ഡീമാറ്റ് അക്കൗണ്ട് പാസ്‌വേഡ് മറന്നുപോയോ? ഇങ്ങനെ ലോഗ്ഇന്‍ ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഡിജിറ്റല്‍ കാലത്ത് ഏതൊരു അക്കൗണ്ട് ആയാലും അതുമായി ബന്ധപ്പെട്ട രേഖകളും ഒപ്പം പാസ്‌വേഡും നിര്‍ബന്ധമായും ഓര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. ഓഹരി വിപണിയുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ പാസ്‌വേഡ് ഓര്‍മിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട കാര്യമാണിത്.

 

ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധയും അലസതയും നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് പാസ്‌വേഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യുവാന്‍ എന്ന കാര്യമാണ് ഇവിടെ പറയുവാന്‍ പോകുന്നത്. പാസ്‌വേഡ് മറന്നുപോയാലും എങ്ങനെ വീണ്ടും ഡീമാറ്റ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം.

Also Read : നിങ്ങളുടെ അധിക വരുമാനം നിക്ഷേപം നടത്തുവാനുള്ള മൂന്ന് മാര്‍ഗങ്ങള്‍

ഡീമാറ്റ് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാന്‍

ഡീമാറ്റ് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാന്‍

ഏഞ്ചല്‍ ബ്രോക്കിംഗ് മുഖേനയാണ് നിങ്ങള്‍ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത് എങ്കില്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോര്‍ഗറ്റ് പാസ്‌വേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അവിടെ നിങ്ങളുടെ യൂസര്‍ കോഡും മൊബൈല്‍ നമ്പറും നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വീണ്ടും ലോഗ് ഇന്‍ ചെയ്യുവാന്‍ സാധിക്കും. മറ്റ് ബ്രോക്കറേജ് ഹൗസുകളിലും ഈ രീതിയില്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചുകൊണ്ട് പാസ്‌വേഡ് പുതുക്കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്യാം. ഇതിന് പുറമേ, നിങ്ങളുടെ ബ്രോക്കറേജ് ഹൗസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ അവരുടെ ഔദ്യോഗിക ഇ മെയില്‍ വിലാസത്തിലേത്ത് ഇ മെയില്‍ സന്ദേശം അയച്ചുകൊണ്ടോ നിങ്ങള്‍ക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്.

 ഡീമാറ്റ് അക്കൗണ്ട്

ഡീമാറ്റ് അക്കൗണ്ട്

ഫിസിക്കല്‍ രൂപത്തില്‍ അല്ലാതെ ഡിജിറ്റല്‍ രീതിയില്‍ സെക്യൂരിറ്റികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഓഹരി നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. ഇതിലൂടെ തട്ടിപ്പുകളും വ്യാജ ഇടപാടുകളും ഒഴിവാക്കുവാന്‍ സാധിക്കുന്നു. ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഓഹരികള്‍ വാങ്ങിക്കുവാനും വില്‍ക്കുവാനും സാധിക്കും. അല്ലാത്തപക്ഷം ഏറെ സമയം ഇതിനായി നിങ്ങള്‍ ചിലവഴിക്കേണ്ടതായി വരും. ഡീമാറ്റ് അക്കൗണ്ടുകള്‍ സുരക്ഷിതമാണ്.

Also Read : ഐടിആര്‍ ഫയലിംഗില്‍ പിഴവ് പറ്റിയോ? എങ്ങനെ തിരുത്താമെന്നറിയൂ

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ഒരു വ്യക്തിയുടെ പേരില്‍ ആരംഭിക്കാമോ?

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ഒരു വ്യക്തിയുടെ പേരില്‍ ആരംഭിക്കാമോ?

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ഒരു വ്യക്തിയുടെ പേരില്‍ ആരംഭിക്കുവാന്‍ സാധിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും എണ്ണം ഡീമാറ്റ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കാരംഭിക്കാം. ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിച്ചതിന്റെ പേരില്‍ നിയമനടപടികളൊന്നും തന്നെ നിങ്ങള്‍ക്ക് നേരെ ഉണ്ടാവുകയില്ല. ഒന്നിലധികം ഡീമാറ്റ്് അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് വഴി നിങ്ങള്‍ക്ക് ചില നേട്ടങ്ങളും എന്നാലതേ സമയം ചില കോട്ടങ്ങളുമുണ്ട്. നിങ്ങളുടെ പേരില്‍ ഒന്നില്‍ക്കൂടുതല്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ അവയുടെ ലോഗ് ഇന്‍ ഐഡി, പാസ്‌വേഡ് വിവരങ്ങള്‍ ഓര്‍ത്തുവയ്ക്കുവാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും.

Also Read : നിക്ഷേപത്തിനായി തയ്യാറെടുക്കുകയാണോ? നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ അവസാനിപ്പിക്കാം?

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ അവസാനിപ്പിക്കാം?

ഓണ്‍ലൈന്‍ രീതിയില്‍ ക്ലോഷര്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ശേഷം ഡെപ്പോസിറ്ററി പാര്‍ടിസിപ്പന്റ് ഓഫീസര്‍ക്ക് മുമ്പില്‍ ഫോമില്‍ ഒപ്പു വയ്ക്കാം. ഒരു ബ്രോക്കറേജ് സ്ഥാപനത്തിനോ, ബാങ്കിനോ ഡപ്പോസിറ്ററി പാര്‍ടിസിപ്പന്റ് ആകാം. ഡീമാറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്ന പ്രക്രിയ പൂര്‍ണമായും സൗജന്യമാണ്.

ഓഹരികളെല്ലാം ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റാം

ഓഹരികളെല്ലാം ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റാം

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അങ്ങനെ പല പല അക്കൗണ്ടുകളിലായി നിങ്ങള്‍ക്ക് നിങ്ങളുടെ ഓഹരികള്‍ സൂക്ഷിച്ചു വയ്ക്കാം. ഇനി ആ ഓഹരികളെല്ലാം ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെങ്കില്‍ അതും സാധിക്കും. ഓഹരികളെല്ലാം ഒറ്റ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. ചിലപ്പോള്‍ ഒരേ സമയം പല അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ പ്രയാസങ്ങള്‍ കാരണമായിരിക്കും ഓഹരികളെല്ലാം ഒരു ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്. ചിലര്‍ ബ്രോക്കറേജ് ഫീസ് കുറയ്ക്കുന്നതിനായും ഇങ്ങനെ ചെയ്യാറുണ്ട്.

Read more about: demat
English summary

if you have forgotten the password of your demat account, Know How To Reset It Again

if you have forgotten the password of your demat account, Know How To Reset It Again
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X