നിക്ഷേപത്തിലൂടെ സാമ്പത്തിക സുരക്ഷ നേടണം എന്ന് ആഗ്രഹമുള്ളവരാണ് എല്ലാവരും. എന്നാൽ കുറഞ്ഞ വരുമാനം മാത്രമുള്ള ആളുകൾക്ക് ഒറ്റത്തവണയായി വലിയ തുക നിക്ഷേപം നടത്തുക എന്നത് ഒരു പക്ഷെ സാധിക്കണമെന്നില്ല. അതേ സമയം എല്ലാ മാസവും ചെറിയ തുക നിക്ഷേപത്തിനായി മാറ്റിവെക്കുക വഴി ഭാവിയിൽ ഉയർന്ന തുക കണ്ടെത്താൻ സാധിക്കും. അത്തരത്തിലുള്ള നിരവധി നിക്ഷേപ പദ്ധതികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. 1000 രൂപമുതൽ മുകളിലേക്കുന്ന തുക നിക്ഷേപിച്ചാൽ മതി.
ഒരു വർഷത്തിനിടയിൽ 103% ശതമാനം വളർച്ച, 10000 രൂപയുടെ എസ്ഐപി ഇന്ന് 2 ലക്ഷം; മികച്ച മ്യൂച്വൽ ഫണ്ടുകൾ നോക്കാം
ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആവർത്തന നിക്ഷേപം അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന സ്‌കീം ആണിത്. നിശ്ചിത കാലയളവിൽ മാസത്തിൽ നിശ്ചിത തുക വീതം നിക്ഷേപിക്കുകയാണ് ആവർത്തന നിക്ഷേപത്തിന്‍റെ രീതി.

പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ആർഡിക്ക് പ്രതിവർഷം 6.7% എന്ന നിരക്കിൽ പലിശ ലഭിക്കുന്നു. പോസ്റ്റ് ഓഫീസിൽ 5 വർഷത്തേക്ക് ആർഡി ലഭ്യമാണ്. നിങ്ങൾക്ക് 100 രൂപയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയില്ല.
1000 രൂപയുടെ ആർ.ഡി
പ്രതിമാസം 1000 രൂപ ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഒരു വർഷത്തിൽ 12000 രൂപ ആകെ നിക്ഷേപിക്കേണ്ടി വരും. 5 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 60,000 രൂപയാകും.
ഇവിടെ വില കുറവാണ്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം, ഈ രാജ്യങ്ങളിലേക്ക് പോയാൽ മതി, നോക്കുന്നോ
നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിച്ചാൽ 5 വർഷം പൂർത്തിയാകുമ്പോൾ പലിശ ഇനത്തിൽ 11366 രൂപ നേടാം. അതായത് നിക്ഷേപവും പലിയയും കൂടി 71366 രൂപ നേടാൻ സാധിക്കും.
2000 രൂപയുടെ ആർ.ഡി
ഇനി പ്രതിമാസം 2000 രൂപ ആർഡിയിൽ നിക്ഷേപിച്ചാൽ 5 വർഷം പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കും എന്ന് പരിശോധിക്കാം. 2000 രൂപയുടെ നിക്ഷേപമാകുമ്പോൾ ഒരു വർഷം നിക്ഷേപിക്കേണ്ട തുക 24000 രൂപയാണ്. അഞ്ച് വർഷത്തിൽ ആകെ നിക്ഷേപം 120000 രൂപയാകും.
10000 രൂപയുടെ നിക്ഷേപം 50 ലക്ഷമാകും, കൂട്ടുപലിശയുടെ ശക്തി ചെറുതല്ല, നേട്ടം ഇരട്ടിയാണ്,നിക്ഷേപങ്ങൾ ഇതൊക്കെയാണ്
6.7 ശതമാനം പലിശ കണക്കാക്കിയാൽ, പലിശ ഇനത്തിൽ 5 വർഷം കൊണ്ട് 22732 രൂപ പലിശ നേടാം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് 1,42,373 രൂപ ലഭിക്കും.
3000 രൂപയുടെ ആർ.ഡി
എല്ലാ മാസവും 3000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ, നിക്ഷേപം ഒരു വർഷത്തിൽ 36000 രൂപയും 5 വർഷത്തിനുള്ളിൽ 1,80,000 രൂപയും ആയിരിക്കും. 5 വർഷത്തിനുള്ളിൽ 34,097 രൂപ പലിശയായി ലഭിക്കും, അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 2,14,097 രൂപ ലഭിക്കും.
4000 രൂപയുടെ ആർ.ഡി
എല്ലാ മാസവും 4000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുന്നതിലൂടെ, ഒരു വർഷത്തിൽ 48,000 രൂപ നിക്ഷേപിക്കും. ഈ രീതിയിൽ, 5 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 2,40,000 രൂപയാകും. ഇതിന് 45,463 രൂപ പലിശ ലഭിക്കും. നിക്ഷേപിച്ച തുകയും പലിശയും സംയോജിപ്പിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 2,85,463 രൂപ ലഭിക്കും.
5000 രൂപയുടെ ആർ.ഡി
5000 രൂപ ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 60000 രൂപ നിക്ഷേപിക്കണം. 5 വർഷത്തിനുള്ളിൽ മൊത്തം 3,00,000 രൂപ നിക്ഷേപിക്കും. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് പലിശയായി 56,829 രൂപ ലഭിക്കും. ഇങ്ങനെ 5 വർഷത്തിനു ശേഷം മൊത്തം നിക്ഷേപവും പലിശയും ചേർത്താൽ 3,56,829 രൂപ തിരികെ ലഭിക്കും.
നികുതി ഇളവ്
ആവർത്തന നിക്ഷേപത്തിൽ പൊതുവിഭാഗത്തിന് 40,000 രൂപയാണ് ടിഡിഎസ് ഇളവിനുള്ള പരിധി. മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്.
രാജ്യത്തെ ബാങ്കുകളും ആവർത്തന നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളെയാണ് ആവർത്തന നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്തതിന് ശേഷം മാത്രം നിക്ഷേപിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
