കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19ന്റെ രണ്ടാം തരംഗ ഭീഷണി നമുക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. പോസിറ്റീസ് കേസുകളുടെ ദിനം പ്രതി വര്‍ധിക്കുന്ന എണ്ണം പല സംസ്ഥാനങ്ങളിലും വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലേക്കും പ്രാദേശിക ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കുന്നതിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലോക്ക് ഡൗണും മറ്റ് നിയന്ത്രണ നിബന്ധനകളും കാരണം വീടുകളില്‍ തന്നെ കഴിയേണ്ടുന്ന അവസ്ഥയായിരുന്നു നമുക്ക് ഏവര്‍ക്കും. സാമ്പത്തികമായി അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഒത്തിരിയാണ്.

 

കോവിഡ് കാലത്തെ സാമ്പത്തിക പാഠങ്ങള്‍

കോവിഡ് കാലത്തെ സാമ്പത്തിക പാഠങ്ങള്‍

ജോലി നഷ്ടപ്പെട്ടതും ലഭിച്ചു കൊണ്ടിരിക്കുന്ന വേതനം വെട്ടിച്ചുരുക്കപ്പെട്ടതും സാമ്പത്തിക ആസൂത്രണത്തെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഏറെ പ്രയാസപ്പെട്ട് ദുഷക്കരമായ ഒരു കാലത്തിലൂടെ കടന്ന് നാം നമ്മുടെ ജീവിത്തിലേക്ക് അത്യന്താപേക്ഷിതമായ ചില സാമ്പത്തിക പാഠങ്ങള്‍ പഠിച്ചു എന്ന് പറയാം. എന്നാല്‍ ആ പാഠങ്ങള്‍ ഈ കാലത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കടന്നു പോകാന്‍ സഹായിക്കുമോ? അതോ ഈ രണ്ടാം ഘട്ടത്തെ മറി കടക്കുവാന്‍ നാം പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? കഴിഞ്ഞ കോവിഡ് കാലത്ത് നിന്നും നാം നിര്‍ബന്ധമായും കൂടെക്കൂട്ടേണ്ട സാമ്പത്തിക ശീലങ്ങള്‍ എന്തൊക്കെയാണ്? നമുക്ക് നോക്കാം.

എമര്‍ജന്‍സി ഫണ്ടും ഇന്‍ഷുറന്‍സും

എമര്‍ജന്‍സി ഫണ്ടും ഇന്‍ഷുറന്‍സും

എമര്‍ജന്‍സി ഫണ്ട് കരുതി വയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞ കാലമായിരുന്നു കോവിഡിന്റെ ഒന്നാം ഘട്ടം. ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലുമുള്ള നമ്മുടെ ചിലവുകള്‍ കണക്കാക്കി ആ തുക കരുതി വയ്ക്കുന്നത് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും, ശമ്പളത്തില്‍ കുറവ് വരുന്ന സമയങ്ങളിലും ആശങ്കകളില്ലാതെ മറി കടക്കുവാന്‍ അതുവഴി നമുക്ക് സാധിക്കും.

ഇന്‍ഷുറന്‍സ് കവറേജ്

ഇന്‍ഷുറന്‍സ് കവറേജ്

ഇതുവരെയും നിങ്ങള്‍ എമര്‍ജന്‍സി ഫണ്ടിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എങ്കില്‍ ഇനിയും വൈകാതെ ആ തുക കരുതി വയ്ക്കാന്‍ ആരംഭിച്ചോളൂ. ജോലിക്ക് പോകാന്‍ സാധിക്കാതെ വരുന്ന ഒരു ഘട്ടം ജീവിത്തിലുണ്ടാകുമ്പോള്‍ ഉപയോഗിക്കുവാനായി ആ തുക സേവിംഗ്‌സ് അക്കൗണ്ടിലോ, ലിക്വിഡ് മ്യച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാവുന്നതാണ്. ഒപ്പം നിങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജ് പരിശോധിച്ച് വിലയിരുത്തുകയും അത് മതിയായ സംരക്ഷണം നല്‍കുമോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. അല്ലാത്ത പക്ഷം ആവശ്യമെങ്കില്‍ കവറേജ് വര്‍ധിപ്പിക്കുക.

