പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഏറെ ആകര്‍ഷകല്ലാതെ ശരാശരിയില്‍ നിലനില്‍ക്കുന്നവയാണെങ്കിലും ഇപ്പോഴും പലരും അവയെ അവരുടെ നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കാറുണ്ട്. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് ചെറുകിട സമ്പാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഏറെ ആകര്‍ഷകല്ലാതെ ശരാശരിയില്‍ നിലനില്‍ക്കുന്നവയാണെങ്കിലും ഇപ്പോഴും പലരും അവയെ അവരുടെ നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കാറുണ്ട്. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് ചെറുകിട സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു എന്ന കാരണത്താലാണത്. റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, എന്‍എസ്‌സി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളാണ്.

 

ചെറുകിട സമ്പാദ്യ പദ്ധതികള്‍

ചെറുകിട സമ്പാദ്യ പദ്ധതികള്‍

മേല്‍പ്പറഞ്ഞവയുള്‍പ്പെടെ പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് കീഴില്‍ ലഭ്യമാണ്. ഇവയില്‍ നിന്ന് നിക്ഷേപം നടത്തുന്നതിനായി ഏതാണ് തെരഞ്ഞെടുക്കുക? നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്നതിനായി ആദ്യം നിങ്ങള്‍ നിങ്ങളുടെ നിക്ഷേപ കാലാവധിയും സാമ്പത്തീക ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും തീരുമാനിക്കണം. എന്നിട്ടും അവയില്‍ നിന്നും ഏത് നിക്ഷേപ പദ്ധതി സ്വീകരിക്കണമെന്ന ആശയക്കുഴപ്പം നിങ്ങള്‍ക്ക് നില നില്‍ക്കുകയാണ് എങ്കില്‍ തീരുമാനത്തിലെത്തുവാന്‍ സ്വീകരിക്കുവുന്ന ഒരു എളുപ്പ മാര്‍ഗമുണ്ട്. ഏത് നിക്ഷേപത്തില്‍ നിന്നാണ് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ആദായം നിക്ഷേപക് ലഭിക്കുക എന്ന് കണക്കാക്കി നോക്കിയാല്‍ മതി.

നിക്ഷേപ തുക ഇരട്ടിയായി വളരുവാന്‍

നിക്ഷേപ തുക ഇരട്ടിയായി വളരുവാന്‍

ഇത് മനസ്സിലാക്കുന്നതിനായുള്ള ഏറ്റവും മികച്ച രീതി, നിക്ഷേപ തുക ഇരട്ടിയായി വളരുന്നതിന് ഓരോ നിക്ഷേപത്തിനും എത്ര കാലയളവ് വേണ്ടി വരുന്നു എന്ന് പരിശോധിക്കുകയാണ്. ഏത് നിക്ഷേപ പദ്ധതിയിലൂടെയാണ് നിങ്ങളുടെ നിക്ഷേപ തുക വേഗത്തില്‍ ഇരട്ടിയായി മാറുക എന്ന് മനസ്സിലാക്കിയാല്‍ എവിടെ നിക്ഷേപം നടത്തണമെന്ന തീരുമാനവും എളുപ്പത്തില്‍ എടുക്കാമല്ലോ. റൂള്‍ 72 ഉപയോഗിച്ച് എളുപ്പത്തില്‍ ഈ പ്രക്രിയ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.

 

റൂള്‍ 72

റൂള്‍ 72

എന്താണ് റൂള്‍ 72? ഒരു നിശ്ചിത പലിശ നിരക്കില്‍ ഒരു നിക്ഷേപം ഇരട്ടിയാകുവാന്‍ എത്ര സമയം എടുക്കും എന്ന് കണ്ടെത്തുവാനുള്ള ഒരു എളുപ്പ മാര്‍ഗമാണ് റൂള്‍ 72. 72നെ വാര്‍ഷിക പലിശ നിരക്ക് കൊണ്ട് ഹരിച്ചാല്‍ അയാളുചെ നിക്ഷേപം എത്പ വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയായി മാറും എന്ന്ത് സംബന്ധിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും. എന്നാല്‍ കൂട്ടുപലിശയല്ലാതെ സിംഗില്‍ ഇന്ററസ്റ്റ് റേറ്റില്‍ റൂള്‍ 72 ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ല.

പിപിഎഫ്

പിപിഎഫ്

നിങ്ങളുടെ സമീപത്തുള്ള ബാങ്ക് ശാഖയില്‍ നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. നിങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള തുക ഓരോ മാസവും നിക്ഷേപിക്കാം. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായതിന് ശേഷവും നിക്ഷേപം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സൗകര്യവും പിപിഎഫിലുണ്ട്.

