വലിയ ബാധ്യതയായി മാറാതെ നിങ്ങളുടെ വായ്പകളെ എങ്ങനെ കൈകാര്യം ചെയ്യാം?

മുംബൈ ആസ്ഥാനമായുള്ള ഫിന്‍ടെക് സ്ഥാപനമായ ഇന്‍ക്രെഡ് ഫിനാന്‍സ് പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക്ക വ്യക്തികളും അവരുടെ ആദ്യത്തെ വായ്പ എടുക്കുന്നത് ഇരുപത് വയസ്സിനും ഇരുപത്തിയഞ്ച് വയസ്സിനും ഇടയില്‍ ആയിരിക്കും. കുട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ ആസ്ഥാനമായുള്ള ഫിന്‍ടെക് സ്ഥാപനമായ ഇന്‍ക്രെഡ് ഫിനാന്‍സ് പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക്ക വ്യക്തികളും അവരുടെ ആദ്യത്തെ വായ്പ എടുക്കുന്നത് ഇരുപത് വയസ്സിനും ഇരുപത്തിയഞ്ച് വയസ്സിനും ഇടയില്‍ ആയിരിക്കും. കുടുംബവും മറ്റ് ബാധ്യകളുമായി മുപ്പതുകളിലും വായ്പ വാങ്ങിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കും. അവയുടെ തിരിച്ചടവുകൊണ്ട് നാല്‍പ്പതുകളും അവസാനിക്കും.

 
വലിയ ബാധ്യതയായി മാറാതെ നിങ്ങളുടെ വായ്പകളെ എങ്ങനെ കൈകാര്യം ചെയ്യാം?

ക്രെഡിറ്റ് ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 60 മില്യണ്‍ വ്യക്തികള്‍ക്ക് ഓര്‍ഗനൈസ്ഡ് മേഖലയില്‍ അണ്‍ സെക്യുവേര്‍ഡ് ആയ ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റുകളുടെ ബാധ്യതുണ്ട്. അത് ക്രെഡിറ്റ് കാര്‍ഡുകളാകാം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളാകാം, വ്യക്തിഗത വായ്പകളാകാം ഇനി പലപ്പോഴും ഈ മൂന്നും ഒന്നിച്ചും ഉണ്ടാകാം.

 

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 50 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം? - ഇവിടെ വായിക്കാം

ഫസ്റ്റ് ടൈം ഉപയോക്കാക്കളായി 20 ശതമാനത്തോളം മാത്രമേ തങ്ങളുടെ ഉപഭോക്തൃ വായ്പകളില്‍ ഉള്ളൂവെന്നും ഇന്‍ക്രെഡ് ഫിനാന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. അതിനര്‍ഥം വലിയൊരളവും തുടര്‍ച്ചയായി വായ്പകള്‍ എടുക്കുന്നവരാണ് എന്നത് തന്നെ. വായ്പകള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്നും കടക്കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പ് തരുന്ന കാര്യമാണ്. എങ്ങനെയാണ് എടുത്താല്‍ പൊങ്ങാത്ത വലിയ ബാധ്യതയായി മാറ്റാതെ വായ്പകളെ കൈകാര്യം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ - ഇവിടെ വായിക്കാം

ഏത് വായ്പ എടുക്കുന്നതിന് മുമ്പായും നാം സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. വായ്പ ഇല്ലാതെ തന്റെ ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ചിലപ്പോള്‍ അത്യാവശ്യമായ, മാറ്റി വയ്ക്കുവാന്‍ ഇനി സമയം ബാക്കിയില്ലാത്ത ആവശ്യങ്ങള്‍ക്കായും നാം വായ്പയെ ആശ്രയിക്കുന്നത്. എന്നാല്‍ മറ്റ് ചിലപ്പോള്‍ ചിലവുകള്‍ ചുരുക്കിക്കൊണ്ട് വായ്പ എടുക്കാതെ തന്നെ കൈകാര്യം ചെയ്യുവാനും സാധിക്കും. എങ്ങനെ ഞാന്‍ ഈ വായ്പ തിരിച്ചടയ്ക്കും എന്നതാണ് രണ്ടാമത്തെ ചോദ്യം. പലപ്പോഴും ഈടായി നല്‍കുന്നവയും, ക്രെഡിറ്റ് കാര്‍ഡും, ബൈ നൗ പേ ലേറ്റര്‍ സൗകര്യവുമൊക്കെ അടിസ്ഥാന പരമായ വായ്പകളാണെന്ന് പലരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

Also Read : ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം - ഇവിടെ വായിക്കാം

കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം വായ്പാ വിപണിയില്‍ വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. 100 ശതമാനമാണ് പ്രതിവര്‍ഷ വളര്‍ച്ച. അടുത്ത 3 മുതല്‍ 5 വരെയുള്ള വര്‍ഷങ്ങളില്‍ വായ്പാ വിപണി 20 ശതമാനം ഉയരുമെന്നും ഇന്‍ക്രെഡ് ഫിനാന്‍സ് പറയുന്നു.

വായ്പ എടുത്തു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ ബാധ്യതയായി മാറാതെ കൈകാര്യം ചെയ്യാം എന്നാണ് നാം അറിയേണ്ടത്. ശാരീരികമായി ആരോഗ്യവാനായിരിക്കുന്നതിന് സമാനമാണ് സാമ്പത്തികമായി ആരോഗ്യവാനായിരിക്കുന്നതും. അതായത് ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും സ്ഥിരമായി മുടക്കം വരുത്താതെ ചെയ്യണം.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ - ഇവിടെ വായിക്കാം

വായ്പ ബാധ്യതയായി മാറാതെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യ വഴി വായ്പാ തിരിച്ചടവുകളും നിക്ഷേപങ്ങളും വീഴ്ച വരുത്താതെ തുടരുക എന്നതാണ്. അടുത്തത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുവാനായി ഒരു നിശ്ചിത തുക എമര്‍ജന്‍സി ഫണ്ടായി നിര്‍ബന്ധമായും കരുതേണ്ടതുണ്ട്.

ഒപ്പം എല്ലാ സാമ്പത്തിക ഇടപടാുകളും പരമാവധി ശ്രദ്ധയോടെ കൈകാര്യം ചെയ്യാം.

Read more about: loan
English summary

how to manage your loans and prevent yourself from falling into the debt trap | വലിയ ബാധ്യതയായി മാറാതെ നിങ്ങളുടെ വായ്പകളെ എങ്ങനെ കൈകാര്യം ചെയ്യാം?

how to manage your loans and prevent yourself from falling into the debt trap
Story first published: Sunday, September 26, 2021, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X