ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ - സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നത്. പോസ്റ്റ് ഓഫീസിന്റെ തന്നെ അഞ്ച് വർഷ ആർഡി അഥവ നാഷ്ണൽ സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ഇത്തരത്തിൽ മികച്ച റിട്ടേൺസ് ഉറപ്പു തരുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ്. ഇവിടെ നിക്ഷേപകൻ ഓരോ മാസവും ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിക്കുകയും അഞ്ച് വർഷമെന്ന മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിക്ഷേപ തുകയ്ക്കൊപ്പം പലിശയും ലഭിക്കുന്നു. ഉയർന്ന പലിശ നിരക്കാണ് ആർഡിയ്ക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസിന് പുറമെ ബാങ്കുകളിലും ആർഡി നിക്ഷേപം സാധ്യമാണ്.
ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
പ്രായപൂർത്തിയായവർക്ക് പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ടും സാധ്യമാണ്. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് തുറക്കാവുന്നതാണ്. 6.7 ശതമാനം പലിശ നിരക്കാണ് നിലവിൽ ആർഡി നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നു.

പോസ്റ്റ് ഓഫീസ് ആർഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി 100 രൂപയാണ്. ഇത്തരത്തിൽ 10ന്റെ ഗുണിതങ്ങൾ പ്രതിമാസ അടവായി തിരഞ്ഞെടുക്കാൻ നിക്ഷേപകന് സാധിക്കുന്നു. ഉയർന്ന നിക്ഷേപ പരിധിയില്ലായെന്നതും അഞ്ച് വർഷത്തേക്കുള്ള തുക ഒന്നിച്ച് അടയ്ക്കാമെന്നതും എടുത്ത് പറയേണ്ട മറ്റ് സവിശേഷതകളാണ്. അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവിന് ശേഷം അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നീട്ടാനുള്ള അവരസവും നിക്ഷേപകന് ലഭിക്കുന്നു.
55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
ആർഡി അക്കൗണ്ടിന് ലോൺ സൗകര്യവും ലഭ്യമാണ്. തുടർച്ചയായി 12 മാസത്തെ അടവ് പൂർത്തിയാകുമ്പോഴാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ നിക്ഷേപകന് സാധിക്കുന്നത്. ഒരു വർഷത്തെ അടവ് പൂർത്തിയായ ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായി എടുക്കാം. നിലവിലെ പലിശ നിരക്കിൽ 5000, 10000, 15000 പ്രതിമാസ നിക്ഷേപങ്ങളിലൂടെ ഒരാൾക്ക് എത്ര രൂപ വരെ സമ്പാദിക്കാമെന്ന് നോക്കാം.
കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
നിങ്ങൾ ഒരു പോസ്റ്റ് ഓഫീസ് ആർഡിയിൽ അഞ്ച് വർഷം അഥവ 60 മാസത്തേക്ക് 5000 രൂപയപുടെ പ്രതിമാസ അടവാണ് നടത്തുന്നതെങ്കിൽ മൊത്തം നിക്ഷേപം 3,00,000 രൂപയും, ലഭിക്കുന്ന പലിശ 56,830 രൂപയും ആയിരിക്കും. അഞ്ച് വർഷത്തെ കാലവധി പൂർത്തിയാക്കി കഴിഞ്ഞാൽ, 3,56,830 രൂപ മൊത്തമായി ലഭിക്കുന്നു. അതേസമയം, അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 6,00,000 രൂപയും പലിശ 1,13,659 രൂപയും മെച്യൂരിറ്റി തുക 7,13,659 രൂപയും ആയിരിക്കും.
നിങ്ങളുടെ നിക്ഷേപ തുക പ്രതിമാസം 15,000 രൂപയായി ഉയർത്തി അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, ആ കാലയളവിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 9,00,000 രൂപയും പലിശ തുക 1,70,492 രൂപയും ആയിരിക്കും. അതായത്, കാലവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 10,70,492 ആയിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications