നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിന്റെ കീഴിൽ നടത്തുന്നുണ്ട്. കുട്ടികൾ യുവാക്കൾ മുതിർന്നവർ എന്നിവർ തുടങ്ങി വ്യത്യസ്ത പ്രായക്കാർക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ആളുകൾക്ക് ഈ പദ്ധതികളിലൊക്കെയും നിക്ഷേപിക്കുകയും മികച്ച റിട്ടേൺ നേടുകയും ചെയ്യാം. സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതികൾ സുരക്ഷിതമായ നിക്ഷേപവും മികച്ച റിട്ടേണും ഉറപ്പുനൽകുന്നതാണ്. അത്തരത്തിൽ മികച്ച വരുമാനവും നികുതി ഇളവുകളും ലഭിക്കുന്ന 5 പദ്ധതികളെ കുറിച്ച് നമുക്ക് നോക്കാം.
സമ്പാദ്യം ഒരു കോടി, പ്രതിമാസ പെൻഷൻ 45,000 രൂപ; പങ്കാളിക്കൊപ്പം ഭാവി ഭദ്രമാക്കാം
1) പി.പി.എഫ് നിക്ഷേപങ്ങൾ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) ഒരു ദീർഘകാല സേവിംഗ്സ് പദ്ധതിയാണ്. ഇതിൽ നിക്ഷേപം നടത്തുന്നത് വഴി സ്ത്രീകൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്നു. ഈ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ 7.1 ശതമാനം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ പ്രതിവർഷം 1 ലക്ഷം രൂപ എന്ന നിലയ്ക്ക് 15 വർഷത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഏകദേശം 31 ലക്ഷം രൂപ ലഭിക്കും.

2) സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രത്യേക പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ പദ്ധതിക്ക് കീഴിൽ നിങ്ങൾക്ക് 10 വയസ് വരെ പ്രായമുള്ള നിങ്ങളുടെ പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ അക്കൗണ്ടിൽ നിങ്ങൾക്ക് പ്രതിവർഷം 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിൽ പദ്ധതി 8.2 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ദിവസവും 45 രൂപ മാറ്റിവെച്ചാൽ 25 ലക്ഷം രൂപ സമ്പാദിക്കാനാകും; എൽ.ഐ.സിയുടെ ആ സ്പെഷ്യൽ പദ്ധതി ഏതാണെന്നറിയേണ്ടേ?
3) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്കായുള്ള മറ്റൊരു മികച്ച നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിക്ക് കീഴിൽ 1,000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. എങ്കിലും, പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 5 വർഷത്തെ കാലാവധിയിൽ പ്രതിവർഷം 7.7 ശതമാനമാണ് പദ്ധതി പലിശയായി നൽകുന്നത്.
4) ടൈം ഡെപ്പോസിറ്റ് പദ്ധതി
പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്ത്രീകൾക്കായുള്ള മികച്ചൊരു പദ്ധതിയാണ്. ഈ പദ്ധതിക്ക് കീഴിൽ, നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിക്കാം. 5 വർഷത്തെ കാലാവധിയിൽ 7.5 ശതമാനമാണ് പ്രതിവർഷം പലിശയായി വാഗ്ദാനം ചെയ്യുന്നത്.
കുറഞ്ഞ നിക്ഷേപം 250 രൂപ; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നിങ്ങളുടെ മകൾക്ക് 21-ാം വയസിൽ 71 ലക്ഷം രൂപ നേടാം
5) മഹിളാ സമ്മാൻ ബചത് യോജന
സ്ത്രീകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഒരു പദ്ധതിയാണ് മഹിളാ സമ്മാൻ ബചത് യോജന. ഈ പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനും നിക്ഷേപതുകയ്ക്ക് 7.5 ശതമാനം വരെ പലിശ നേടാനും കഴിയും. ഈ പദ്ധതിയുടെ ആകെ കാലാവധി രണ്ട് വർഷമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
