അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ലോക രാജ്യങ്ങളിലും അനന്തരഫലങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. ഡൊണാൾഡ് ട്രംപായാലും ജോ ബൈഡനായാലും, തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളിലും സ്വാധീനം ചെലുത്തും. ലോക ജനസംഖ്യയുടെ 5 ശതമാനം മാത്രമേ അമേരിക്കയിൽ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 20 ശതമാനത്തിലധികം സൃഷ്ടിക്കുന്നത് അമേരിക്കയാണ്.
അമേരിക്ക - ലോകശക്തി
മൈക്രോസോഫ്റ്റ് അല്ലെങ്കിൽ ഗൂഗിൾ പോലുള്ള ദൈനംദിന ജീവിതത്തിൽ ഞങ്ങൾ ഉപയോഗിക്കുന്ന നിരവധി വലിയ കോർപ്പറേഷനുകളുടെ തറവാടാണ് അമേരിക്ക. ഏറ്റവും വലിയ അന്താരാഷ്ട്ര സഹായവും രാജ്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കും എന്നത് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന കാര്യമാണ്. ഇത് പല ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം.
ഓഹരി വിപണി
തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഓഹരി വിപണിയിൽ നിന്ന് പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഡോവ് ജോൺസ് വ്യാവസായിക ശരാശരി 3.4 ശതമാനം അഥവാ 943.24 പോയിൻറ് ഇടിഞ്ഞതോടെ ബുധനാഴ്ച യുഎസ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബ്ലൂംബെർഗ് തയ്യാറാക്കിയ ഡാറ്റ അനുസരിച്ച്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള അഞ്ച് വ്യാപാര സെഷനുകളിൽ ബിഎസ്‌ഇ സെൻസെക്സും ഇടിവ് രേഖപ്പെടുത്തി.
നവംബർ 3 ന് ശേഷം വിപണിയിൽ ചാഞ്ചാട്ടമുണ്ടാകാനുള്ള സാധ്യത
നിലവിലെ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് മെയിൽ-ഇൻ വോട്ടുകളുടെ സാധുതയെ ചോദ്യം ചെയ്തിരുന്നു. മെയിൽ ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് തട്ടിപ്പിലേക്ക് നയിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. സിഎൻബിസിയുമായുള്ള ഒരു ആശയവിനിമയത്തിൽ, പ്രശസ്ത നിക്ഷേപകനായ മാർക്ക് മോബിയസ്, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സര ഫലത്തിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി സമ്മതിക്കാൻ വിസമ്മതിക്കുകയോ ഫലങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്യുകയോ ചെയ്താൽ, അത് നാടകീയമായി വിപണിയെ സ്വാധീനിച്ചേക്കാമെന്ന് വ്യക്തമാക്കി. ഒന്നോ അതിലധികമോ അമേരിക്കൻ സംസ്ഥാനങ്ങളുടെ ഫലങ്ങൾ കോടതികളിൽ തീരുമാനിക്കേണ്ടി വന്നാൽ അത് തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം വിപണി അസ്ഥിരമായി തുടരാൻ കാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു.
യുഎസ് തിരഞ്ഞെടുപ്പ് - ഇന്ത്യയിലെ സ്വാധീനം
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019-20 സാമ്പത്തിക വർഷത്തിൽ 88.75 ബില്യൺ ഡോളറാണ്. വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ നയപരമായ നിലപാടുകളും വ്യാപാര ബന്ധങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യുഎസിന്റെ പിന്തുണയെ ബാധിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള യുബിഎസ് വിശകലനം അനുസരിച്ച് ഇന്ത്യക്ക് പ്രയോജനം ലഭിക്കുമെന്നാണ്.
യൂറോപ്പിലെയും ചൈനയിലെയും യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനം
ട്രംപ് ഭരണത്തിൻ കീഴിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയുമായി ഏറ്റുമുട്ടലുണ്ടാക്കിയിരുന്നു. സാമ്പത്തിക വളർച്ചയും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവുമൊക്കെയായി യൂറോപ്യൻ യൂണിയൻ യുഎസ് തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനയെ സംബന്ധിച്ചിടത്തോളം, രണ്ടാമതും ട്രംപ് അധികാരത്തിലേറിയാൽ ചൈനയുമായി ബന്ധപ്പെട്ട വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതൽ നിയന്ത്രണങ്ങളും താരിഫുകളും വർദ്ധിക്കും. എന്നിരുന്നാലും, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച നിയന്ത്രിക്കാൻ അമേരിക്ക എപ്പോഴും ആഗ്രഹിക്കുന്നതിനാൽ ചൈനയോടുള്ള ബൈഡന്റെ നയങ്ങൾ ട്രംപിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