ഓഹരി വിപണി

ഓഹരി വിപണി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബോംബൈ സ്‌റ്റോക്ക് എക്‌സചേഞ്ച് 32 ശതമാനമാണ് ഇടിഞ്ഞത്. പല നിക്ഷേപകരും അത് കണ്ട് പരിഭ്രമിച്ചു. അവര്‍ ഒന്നുകില്‍ അവരുടെ എസ്‌ഐപികള്‍ (സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകള്‍) നിര്‍ത്തലാക്കുകയോ അല്ലെങ്കിള്‍ ധൃതിയില്‍ അവരുടെ നിക്ഷേപം പിന്‍വലിക്കുകയോ ചെയ്യുകയാണ് ചെയ്തത്. ഈ വര്‍ഷവും ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടമുണ്ടാകുവാനാണ് സാധ്യത. കോവിഡ് രണ്ടാം തരംഗം നമ്മളെ എങ്ങനെ ബാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

സ്വര്‍ണത്തിലുള്ള നിക്ഷേപം

സ്വര്‍ണത്തിലുള്ള നിക്ഷേപം

എന്നാല്‍ നിങ്ങള്‍ ക്ഷമാ പൂര്‍വം കാത്തിരുന്നാല്‍ വിപണിയില്‍ ഇടിവുണ്ടായാലും നിങ്ങള്‍ക്ക് ആദായമുണ്ടാക്കുവാനുള്ള സാഹചര്യങ്ങള്‍ പലതുമുണ്ട്. അടുത്ത ഒരഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കേണ്ടതില്ലാത്ത കുറച്ചു പണം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് വിവിധങ്ങളായ ഇക്വിറ്റി ഫണ്ടുകളില്‍ പലരീതിയില്‍ നിക്ഷേപിക്കുന്നത് മികച്ച ആദായം ലഭിക്കുന്നതിനുള്ള ഒരു വഴിയാണ്. ഒപ്പം സ്വര്‍ണത്തിലുള്ള നിശ്ചിത അനുപാതം നിക്ഷേപം തുടരുക.

വിവേകിയായി ചിലവഴിക്കുക

വിവേകിയായി ചിലവഴിക്കുക

ആദ്യത്തെ ലോക്ക് ഡൗണ്‍ നമ്മുടെ ചിലവഴിക്കല്‍ രീതിയെത്തന്നെ പാടെ മാറ്റിക്കളഞ്ഞ ഒന്നായിരുന്നു. പലരും അവരുടെ ചിലവുകള്‍ വെട്ടിക്കുറച്ചു. എന്നാല്‍ ചിലര്‍ അനാവശ്യമായ പലതും വാങ്ങിക്കൂട്ടുകയും ചെയ്തു. വീട്ടില്‍ അടച്ചിരിക്കേണ്ടി വന്ന ബോറടി മാറ്റുവാന്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പലവിധ സാനധനങ്ങള്‍ വാങ്ങിക്കൂട്ടിയാമ് ചിലര്‍ അനാവശ്യ ചിലവ് വര്‍ധിപ്പിച്ചത്. അത്തരത്തിലുള്ള അനാവശ്യ ചിലവുകള്‍ പരമാവധി ഒഴിവാക്കുക. എന്തെന്നാല്‍ ജോലി നഷ്ടപ്പെടുകയോ വേതനം കുറയുകയോ ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ അത് നിങ്ങളെ പ്രതികൂലമായി ബാധിക്കും.

വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കുക

വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കുക

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഒരു പരിധി വരെ വായ്പാ ഉപയോക്താക്കള്‍ക്ക് സഹായകമായി എങ്കിലും തുടര്‍ന്നും ഗവണ്‍മെന്റോ കോടതിയോ അത്തരം കാര്യങ്ങളില്‍ കര്‍ശനമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുക വയ്യ. നിങ്ങളുടെ ഇഎംഐ തുകകള്‍ കൃത്യസമയത്ത് അടയ്ക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ സെക്യേര്‍ഡ് വായ്കളെ ആശ്രയിക്കുക. നിങ്ങളുടെ കൈയ്യില്‍ അധികമായി പണം ഉണ്ടെങ്കില്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന വായ്പകള്‍ കൂടുതല്‍ വേഗത്തില്‍ അടച്ചു തീര്‍ക്കുവാന്‍ ശ്രമിക്കുക. പക്ഷേ അപ്പോഴും അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് മതിയായ പണം കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തി വേണം ഇത് ചെയ്യുന്നത്. നിക്ഷേപ ലക്ഷ്യത്തിനായി പലിശ നിരക്ക് കുറവാണെന്ന ഒറ്റ കാരണത്താല്‍ ഭവന വായ്പ ഉപയോഗിച്ച് ആസ്തി വാങ്ങിക്കുന്നത് ഒഴിവാക്കുക.

Read more about: financial planning
English summary

important basic financial lessons for covid second wave ;explained

important basic financial lessons for covid second wave ;explained
Story first published: Friday, April 16, 2021, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X