ഒരു ചിട്ടിയിൽ ചേരുന്നൊരാൾ ആദ്യമെ ശ്രദ്ധിക്കുന്നത് ചിട്ടി തുകയും മാസ അടവുമാണ്. ലേലത്തിൽ പോകാൻ തുടങ്ങിയാൽ എത്ര മാസത്തിൽ എത്ര തുക ചിട്ടിയിൽ അടയ്ക്കേണ്ടി വരുമെന്നും അറിഞ്ഞിരിക്കും. എന്നാൽ ചിട്ടിയിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകളെന്തല്ലാമാണെന്ന് പലർക്കും അറിവുണ്ടാകില്ല. ചരക്കു സേവന നികുതി മുതൽ ആദായ നികുതി വരെ ചിട്ടിയിൽ ചേരുന്നൊരാൾ കൊടുക്കേണ്ടി വരുന്നുണ്ട്.
ചിട്ടിയുടെ ആകർഷണീയത പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് വിളിച്ചെടുക്കാമെന്നതാണ്. ചിട്ടി നിശ്ചിത ശതമാനം കുറച്ച് വിളിക്കുമ്പോൾ ചിറ്റാളന്മാർക്ക് ലാഭ വിഹിതം ലഭിക്കും. ഇതാണ് ചിട്ടിയിൽ ചേരുന്നൊരാൾക്ക് ലഭിക്കുന്ന ലാഭം. ഇതിന് നികുതികളൊന്നും ഈടാക്കുന്നില്ല. ഏതൊക്കെ സാഹചര്യത്തിൽ ഏതൊക്കെ നികുതികൾ ഈടാക്കുമെന്ന് നോക്കാം.
ചിട്ടി തുകയ്ക്ക് ജിഎസ്ടി
കെഎസ്എഫ്ഇയില്‍ ചിട്ടി ലേലത്തില്‍ പിടിച്ചാലും നറുക്കിലൂടെ ലഭിച്ചാലും ചിട്ടി പണം കൈപ്പറ്റുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതില്ലെന്ന് ആദ്യം അറിഞ്ഞിരിക്കാം. ഇവിടെ ചരക്കു സേവന നികുതി (ജിഎസ്ടി)യാണ് ഈടാക്കുന്നത്. ഫോർമാൻസ് കമ്മീഷന് മുകളിലാണ് ജിഎസ്ടി ഈടാക്കുക. ആകെ ചിട്ടിതുകയുടെ 5 ശതമാനമാണ് ഫോര്മാന് കമ്മീഷന്. ഈ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. നേരത്തെ 12 ശതമാനമായിരുന്ന ജിഎസ്ടി ഈയിടെയാണ് 18 ശതമാനമാക്കി കേന്ദ്ര സർക്കാർ ഉയർത്തിയത്.
5 ലക്ഷം രൂപയുടെ ചിട്ടിയില്‍ 5 ശതമാനം ഫോര്മാന് കമ്മീഷനായി 25,000 രൂപയാണ് കെഎസ്എഫ്ഇയ്ക്ക് നല്‍കേണ്ടി വരുന്നത്. ഇത് പ്രകാരം 25,000 രൂപയുടെ 18 ശതമാനം 4,500 രൂപ ചിട്ടി പിടിക്കുന്ന സമയത്ത് ജിഎസ്ടിയായി അടയ്ക്കണം. ജിഎസ്ടി രജിസ്ട്രേഷനുള്ള ബിസിനസ് സ്ഥാപനമുള്ളവരാണെങ്കില് സര്ട്ടിഫിക്കേഷന് വിവരങ്ങള്‍ നല്കിയാല് ഈടാക്കിയ ജിഎസ്ടി ഇന്‍പുട്ടായി ലഭിക്കും.
ആദായ നികുതി
ചിട്ടി തുകയ്ക്ക് ആദായ നികുതി ബാധകമല്ലെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. എന്നാല്‍ ചിട്ടി നറുക്ക് കിട്ടിയാലും വിളിച്ചെടുത്താലും പണം കെഎസ്എഫ്ഇയില്‍ സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യമുണ്ട്. കൃത്യ സമയത്ത് ജാമ്യം ഹാജരാക്കാന്‍ സാധിക്കാത്തവരും, പണം പെട്ടന്ന് ആവശ്യമില്ലാത്തവരും കെഎസ്എഫ്ഇയില്‍ തന്നെ ചിട്ടി ലഭിച്ച തുക സ്ഥിര നിക്ഷേപമാക്കാറുണ്ട്.
ഈ നിക്ഷേപത്തിന് മുകളിലാണ് കെഎസ്എഫ്ഇ ചിട്ടിയിൽ ആദായ നികുതി വരുന്നത്. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വർഷത്തിൽ 5,000 രൂപയില്‍ കൂടിയാല്‍ ആദായ നികുതി ഈടാക്കും.
10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി(ടിഡിഎസ്)യാണ് ഈടാക്കുക. പാന്‍ കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ 20 ശതമാനം തുക ഈടാക്കും. കെഎസ്എഫ്ഇ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് പലിശ വരുമാനത്തിന് 5,000 രൂപ എന്ന പരിധി. സംസ്ഥാന ട്രഷറികളിലെ നിക്ഷേപത്തിനും ഇതേ പരിധിയാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ പലിശ വരുമാനം 40,000 രൂപ കഴിഞ്ഞാലാണ് നികുതി ബാധ്യത വരുന്നത്.
എങ്ങനെ നികുതി ഒഴിവാക്കാം
ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 6.5 ശതമാനമാണ് കെഎസ്എഫ്ഇ പലിശ നൽകുന്നത്. 5 ലക്ഷം രൂപയുടെ ചിട്ടി പിടിച്ച് ജിഎസ്ടിയും ഡോക്യുമെന്റേഷന് ചാര്‍ജും കിഴിച്ച് 3 ലക്ഷം രൂപ കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിച്ചാല്‍ 19,500 രൂപ പലിശ ലഭിക്കും. ഇതിന് ടിഡിഎസ് ഈടാക്കും. വരുമാനം 2.5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് നികുതി ഒഴിവാക്കാം.
മുതിര്‍ന്ന പൗരന്മാര് 15എച്ച് ഫോമും 60 വയസിന് താഴെയുള്ളവര്‍ 15ജി ഫോമും സമര്‍പ്പിച്ചാല്‍ മതിയാകും. വര്‍ഷത്തിലാണ് ഈ ഫോമുകള്‍ സമര്‍പ്പിക്കേണ്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിൽ ഫോം സമര്‍പ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഈടാക്കും. ഈടാക്കിയ നികുതി തിരികെ ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications