ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്‍ സാമ്പത്തീകമായി എങ്ങനെ തയ്യാറെടുക്കാം?

രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗത്തിനെതിരായുള്ള പോരാട്ടത്തിലാണ്. ആദ്യ ഘട്ടത്തെക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതായിരുന്നു രണ്ടാം തരംഗം. നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അനിശ്ചിത്വങ്ങള്‍ മാത്രമാണുള്ളത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗത്തിനെതിരായുള്ള പോരാട്ടത്തിലാണ്. ആദ്യ ഘട്ടത്തെക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതായിരുന്നു രണ്ടാം തരംഗം. നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അനിശ്ചിത്വങ്ങള്‍ മാത്രമാണുള്ളത്. നാളെ എന്താവും എന്ന് പറയുവാന്‍ സാധിക്കാത്ത സാഹചര്യം. യാതൊന്നിനെക്കുറിച്ചും തീര്‍ച്ചയില്ലാത്ത കാലം. ഈ മഹാമാരിയുടെ ഇനിയുമെത്ര തംഗങ്ങള്‍ വരാനിരിപ്പുണ്ടെന്ന് നമുക്കറിയില്ല. ഇനി കോവിഡ് വ്യാപനത്തില്‍ ശമനം സംഭവിച്ചാലും സമ്പദ് വ്യവസ്ഥയിലും ബിസിനസ് മേഖലയിലുമുണ്ടായ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നും നമുക്ക് അറിയില്ല.

സാമ്പത്തിക ആസൂത്രണം അനിവാര്യം

സാമ്പത്തിക ആസൂത്രണം അനിവാര്യം

ഇത്തരം അപ്രതീക്ഷിതവും പ്രയാസമേറിയതുമായ സാഹചര്യങ്ങളില്‍ നമ്മള്‍ കര്‍ക്കശമായ കര്‍മ പദ്ധതിയും പെട്ടെന്നുള്ള തീരുമാനങ്ങളും കൈക്കൊള്ളേണ്ടതുണ്ട്. അതിനായി നാം എന്തൊക്കെ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതുണ്ടെന്ന് നമുക്കൊന്ന് നോക്കാം. ഈ കൊറോണക്കാലത്ത് പലര്‍ക്കും ഇതിനോടകം തന്നെ തൊഴില്‍ നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകും. പലര്‍ക്കും അവരുടെ വേതനത്തില്‍ ഗണ്യമായ കുറവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. സമ്പദ് ഘടനയുടെ മാന്ദ്യം മുന്‍നിര്‍ത്തിക്കൊണ്ട് ഇനിയും എത്ര പേര്‍ക്ക് അവരുടെ തൊഴിലും ബിസിനസും നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുമെന്ന് നമുക്ക് ഇപ്പോള്‍ പറയുവാന്‍ സാധിക്കുകയില്ല. രണ്ടാം തരംഗം കുറച്ചുകൂടി ശക്തമായ രീതിയിലാണ് സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്നത്. ശമ്പള വേതനക്കാരായ വ്യക്തികളുടെയും സ്വയം തൊഴില്‍ വരുമാനക്കാരായ വ്യക്തികളുടെ വരുമാനത്തിലും കൂടുതല്‍ തിരിച്ചടി രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലുണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് കൂടുതല്‍ വലിയ രീതിയിലുള്ള തിരിച്ചടികള്‍ സംഭവിക്കാതിരിക്കാനുള്ള ചില കാര്യങ്ങള്‍ നാം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്.

