ജീവനക്കാർക്കുള്ള ഒരു സേവിംഗ്സ് സ്കീമാണ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്). നല്ലൊരു റിട്ടയർമെന്റ് ഫണ്ട് സ്വരൂപിക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ഈ സ്കീം സഹായിക്കുന്നു. ജീവനക്കാർ ജോലി ഉപേക്ഷിക്കുമ്പോഴോ വിരമിക്കുമ്പോഴോ ലഭിക്കുന്ന നിയമപരമായ പ്രതിഫലമാണിത്. ഇപിഎഫ് അക്കൗണ്ടിലൂടെ ഫണ്ടും പലിശയും അടക്കം നല്ലൊരു തുക വിരമിച്ചതിന് ശേഷം ജീവനക്കാർക്ക് നേടാനാകും. മെഡിക്കൽ ബില്ലുകൾ, ഉന്നതവിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം എന്നിവയ്‌ക്കായി പിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗിക പിൻവലിക്കലും നടത്താം.ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (സി) പ്രകാരം ഒരു പിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവനകൾക്ക് 1.5 ലക്ഷം രൂപ വരെ നികുതി ഇളവുണ്ട്.
ജോലി മാറുന്നത് പേഴ്സണൽ ലോണിനെ ബാധിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പിഎഫ് ഒരു പങ്കാളിത്ത പദ്ധതി ആണ്. ജീവനക്കാരുടെ ശമ്പളത്തിന്റെ 12% എല്ലാ മാസവും ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നു. കൂടാതെ, അതേ തുക കമ്പനി ജീവനക്കാരന്റെ അക്കൗണ്ടിലേക്കും നിക്ഷേപിക്കുന്നു. ഒരു പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് 58 വർഷത്തിനുശേഷം പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. പിഎഫ് അക്കൗണ്ട് ഉടമകൾ ജോലിയിരിക്കെ മരിച്ചാൽ ഇഡിഎൽഐ പദ്ധതി പ്രകാരം 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. സേവിംഗ്സ് അക്കൗണ്ടുകളിൽ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശയാണ് ഇപിഎഫ്ഒ സാധാരണയായി നൽകുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് പിഎഫുകൾ നിയന്ത്രിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം അല്ലെങ്കിൽ മെഡിക്കൽ ബില്ലുകൾ എന്നിവയ്‌ക്കായി ഒരു ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഫണ്ടിന്റെ ഭാഗിക പിൻവലിക്കൽ നടത്താം. ഇപിഎഫ് അംഗങ്ങൾക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മൂന്ന് തവണയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. ഇതിനായി ഇപിഎഫ് അംഗത്തിന് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ 7 വർഷത്തെ അംഗത്വം ഉണ്ടായിരിക്കണം.
സ്ത്രീകൾക്ക് മാത്രമായി പുതിയ ക്രെഡിറ്റ് കാർഡ് വരുന്നു; റിവാർഡ് മുതൽ ഇൻഷുറൻസ് വരെ ലഭിക്കും...
അപേക്ഷ കൊടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. പിഎഫ് അക്കൗണ്ടിലെ പണം ഓൺലൈനായി പിൻവലിക്കുന്നതിന് ഇപിഎഫ്ഒ വെബ്‌സൈറ്റിൽ ഓപ്ഷൻ നൽകിയിട്ടുണ്ട്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ആധാർ കാർഡ് ലിങ്ക് ചെയ്യുക മാത്രമാണ്. നിങ്ങളുടെ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ലാതെ പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ഇനി ക്യാഷ്ബാക്കും കിട്ടും; ഈ 4 ക്രെഡിറ്റ് കാർഡുകളിലൂടെ വമ്പൻ ലാഭം
റിട്ടയർമെന്റിൽ 1.5 കോടി എങ്ങനെ സമ്പാദിക്കാം
24 വയസ് പ്രായമുള്ള ഒരാൾക്ക് ഇപിഎഫ് സംഭാവനകളിലൂടെ 1.5 കോടിയിലധികം റിട്ടയർമെന്റ് ഫണ്ട് എളുപ്പത്തിൽ സ്വരൂപിക്കാം. 36 വർഷത്തേക്ക് ശമ്പളത്തിൽ നിന്ന് എല്ലാ മാസവും 12 ശതമാനം നിക്ഷേപിക്കുകയാണെങ്കിൽ, വിരമിക്കുമ്പോൾ മെച്യൂരിറ്റി തുക 1,51,19,449 രൂപയാകും. നിലവിൽ ഇപിഎഫ്ഒ പ്രതിവർഷം 8.25 ശതമാനം പലിശയാണ് നൽകുന്നത്. 36 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം 36,31,230 രൂപയും മൊത്തം പലിശ 1,14,88,219 രൂപയും ആയിരിക്കും. ഈ കണക്കുകൂട്ടലുകളിൽ, ജീവനക്കാരന്റെ വാർഷിക ശമ്പള വർധനവ് 5 ശതമാനമായി കണക്കാക്കുന്നു.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications