ഹാക്കര്‍മാര്‍ക്ക് വേണ്ടത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍; ഇടപാടുകള്‍ സുരക്ഷിതമാക്കുവാന്‍ ഇവ ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

18 കോടിയിലധികം വ്യക്തികളുടെ വ്യക്തഗത വിവരങ്ങള്‍ ചോര്‍ന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായതാണ്. ഡാറ്റയിലേക്കുള്ള ഹാക്കര്‍മാരുടെ ഈ കടന്നു കയറ്റം പുതിയ കാര്യമല്ല. ഇത് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ കൈമാറുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയും അപകടവുമാണ്. വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം സൈബര്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നുണ്ട്. അതിന് ശേഷം അവ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്യും.

 

ഡാറ്റയ്ക്ക് വിലയേറെ!

ഡാറ്റയ്ക്ക് വിലയേറെ!

ഡൊമിനോസ് ഇന്ത്യയിടെ 13ടിബിയോളം വരുന്ന വിവരങ്ങളാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. അതില്‍ 180,000,000 ഓര്‍ഡര്‍ വിവരങ്ങളുണ്ട്. വ്യക്തികളുടേ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, വിലാസം, പണം അടച്ച വിവരങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. 1,000,000 ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും അതിലുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയും സമാന വിഷയം ഉന്നയിച്ചിരുന്നു. അന്ന് കമ്പനിയുടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ടുകള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ലക്ഷ്യമിട്ടത്. 2021 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള കാലയളവില്‍ എയര്‍ലൈനുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളെയാണ് ഇത് ബാധിച്ചത്.

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

കഴിഞ്ഞ മാസം ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌റ്റോക്ക് ബ്രോക്കര്‍ സ്ഥാപനമായ അപ്‌സ്റ്റോക്‌സിന്റെ ഉപയോക്താക്കളും സൈബര്‍ ആക്രമണത്തിന് വിധേയരായി. കമ്പനിയുടെ 25 ലക്ഷം ഉപയോക്താക്കളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും കെവൈസി വിവരങ്ങളുമാണ് തട്ടിയെടുത്തത്. ബിഗ് ബാസ്‌ക്കറ്റ്,ഫ്രെഷ് മെനു, സൂംകാര്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ വെബ്‌സൈറ്റുകളും ഇതേ രീതിയിലുള്ള കടന്നു കയറ്റം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം അക്രമണങ്ങളുടെ ആവൃത്തിയും ഇപ്പോള്‍ കുറഞ്ഞു വരികയാണ്. എങ്ങനെയാണ് നമ്മുടെ വിവരങ്ങളുടെ പരമാവധി സുരക്ഷ നമുക്ക് ഉറപ്പുവരുത്തുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.

പാസ്‌വേഡ് സുരക്ഷ

പാസ്‌വേഡ് സുരക്ഷ

നിങ്ങളുടെ വിവിരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് എന്ന് തോന്നിയാല്‍ നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ട് പാസ്‌വേഡ് മാറ്റാം. ഒരേ പാസ്‌വേഡ് തന്നെ ഉപയോഗിച്ച് പല പ്ലാറ്റ്‌ഫോമുകളിലെ സേവനങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു സേവനത്തില്‍ സംവിക്കുന്ന ഡാറ്റാ ചോര്‍ച്ച സംഭവിച്ചാല്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഹാക്ക് ചെയ്യപ്പെടുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഓരോ സേവനങ്ങള്‍ക്കും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

സാധ്യമായിടത്തെല്ലാം ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കുക. ബാങ്കിംഗ്, ഇമെയില്‍, ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ തുടങ്ങി പ്രധാന സേവനങ്ങളെല്ലാം ഇത് അനുവദിക്കുന്നുണ്ട്. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്‍ ഒരു അധിക സുരക്ഷയാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ ലഭിക്കുന്നത്.

പുതിയ കാര്‍ഡുകള്‍

പുതിയ കാര്‍ഡുകള്‍

ഒരിക്കല്‍ ഡാറ്റ നഷ്ടപ്പെട്ടാല്‍ വീണ്ടും അതേ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വീണ്ടും അതേ അപകടത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. അത്തരം സാഹചര്യങ്ങളില്‍ കാര്‍ഡ് മാറ്റി നല്‍കുവാന്‍ നിങ്ങളുടെ ബാങ്കിനോട് ആവശ്യപ്പെടാം. ഒപ്പം പെയ്‌മെന്റുകള്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് ) രീതിയിലേക്ക് മാറ്റുകയും ചെയ്യാം. അവിടെ നിങ്ങള്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതായി വരുന്നില്ല. വെര്‍ച്വല്‍ കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്.

ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം

ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം

ഹാക്കര്‍മാര്‍്ക്ക് നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വായ്പകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ഓരോ പാദത്തിലും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് പുതിയ വായ്പകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. മുന്‍കരുതലുകള്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ രക്ഷ നേടുവാനുള്ള ഏക മാര്‍ഗം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് അതിനനുസരിച്ച് തട്ടിപ്പുകളും പെരുകുന്നുണ്ട് എന്ന് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കണം.

Read more about: money transfer
English summary

How To Secure personal information During Online Transactions, Step-by-step guide |ഹാക്കര്‍മാര്‍ക്ക് വേണ്ടത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുവാന്‍ ഇവ ശ്രദ്ധിക്കാം

How To Secure personal information During Online Transactions, Step-by-step guide
Story first published: Wednesday, May 26, 2021, 17:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X