അത്യാവശ്യത്തിന് മാത്രം പണം ചിലവഴിക്കുക

അത്യാവശ്യത്തിന് മാത്രം പണം ചിലവഴിക്കുക

പണമാണ് രാജാവ് എന്ന ചൊല്ലില്‍ പറയും പോലെ നമ്മുടെ കൈയ്യില്‍ എപ്പോഴും പണമുണ്ടായിരിക്കും എന്നത് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിയാവുന്നതിന്റെ പരമാവധി നാം പണം കരുതി വയ്‌ക്കേണം. അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. അത്യാവശ്യത്തിന് മാത്രം പണം ചിലവഴിക്കുന്നത് ശീലമാക്കുക. കാര്‍, ടിവി, മൊബൈല്‍ ഫോണ്‍, വിലകൂടിയ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലുള്ള വലിയ വാങ്ങലുകള്‍ എന്തെങ്കിലും നടത്തുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സമീപ ഭാവിയിലേക്കുള്ള നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ അത് തകര്‍ക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രാം വാങ്ങിക്കാം. അല്ലെങ്കില്‍ അത്തരം വലിയ പര്‍ച്ചേസുകള്‍ കുറച്ച് കാലത്തേക്ക് നീട്ടി വയ്ക്കുന്നതാണ് അഭികാമ്യം. ഇനി ഭവന വായ്പയിലൂടെ ഒരു വീട് വാങ്ങിക്കുവാന്‍ നിങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നുവെങ്കിലും അത് മാറ്റി വയ്ക്കുന്നതാവും അനുയോജ്യം.

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

ജാഗ്രതയുള്ളതും വിവേക പൂര്‍ണവുമായ ഒരു സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായി എല്ലാവരും എമര്‍ജന്‍സി ഫണ്ട് കരുതി വയ്‌ക്കേണ്ടതുണ്ട്. ചുരുങ്ങിയത് 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള നിങ്ങളുടെ എല്ലാ ചിലവുകള്‍ക്കുമുള്ള തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതി വയ്‌ക്കേണ്ടത്. ഇഎംഐ തുകകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിലവുകളും ഇതില്‍ കണക്കാക്കേണ്ടതുണ്ട്. ലിക്വിഡ് ഫണ്ടുകളിലാണ് ഇത് നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ ജോലിയോ ഉപജീവന മാര്‍ഗമോ നഷ്ടപ്പെട്ടാലും ഇതുവഴി നിങ്ങളുടെ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. കുടുംബത്തിലെ ആര്‍ക്കെങ്കിലും അടിയന്തിരമായി ആശുപത്രി ചികിത്സ വേണ്ടി വരികയോ മറ്റെന്തെങ്കിലും അത്യാവശ്യം ഉണ്ടാകുമ്പോഴോ ഈ തുക നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതുവഴി പെട്ടെന്ന് പണം കണ്ടെത്തേണ്ടി വരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദം ഒഴിവാക്കാം.

വായ്പയും ഇന്‍ഷുറന്‍സും

വായ്പയും ഇന്‍ഷുറന്‍സും

നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയോ, ആസ്തി സൃഷ്ടിക്കുവാന്‍ സാധിക്കുകയോ ചെയ്യുന്നില്ല എങ്കില്‍ നിങ്ങള്‍ ഒരിക്കലും വായ്പ എടുക്കരുത്. ഒപ്പം വായ്പയായി വാങ്ങിക്കുന്ന തുക നിങ്ങളുടെ സാമ്പത്തിക നിലയുമായി പൊരുത്തപ്പെടുന്നതുമായിരിക്കണം. ഏത് സമയത്തായാലും വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന രണ്ട് സുവര്‍ണ നിയമങ്ങളാണിവ. കോവിഡ് പോലുള്ള മോശം സമയങ്ങളില്‍ ഇവയുടെ പ്രാധാന്യം വര്‍ധിക്കുകയും ചെയ്യുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ക്കും കുടുംബത്തിനുമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷ ഉറപ്പാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് കൂടി എടുക്കുന്നത് സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കും.

Read more about: financial planning
English summary

how to be prepare financially for unexpected situations - explained |ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്‍ സാമ്പത്തീകമായി എങ്ങനെ തയ്യാറെടുക്കാം?

how to be prepare financially for unexpected situations - explained
Story first published: Sunday, June 6, 2021, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X