സമ്പത്തില്‍ കുതിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കാം

എന്തൊക്കെയാണ് നമ്മുടെ വരവുകള്‍ എന്തൊക്കെയാണ് നമ്മുടെ ചിലവുകള്‍ എന്ന് വ്യക്തമായി കണക്കാക്കി കുറിച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാവ്യാധിയുടെ ഭീതിയില്‍ നിന്നും പതിയെ കരകയറി വരികയാണ് നമ്മള്‍. വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിനുകള്‍ കൂടി എത്തിയതോടെ പഴയതിലും ഊര്‍ജത്തോടെ മുന്നോട്ട് പോകുവാനുള്ള ധൈര്യവും പ്രതീക്ഷയും ആള്‍ക്കാരില്‍ വളരുകയും ചെയ്യും. അതിനിടയിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തിക വര്‍ഷം കടന്നു വരുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ മുങ്ങിപ്പോയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുവാനും സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കുവാനും ഇനിയും വൈകരുത്. ഒരാഴ്ച ഇതിനോടകം തന്നെ പിന്നിട്ട് കഴിഞ്ഞു.

സാമ്പത്തിക ആസൂത്രണ പ്ലാന്‍

സാമ്പത്തിക ആസൂത്രണ പ്ലാന്‍

എന്തൊക്കെ സാമ്പത്തിക കാര്യങ്ങളാണ് നിങ്ങളീ സാമ്പത്തിക വര്‍ഷത്തിലേക്ക് ആസൂത്രണം ചെയ്തിരിക്കുന്നത് ? മറക്കണ്ട, കൊറോണക്കാലം കാലിയാക്കിയ നമ്മുടെ പോക്കറ്റ് ഇപ്പോഴും നിറഞ്ഞിട്ടില്ല എന്ന് ഓര്‍മ വേണം. കോവിഡ് കാലം യഥാര്‍ത്ഥത്തില്‍ വലിയ സാമ്പത്തിക പാഠങ്ങളാണ് നമുക്ക് തന്നത്. ഇനി മുന്നോട്ടുള്ള നമ്മുടെയെല്ലാം ജീവിതത്തിലും കര്‍ശനമായി പാലിക്കേണ്ടുന്ന പാഠങ്ങള്‍. ഏത് പ്രതിസന്ധി എപ്പോള്‍ എങ്ങനെ നമുക്ക് മുന്നില്‍ വരുമെന്ന് നമുക്ക് മുന്‍കൂട്ടി കാണുവാന്‍ സാധിക്കില്ല. എങ്കിലും എന്നെങ്കിലും വരാന്‍ സാധ്യതയുള്ള അത്തരമൊരു പ്രതിസന്ധിയെ മുന്നില്‍ കണ്ടുകണ്ട് അതിനാവശ്യമായ സാമ്പത്തിക സുരക്ഷിതത്വങ്ങള്‍ കൂടി കരുതിക്കൊണ്ട് വേണം നാം ജീവിക്കാന്‍. ഏതായാലും ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ചുകൊണ്ട് തന്നെ നമുക്ക് ഈ സാമ്പത്തിക വര്‍ഷത്തിലേക്കൊരു ആസൂത്രണ പ്ലാന്‍ തയ്യാറാക്കി നോക്കാം.

വരവുകളും ചിലവുകളും തിരിച്ചറിയുക

വരവുകളും ചിലവുകളും തിരിച്ചറിയുക

എന്തൊക്കെയാണ് നമ്മുടെ വരവുകള്‍ എന്തൊക്കെയാണ് നമ്മുടെ ചിലവുകള്‍ എന്ന് വ്യക്തമായി കണക്കാക്കി കുറിച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഓരോ ദിവസവും എത്രയൊക്കെ രൂപ എന്തിനൊക്കെ ചിലവഴിച്ചുവെന്ന് അതാത് ദിവസം അവസാനിക്കും മുമ്പ് തന്നെ എഴുതി വയ്ക്കുക. അതില്‍ ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്ക് ചിലവഴിച്ചത് എന്തൊക്കെ, ആവശ്യത്തിന് ചിലവഴിച്ചത് എന്തൊക്കെ, ആവശ്യമില്ലാതെ തീര്‍ത്തും അനാവശ്യമായി വന്നുപെട്ട ചിലവുകള്‍ എതൊക്കെ എന്ന് ക്രമീകരിച്ച് വേണം ചിലവുകള്‍ എഴുതാന്‍. അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കി ചിലവുകള്‍ ചുരുക്കാന്‍ ഇതുവഴി സാധിക്കും.

