എന്താണ് ഹൈബ്രിഡ് ഫണ്ട്? നിക്ഷേപം കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം?

വിപണിയില്‍ നിലവിലുള്ള സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഉറപ്പുള്ള ആദായവും അവ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമേ നിക്ഷേപം നടത്തുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ നിലവിലുള്ള സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഉറപ്പുള്ള ആദായവും അവ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമേ നിക്ഷേപം നടത്തുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

Also Read : എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ചിലവേറിയതാകുന്നു; അധിക ചാര്‍ജ് ഇങ്ങനെAlso Read : എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ചിലവേറിയതാകുന്നു; അധിക ചാര്‍ജ് ഇങ്ങനെ

ഹൈബ്രിഡ് ഫണ്ട്

ഹൈബ്രിഡ് ഫണ്ട്

ഹൈബ്രിഡ് ഫണ്ട് എന്നതും ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആണ്. ഇക്വിറ്റിയിലും അതുപോലെ ഡെബ്റ്റിലും നിക്ഷേപിക്കുകയാണ് ഈ ഫണ്ടുകളിലൂടെ ചെയ്യുന്നത്. വിപണിയിലെ റിസ്‌ക് സാധ്യതകള്‍ ഏറ്റെടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ഹൈബ്രിഡ് ഫണ്ടുകളാണ് നിങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ളത്. കാരണം ഹൈബ്രിഡ് ഫണ്ടുകള്‍ കുറഞ്ഞ റിസ്‌കില്‍ തന്നെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : നിങ്ങളുടെ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാനിതാ ചില ടിപ്‌സ്Also Read : നിങ്ങളുടെ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാനിതാ ചില ടിപ്‌സ്

ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങളിലെ നേട്ടങ്ങള്‍

ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങളിലെ നേട്ടങ്ങള്‍

ഇക്വിറ്റികളിലും ഡെബ്റ്റ് അസറ്റുകളിലും സ്വര്‍ണത്തിലും ഒരു ഹൈബ്രിഡ് ഫണ്ട് നിക്ഷേപം നടത്തുന്നു. ഈ രീതിയില്‍ പല തരത്തിലുള്ള ആസ്തികളില്‍ നിക്ഷേപം നടത്തുന്നതിനാല്‍ തന്നെ ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങളുടെ റിസ്‌ക് കുറയുകയാണ് ചെയ്യുന്നത്. മാത്രവുമല്ല അതുവഴി നിക്ഷേപകന് നിക്ഷേപ വൈവിധ്യവത്ക്കരണത്തിന്റെ നേട്ടങ്ങളും ലഭിക്കും.

Also Read : 1 ലക്ഷം രൂപയില്‍ നേടാം 11 ലക്ഷം രൂപയുടെ നേട്ടങ്ങള്‍Also Read : 1 ലക്ഷം രൂപയില്‍ നേടാം 11 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

റിസ്‌ക് കുറഞ്ഞ നിക്ഷേപം

റിസ്‌ക് കുറഞ്ഞ നിക്ഷേപം

ഉദാഹരണത്തിന് നിങ്ങള്‍ ഇക്വിറ്റിയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയില്‍ ഇടിവ് സംഭവിച്ചാല്‍ ഡെബ്റ്റിലും സ്വര്‍ണത്തിലും നടത്തിയിരിക്കുന്ന നിക്ഷേപത്താല്‍ ഫണ്ട് ബാലന്‍സ് സാധിക്കുന്നതാണ്. ഇനി സ്വര്‍ണ വിലയിലാണ് കുറവ് സംഭവിക്കുന്നത് എങ്കില്‍ ഇക്വിറ്റി, ഡെബ്റ്റ് നിക്ഷേപങ്ങളിലൂടെ ഫണ്ട് ബാലന്‍സിംഗ് സാധ്യമാകും.

Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

ആറ് തരത്തിലുള്ള ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങള്‍

ആറ് തരത്തിലുള്ള ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങള്‍

പ്രധാനമായും ആറ് തരത്തിലുള്ള ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങളാണുള്ളത്. അവ എന്തൊക്കെയാണ് എന്ന് ഇനി നമുക്ക് പരിശോധിക്കാം.

അഗ്രസ്സീവ് ഹൈബ്രിഡ് ഫണ്ട്

അഗ്രസ്സീവ് ഹൈബ്രിഡ് ഫണ്ടുകളില്‍ 60 മുതല്‍ 80 ശതമാനം വരെ തുക ഇക്വിറ്റിയിലും, 20 മുതല്‍ 30 ശതമാനം വരെ ഡെബ്റ്റിലും 5 വര്‍ഷക്കാലയളവിലേക്കാണ് നിക്ഷേപം നടത്തുക.

കണ്‍സര്‍വേറ്റീസ് ഹൈബ്രിഡ് ഫണ്ട്

കണ്‍സര്‍വേറ്റീസ് ഹൈബ്രിഡ് ഫണ്ടില്‍ 10 മുതല്‍ 25 ശതമാനം വരെ ഇക്വിറ്റികളിലും ബാക്കി തുക ഉറപ്പുള്ളതും സ്ഥിരമായതുമായ വരുമാനം ലഭിക്കുന്നതിനായി ഡെബ്റ്റ് അസറ്റുകളിലുമാണ് നിക്ഷേപം നടത്തുന്നത്.

ഡയനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

ഡയനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

ഡയനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടില്‍ ആസ്തി വിഭാഗങ്ങളില്‍ ഒരു ഡയനാമിക് രീതിയിലുള്ള നിക്ഷേപ തന്ത്രമാണ് കൈക്കൊള്ളുന്നത്. ഇക്വിറ്റികളിലോ, ഡെബ്റ്റിലോ ആയിരിക്കും 100 ശതമാനം നിക്ഷേപവും നടത്തുന്നത്.

മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്

മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടില്‍ ഇക്വിറ്റിയില്‍ 65 ശതമാനവും ഡെബ്റ്റ് അസറ്റുകളില്‍ 30 ശതമാനവും 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണത്തിലും നിക്ഷേപം നടത്തും.

ആര്‍ബിട്രേജ് ഫണ്ട്

ആര്‍ബിട്രേജ് ഫണ്ട്

ആര്‍ബിട്രേജ് ഫണ്ടില്‍ രണ്ട് വ്യത്യസ്ത എക്‌സ്‌ചേഞ്ചുകളിലേയോ, അല്ലെങ്കില്‍ വ്യത്യസ്ത വിപണികളിലേയോ (ക്യാഷ്, ഡെറിവേറ്റീവ് മാര്‍ക്കറ്റ്) സ്‌റ്റോക്കിന്റെ വില വ്യത്യാസത്തിന്റെ നേട്ടം സ്വന്തമാക്കുവാനാണ് ശ്രമിക്കുന്നത്.

ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകള്‍

ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകളില്‍ ഇക്വിറ്റി, ഡെബ്റ്റ്, ആര്‍ബിട്രാജ് എന്നിവയുടെ വിവേകപൂര്‍ണമായ നിക്ഷേപമാണ് നടത്തുന്നത്.ചുരുങ്ങിയത് 65 ശതമാനം ഇക്വിറ്റി, ആര്‍ബിട്രേജ് പൊസിഷനുകളിലും ബാക്കി തുക സ്ഥിര ആദായം ലഭിക്കുന്ന ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപം നടത്തും.

English summary

Hybrid funds offers less risk and higher returns; explained in detail

Hybrid funds offers less risk and higher returns; explained in detail
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X