പിപിഎഫ് നിക്ഷേപ കാലാവധി

പിപിഎഫ് നിക്ഷേപ കാലാവധി

15 വര്‍ഷം പൂര്‍ത്തിയായാല്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപകന്റെ താത്പര്യ പ്രകാരം പിപിഎഫ് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കും. നിങ്ങള്‍ എത്ര കാലത്തേക്ക് നിക്ഷേപം തുടരുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലത്തേക്ക് ഈ രീതിയില്‍ നിക്ഷേപ കാലാവധി നീട്ടാം. പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകുവാനെടുക്കുന്ന സമയം 10.14 വര്‍ഷങ്ങളായിരിക്കും അതായത് 72/7.1 = 10.14.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്എസ്വൈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ എസ്എസ്വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസ്വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക.

സുകന്യ സമൃദ്ധി യോജന നിക്ഷേപം ഇരട്ടിയാകുവാന്‍

സുകന്യ സമൃദ്ധി യോജന നിക്ഷേപം ഇരട്ടിയാകുവാന്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് എസ്എസ്വൈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തേക്കെങ്കിലും ചുരുങ്ങിയ തുക അക്കൗണ്ടില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. നിലവിലെ പലിശ നിരക്ക് 7.6 ശതമാനമാണ്. പലിശ നിരക്ക് മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് കണക്കാക്കിയാല്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാനെടുക്കുന്ന സമയം 9.4 വര്‍ഷങ്ങളായിരിക്കും. അതായത് 72/7.6= 9.47

കിസ്സാന്‍ വികാസ് പത്ര

കിസ്സാന്‍ വികാസ് പത്ര

തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസ്സാന്‍ വികാസ് പത്ര. ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപം നടത്തിയാല്‍ കിസ്സാന്‍ വികാസ് പത്രയിലെ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി മാറും. അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമീപിച്ച് നിങ്ങള്‍ക്ക് കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്.

കിസ്സാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിയാകുവാന്‍

കിസ്സാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിയാകുവാന്‍

ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങള്‍ക്ക് കിസ്സാന്‍ വികാസ് പത്ര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. 1000, 5000, 10,000, 50,000 എന്നിങ്ങനെയാണ് കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. കിസ്സാന്‍ വികാസ് പത്രയിലെ നിലവിലെ പലിശ നിരക്ക് 6.9 ശതമാനമാണ്. 10 വര്‍ഷവും 4 മാസങ്ങളും കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്നാണ് കിസാന്‍ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്. റൂള്‍ 72 പ്രകാരം 6.9 ശതമാനം പലിശ നിരക്കില്‍ നിക്ഷേപം ഇരട്ടിയാകുവാനെടുക്കുന്ന സമയം 10.43 വര്‍ഷങ്ങളാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസ് എന്‍എസ്സി നിക്ഷേപത്തില്‍ നിക്ഷേപകന് നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. എന്നാല്‍ പദ്ധതിയിലെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് എന്‍എസ്സി പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. എന്‍എസ്സി പ്ലാനിന്റെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം ഇരട്ടിയാകുവാന്‍

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം ഇരട്ടിയാകുവാന്‍

നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാതിന് ശേഷം വീണ്ടും ഒരു 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. നിക്ഷേപകന്റെ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് നിക്ഷേപ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുന്നതില്‍ തീരുമാനം കൈക്കൊള്ളാം.നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് കണക്കാക്കിയാല്‍ നിക്ഷേപം ഇരട്ടിയായി വളരാനെടുക്കുന്ന സമയം 10.5 വര്‍ഷങ്ങളാണ്.

5 വര്‍ഷത്തെ ടേം ഡെപ്പോസിറ്റുകള്‍

5 വര്‍ഷത്തെ ടേം ഡെപ്പോസിറ്റുകള്‍

5 വര്‍ഷത്തെ ടേം ഡെപ്പോസിറ്റുകള്‍ തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നത് 6.7 ശതമാനം പലിശ നിരക്കാണ്. 5 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ ഈ പലിശ നിരക്ക് തുക ഇരട്ടിയായി വളരുവാന്‍ പര്യാപ്തമല്ല. 72 റൂള്‍ പ്രകാരം ഈ പലിശ നിരക്കില്‍ ഒരു വ്യക്തിയുടെ നിക്ഷേപം ഇരട്ടിയായി വളരുന്നതിന് വേണ്ടി വരുന്ന സമയം ഏകദേശം 10.74 വര്‍ഷങ്ങളാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ആ തുക ഇരട്ടിയായി വര്‍ധിക്കുന്നതിന് നിങ്ങള്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും. കാരണം വര്‍ഷം 4.0 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. അതായത് നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ നിലവിലെ പലിശ നിരക്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാന്‍ 18 വര്‍ഷങ്ങളെടുക്കും.

Read more about: investment bitcoin
English summary

know how many years it takes to double your invest in govt. small investment schemes | പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

know how many years it takes to double your invest in govt. small investment schemes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X