നിക്ഷേപവും എമര്‍ജന്‍സി ഫണ്ടും

നിക്ഷേപവും എമര്‍ജന്‍സി ഫണ്ടും

ചിലവുകള്‍ കഴിച്ച് മിച്ചം വരുന്ന തുക നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കുക. ഇതിനായി മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ കണ്ടെത്തി അനുയോജ്യമായവയില്‍ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപത്തിന്റെ കാലാവധിയും പ്രത്യേകം ശ്രദ്ധിക്കണം. സമയം നഷ്ടപ്പെടുത്താതെ കഴിയുന്നതും വേഗത്തില്‍ നിക്ഷേപിച്ചു തുടങ്ങുന്നതാണ് അഭികാമ്യം.

കോവിഡ് കാലം പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പാഠം എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകതയാണ്. അടിയന്തിര ആവശ്യങ്ങള്‍ വരുമ്പോള്‍ ഉപയോഗിക്കുന്നതിനായി ഏത് സമയത്തും പിന്‍വലിക്കാന്‍ സാധിക്കുന്ന ഒരു എമര്‍ജന്‍സി ഫണ്ട് ആരംഭിക്കണം. നിങ്ങളുടെ ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടുകളിലോ ഇതിനായി പണം സൂക്ഷിക്കാം.

ഇന്‍ഷുറന്‍സ് മറക്കാതിരിക്കുക

ഇന്‍ഷുറന്‍സ് മറക്കാതിരിക്കുക

ഇന്‍ഷുറന്‍സുകളെ ഒഴിവാക്കാതിരിക്കുക. നിലവിലുള്ള നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തക്കതാണോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കില്‍ പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുക. ഇതുവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടില്ലാത്തവരാണെങ്കില്‍ ഉടന്‍ തന്നെ പോളിസി വാങ്ങിക്കുക. സ്വന്തമായി എടുക്കുന്നതിനേക്കാള്‍ കുടുംബത്തിലെ അംഗങ്ങളെക്കൂടി ചേര്‍ത്ത് എടുക്കുന്നതാണ് അഭികാമ്യം. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സുകള്‍ അനിവാര്യമാണ്. പെട്ടെന്നുള്ള സാമ്പത്തിക ഉലച്ചിലുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുവാന്‍ ഇന്‍ഷുറന്‍സിന് സാധിക്കും.

നികുതി ആസൂത്രണം

നികുതി ആസൂത്രണം

നികുതി ആസൂത്രണം കൃത്യമായും കാര്യക്ഷമമായും നടത്തുക. റിട്ടേണുകള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യണം. അഡ്വാന്‍സ് ടാകസ് സമയം തെറ്റാതെ അടയ്ക്കുക. പലിശ കൂടാതെ നികുതി അടയ്ക്കേണ്ട അവസാന ദിവസം ഏപ്രില്‍ 30 ആണെന്ന് ഓര്‍ക്കുക. TDS പിടിയ്ക്കുന്നത് ഒഴിവാക്കാന്‍ ഫോം 15 G, 15 H മറക്കാതെ സബ്മിറ്റ് ചെയ്യുക. കൃത്യമായ നികുതി ആസൂത്രണത്തിലൂടെ നമുക്ക് നമ്മുടെ വലിയൊരു തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും.

വായ്പകളും ക്രെഡിറ്റ് സ്‌കോറും

വായ്പകളും ക്രെഡിറ്റ് സ്‌കോറും

ബാങ്ക് , ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളവര്‍ കൃത്യമായ തിരിച്ചടവിനുളള വഴികള്‍ പ്ലാന്‍ ചെയ്യണം. ഓരോ മാസത്തെയും ഇഎംഐ കൃത്യമായി അടയ്‌ക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും തുടര്‍ന്ന് വായ്പാ സേവനങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ഒപ്പം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ റിപ്പോര്‍ട്ട് ഇടക്കിടെ വിലയിരുത്തുകയും വേണം. അത്യാവശ്യത്തിന് മാത്രം വായ്പകളെ ആശ്രയിക്കുന്നതും ശീലമാക്കുക.

Read more about: financial planning
English summary

How To make a fresh financial plan for the new financial year 2021, Explained

How To make a fresh financial plan for the new financial year 2021, Explained
Story first published: Wednesday, April 7, 2021, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X