യാം.
രണ്ടാമത് വീട് വാങ്ങിയാല്‍
ഒന്നിലധികം വസ്തുവിന്റെ ഉടമയാണെങ്കില്‍ ഒന്നിനെ മാത്രമെ സ്വന്തം ആവശ്യത്തിനുള്ള വസ്തുവായി പരിഗണിക്കുകയുള്ളൂ. രണ്ടാമത്തേത് വാടകയ്ക്ക് നല്കിയില്ലെങ്കിലും വാടക വസ്തുവായാണ് പരിഗണിക്കുക. ഈ വസ്തുവിനായ് എടുത്ത ഭവന വായ്പയ്ക്ക് പലിശ തിരിച്ചടവിന് മുകളില്‍ സെക്ഷന്‍ 24ബി പ്രകാരം 2 ലക്ഷം രൂപ നികുതിയിളവുണ്ട്. വാടക ലഭിക്കുന്നുണ്ടെങ്കില്‍ വരുമാനമായി കണക്കാക്കും.
ഭവന വായ്പകള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത് പണി പൂര്‍ത്തിയായ ശേഷം മാത്രമാണ്. എന്നാല്‍ പണി നടന്നു കൊണ്ടിരിക്കെ അടയ്ക്കുന്ന ഇഎംഐയ്ക്കും നികുതിയിളവ് ലഭിക്കും. കൈവശം വച്ച വര്‍ഷം മുതല്‍ അഞ്ച് വര്‍ഷ കാലയളവില്‍ അഞ്ച് തുല്യ ഗഡുക്കളായി അടച്ച പലിശയില്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. വായ്പയെടുത്ത ശേഷം 5 വര്‍ഷത്തിന് ശേഷം വില്പന നടത്തിയാല്‍ നികുതിയിളവ് തിരികെ നല്‍കേണ്ടി വരും.
വിദ്യാഭ്യാസ വായ്പ
ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നോ നോട്ടിഫൈഡ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പകളില്‍ നികതിയിളവ് ലഭിക്കും. സെക്ഷന്‍ 80ഇ പ്രകാരമാണ് ഇളവ്. കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ എടുക്കുന്ന വായ്പയില്‍ പലിശ തരിച്ചടവ് രക്ഷിതാക്കള്‍ക്കാണ് നികുതിയിളവ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിനായുള്ള വായ്പകൾക്കാണ് ഇളവ്. മുതലിന്റെ തിരിച്ചടവിന് ഇളവില്ല.
വ്യക്തിഗത വായ്പ
വ്യക്തിഗത വായ്പകള്‍ പെട്ടന്നുള്ള അത്യാവശ്യങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഈടില്ലാത്ത വായ്പകളായതിനാല്‍ സാമ്പത്തിക സ്ഥിതി അനുകൂലമായലവർക്ക് എളുപ്പം ലഭിക്കും. ആവശ്യം അറിയിക്കാതെ ഏത് ആവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് വ്യക്തിഗത വായ്പകള്‍. ഉപയോഗത്തിന് അനുസരിച്ച് വ്യക്തിഗത വായ്പയ്ക്കും നികുതിയിളവുണ്ട്.
വ്യക്തിഗത വായ്പയുടെ പലിശയ്ക്ക് മുകളിലോ മുതലിന്റെ തിരിച്ചടിവിന് മുകളിലോ നികുതിയിളവ് ലഭിക്കില്ല. വീടിന്റെ പുനരുദ്ധാരണത്തിനോ ഭവന വായ്പയുടെ ഡൗണ്പേയ്മെന്റിനോ എടുത്ത വായ്പകളുടെ പലിശ തിരിച്ചടവിന് 2 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
