എയര്‍ടെല്‍, ജിയോ, വി ; 84 ദിവസം വാലിഡിറ്റിയുള്ള 1.5 ജിബി, 2ജിബി പ്ലാനുകള്‍ — ഏതാണ് കൂടുതല്‍ ലാഭകരം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗണ്‍ വീണ്ടും ആരംഭിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോഗവും ഉയരുകയാണ്. ഒരു മാസത്തേക്കോ 2 മാസത്തേക്കോ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ പോലും ചിലപ്പോള്‍ തികയാതെ വരുന്ന സാഹചര്യമാണ് പലര്‍ക്കുമുള്ളത്. നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമുള്ള ഡാറ്റ എത്രയെന്ന് അറിവുണ്ടായിരിക്കുകയും എന്നാല്‍ ഒരു വര്‍ഷത്തേക്ക് മുഴുവന്‍ റീചാര്‍ജ് ചെയ്യാന്‍ താത്പര്യമില്ലാത്തതുമായ ഉപഭോക്താക്കളാണ് ഹ്രസ്വകാല റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗപ്പെടുത്തുന്നത്.

 

എയര്‍ടെല്‍, ജിയോ, വി

എയര്‍ടെല്‍, ജിയോ, വി

എയര്‍ടെല്‍, ജിയോ, വി എന്നീ കമ്പനികള്‍ ദിവസേന 1.5 ജിബി, 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന റീചാര്‍ജ് പ്ലാനുകള്‍ നല്‍കിവരുന്നുണ്ട്. ഏകദേശം മൂന്ന് മാസത്തോളം വരെ ഇതിന്റെ വാലിഡിറ്റി ലഭിക്കും. ഇത്തരം പ്ലാനുകളില്‍ ഡാറ്റാ കൂപ്പണുകള്‍, ടെലികോം കമ്പനിയുടെ സ്ട്രീമിംഗ് ആപ്പുകളുടെ സൗജന്യ ഉപഭോഗം തുടങ്ങിയ അധിക നേട്ടങ്ങളും കമ്പനികള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. വി 2ജിബി പ്രീപ്പെയ്ഡ് പ്ലാനില്‍ ഡബിള്‍ ഡാറ്റാ നേട്ടമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. അതായത് പ്രസ്തുത പ്ലാനില്‍ ഉപയോക്താവിന് 84 ദിവസത്തേക്ക് 4ജിബി ഡാറ്റ് ദിവസേന ഉപയോഗിക്കുവാന്‍ സാധിക്കും. മറ്റു കമ്പനികളുടെ പ്ലാനുകള്‍ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

എയര്‍ടെല്‍ 598 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 598 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍

ദിവസേന 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം, സൗജന്യ ഹലോ ട്യൂണ്‍, വിങ്ക് മ്യൂസിക്, സൗജന്യ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍, ഫാസ്ടാഗില്‍ 150 രൂപ ക്യാഷ് ബാക്ക് എന്നീ അധിക നേട്ടങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ജിയോ 555 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

84 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസേന 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ജിയോയില്‍ നിന്ന് മറ്റേതൊരു നെറ്റുവര്‍ക്കുകളിലേക്കുമുള്ള ആഭ്യന്തര കോളുകളും സൗജന്യമാണ്. ദിവസേന 100 എസ്എംഎസുകളും ലഭിക്കും. ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും.

വി 555 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

വി 555 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

84 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസേന 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്എംഎസ് ഇവയും ലഭിക്കും. രാത്രിയില്‍ ഫാസ്്റ്റ് ഡാറ്റ, വീക്കെന്‍ഡ് റോള്‍ഓവര്‍ നേട്ടം, വി മൂവീസ്, വി ടിവി എന്നിവയുടെ ഉപഭോഗം തുടങ്ങിയവയാണ് പ്ലാനില്‍ ലഭിക്കുന്ന അധിക നേട്ടങ്ങള്‍. വി ആപ്പില്‍ നിന്ന് റീച്ചാര്‍ജ് ചെയ്യുവന്നവര്‍ക്ക് 5ജിബി അധിക ഡാറ്റയും ലഭിക്കും.

എയര്‍ടെല്‍ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ദിവസേന 2ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഡാറ്റയുമാണ് പ്ലാനില്‍ ലഭിക്കുക. ദിവസേന 100 എസ്എംഎസുകളും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി 598 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ആറ് 1 ജിബി കൂപ്പണുകള്‍ നല്‍കും. അതായത് ഉപയോക്താവിന് അധികമായി 6ജിബി ഡാറ്റ ലഭിക്കും.

വി 699 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍

വി 699 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍

ഇരട്ടി ഡാറ്റയാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. 84 ദിവസത്തേക്ക് ദിവസേന 4 ജിബി ഡാറ്റയാണ് കമ്പനി വാദ്ഗാനം ചെയ്യുന്നത്. എല്ലാ നെറ്റുവര്‍ക്കുകളിലേക്കും സൗജന്യ നാഷണല്‍, ലോക്കല്‍ കാളുകളും ലഭിക്കും. ദിവസേന 100 എസ്എംഎസുകളുമുണ്ട്. ഒപ്പം വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവറും ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.

ജിയോ 599 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍

84 ദിവസത്തേക്ക് 2ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ജിയോയില്‍ നിന്ന് മറ്റേതൊരു നെറ്റുവര്‍ക്കുകളിലേക്കുമുള്ള ആഭ്യന്തര കോളുകളും സൗജന്യമാണ്. ദിവസേന 100 എസ്എംഎസുകളും ലഭിക്കും. ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും.

Read more about: telecom
English summary

jio, vi, airtel 1.5 gb,2gb data plans comparison ; which is best to opt? Explained |എയര്‍ടെല്‍, ജിയോ, വി ; 84 ദിവസം വാലിഡിറ്റിയുള്ള 1.5 ജിബി, 2ജിബി പ്ലാനുകള്‍ - ഏതാണ് കൂടുതല്‍ ലാഭകരം?

jio, vi, airtel 1.5 gb,2gb data plans comparison ; which is best to opt? Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X