കഴിഞ്ഞൊരു വർഷത്തിനിടെയിൽ നിഫ്റ്റി 2.70 ശതമാനം നെഗറ്റീവ് റിട്ടേണാണ് നൽകിയത്. സെൻസെക്സ് 0.17 ശതമാനവും ഇടിഞ്ഞു. ഓഹരി വിപണി നിക്ഷേപത്തില്‍ വിപണിയുടെ പ്രകടനം അനുസരിച്ചാണ് ലാഭ നഷ്ടങ്ങള്‍ വരുന്നതെന്നതിനാൽ നഷ്ടം നേരിട്ട നിക്ഷേപകരുമുണ്ടാകാം. ഒരു സാമ്പത്തിക വർഷത്തിലെ നഷ്ടത്തെ അല്പം ബുദ്ധിയോടെ നേരിട്ടാൽ നേട്ടമാക്കി മാറ്റാനും സാധിക്കും.
ഇവിടെ നിക്ഷേപകരെ സഹായിക്കുന്നത് ആദായ നികുതിയാണ്. ഓരോ സാമ്പത്തികവർഷത്തെയും നഷ്ടത്തെ ലാഭത്തിൽ നിന്ന് കുറച്ച് നികുതി ഭാരം കുറയ്ക്കാൻ നിക്ഷേപകന് സാധിക്കും. ആദായ നികുതി നിയമത്തിന് കീഴില്‍ മൂലധന നഷ്ടത്തിന് നിരവധി നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. ഇതിനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.
നികുതിയെ അറിയാം
നിക്ഷേപകര്‍ക്ക് സാമ്പത്തിക വര്‍ഷത്തിലുള്ള നഷ്ടം മൂലധന നേട്ടത്തില്‍ നിന്ന് കിഴിച്ച് നികുതി ബാധ്യത കുറയ്ക്കാന്‍ സാധിക്കും. ബാക്കിയുള്ള നഷ്ടങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റാനും സാധിക്കും. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിന്നള്ള നഷ്ടം/ ലാഭം എന്നിവ മൂലധന നേട്ടം/നഷ്ടം, ബിസിനസ് വരുമാനം/നഷ്ടം, സെപ്ക്യുലേറ്റീവ് വരുമാനം / നഷ്ടം എന്നി ഹെഡ്ഡിലാണ് ചേർക്കുന്നത്. ഇത്തരത്തിലുള്ള ഇടപാടുകളെ അടിസ്ഥാനമാക്കി, ഓഹരി വിപണി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം മൂലധന നേട്ടമായി പരിഗണിക്ക് നികുതി ചുമത്തും.

ഹ്രസ്വകാല മൂലധന നേട്ടം
മൂലധന നേട്ടത്തെ ദീര്‍ഘകാല മൂലധന നേട്ടം, ഹ്രസ്വകാല മൂലധന നേട്ടം എന്നിങ്ങനെ തിരിച്ചാണ് നികുതി ഈടാക്കുന്നത്. ഓഹരികള്‍ വാങ്ങി 12 മാസത്തിനകം വില്‌പന നടത്തിയുണ്ടാകുന്ന ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ടമാണ് കണക്കാക്കുക. ഇതിന് സ്ലാബ് റേറ്റ് പരിഗണിക്കാതെ 15 ശതമാനം നികുതി ഈടാക്കും. ഹ്രസ്വകാല മൂലധന നഷ്ടമാണെങ്കില്‍ അടുത്ത 8 അസസ്‌മെന്റ് വര്‍ഷത്തിലെ ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടത്തിൽ നിന്ന് നഷ്ടം നികത്താം.
ദീർഘകാല മൂലധന നേട്ടം
12 മാസത്തിൽ കൂടതൽ കൈവശം വെച്ച ഓഹരി വില്പന നടത്തുമ്പോഴുണ്ടാകുന്ന ലാഭ/ നഷ്ടങ്ങളാണ് ദീര്‍ഘകാല മൂലധന നേട്ടം/ നഷ്ടമായി കണക്കാക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടം 1 ലക്ഷ രൂപ വരെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. ലാഭം 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ സെക്ഷൻ 112എ പ്രകാരം 10 ശതമാനം നികുതി ചുമത്തും. മൂലധന നഷ്ടമാണെങ്കിൽ അടുത്ത 8 വര്‍ഷത്തെ ദീര്‍ഘകാല മൂലധ നേട്ടത്തില്‍ നിന്ന് കിഴിക്കാം.
ഓഹരികള്‍ ഒരേ ദിവസം വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ഇന്‍ട്രാഡേ ട്രേഡിങ്ങിന്റെ കാര്യത്തില്‍ സാഹചര്യത്തില്‍ മൂലധന നേട്ടം ഊഹക്കച്ചവട ബിസിനസ് വരുമാനമായി കണക്കാക്കുകയും നിക്ഷേപകന്റെ നികുതി സ്ലാബ് നിരക്കുകള്‍ അനുസരിച്ച് നികുതി നൽകുകയും വേണം.
നഷ്ടം നികത്താം
ഓഹരി വിപണിയിൽ നിന്ന് നഷ്ടമുണ്ടാക്കിയവരാണെങ്കിൽ നികുതി വഴി നേട്ടമുണ്ടാക്കാൻ കൃത്യമായ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. അടുത്ത 8 അസസ്മെന്റ് വര്‍ഷങ്ങളിലേക്ക് നഷ്ടം കൊണ്ടു പോകുന്ന നികുതിദായകൻ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139(1) പ്രകാരം കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യേണ്ടതുണ്ട്.
ദീര്‍ഘകാല മൂലധന നേട്ടത്തിൽ നിന്ന് മാത്രമെ ദീര്‍ഘകാല മൂലധന നഷ്ടം നികത്താന്‍ കഴിയുകയുള്ളൂ എന്ന് നികുതിദായകർ ഓർക്കണം. അതേസമയത്ത് ഹ്രസ്വകാല മൂലധന നഷ്ടമാണെങ്കിൽ ദീര്‍ഘകാല മൂലധന നേട്ടത്തിൽ നിന്നും ഹ്രസ്വകാല മൂലധന നേട്ടത്തിൽ നിന്നും നികത്താന്‍ കഴിയും, മൂലധന നേട്ടത്തിന് കീഴിലുള്ള നഷ്ടം വ്യവസ്ഥകള്‍ അനുസരിച്ച് മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന് കീഴിലുള്ള വരുമാനത്തില്‍ നിന്ന് നികത്താനാവില്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
