എല്‍ഐസിയുടെ പുതിയ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍; 150 രൂപയില്‍ നേടാം 19 ലക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് നവംബര്‍ 14 ശിശുദിനമാണ്. ഈ പ്രത്യേക ദിവസത്തില്‍ നിങ്ങളുടെ കുട്ടിയ്ക്കായി ഒരു വ്യത്യസ്ത സമ്മാനം നല്‍കുവാന്‍ തീരുമാനിച്ചാലോ? നിലവില്‍ സമ്പാദ്യത്തിലും നിക്ഷേപത്തിലുമുള്ള വ്യക്തികളുടെ താത്പര്യം വര്‍ധിച്ചു വരികയാണ്. ഒരു കുട്ടി ജനിച്ചത് മുതല്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയുടെ ഭാവിയ്ക്കായി കുട്ടികളുടെ മണി ബാക്ക് പ്ലാനുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ കുഞ്ഞിന്റെ ഭാവി തന്നെ സുരക്ഷിതമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

 

Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

എല്‍ഐസി പ്ലാന്‍

എല്‍ഐസി പ്ലാന്‍

ഇതിനായി നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍ എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഈ പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാനില്‍ നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങളുടെ കുട്ടിക്ക് ഗംഭീരമായ ശിശുദിന സമ്മാനം നല്‍കാം.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 7% ശതമാനം പലിശ ഈ ബാങ്കുകളില്‍ നിന്നും ലഭിക്കും

പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍

പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍

ശിശുദിനത്തില്‍ ഭാവിയിലേക്ക് ഏറെ ഗുണകരമായ ഒരു നിക്ഷേപ പദ്ധതിയാണ് നിങ്ങളുടെ കുഞ്ഞിന് സമ്മാനം നല്‍കുവാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ എല്‍ഐസി ചില്‍ഡ്രന്‍ മണിബാക്ക് പ്ലാനില്‍ നിക്ഷേപം നടത്താവുന്നതാണ്. ഈ ചെറിയ സമ്പാദ്യത്തിലൂടെ ഭാവിയില്‍ നിങ്ങളുടെ കുഞ്ഞിനെ ഒരു ലക്ഷാധിപതിയാക്കി മാറ്റാം. ഇതിനായി നിങ്ങള്‍ മാറ്റി വയ്‌ക്കേണ്ടത് ദിവസം വെറും 150 രൂപ വീതമാണ്.

Also Read : നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

എന്താണ് ഈ പോളിസി?

എന്താണ് ഈ പോളിസി?

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍ പോളിസി 25 വര്‍ഷ കാലയളവിലേക്കാണ് തയ്യാറാക്കിയിരിക്കുന്നത്. മെച്യൂരിറ്റി തുക ഗഢുക്കളായാണ് നിങ്ങള്‍ക്ക് ലഭിക്കുക. നിങ്ങളുടെ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ് ആദ്യ ഗഢു ലഭിക്കുക. അടുത്ത ഗഢു കുട്ടിയ്ക്ക് 20 വയസ്സ് പൂര്‍ത്തിയായതിന് ശേഷവും മൂന്നാം ഗഢു 22 വയസ്സ് പൂര്‍ത്തിയായതിനു ശേഷവും ലഭിക്കും.

Also Read : കുറഞ്ഞ സിബില്‍ സ്‌കോര്‍ നിങ്ങളെ അലോസരപ്പെടുത്തുന്നോ? എങ്ങനെ മെച്ചപ്പെടുത്തണമെന്നറിയാം

തുകയും ബോണസും

തുകയും ബോണസും

പുതിയ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാനില്‍ ലൈഫ് ഇന്‍ഷ്വേര്‍ഡ് ചെയ്യുന്ന വ്യക്തിയ്ക്ക് അഷ്യേര്‍ഡ് തുകയുടെ 20-20 ശതമാനം മണിബാക്ക് ടാക്‌സായി ലഭിക്കും. അതിനൊപ്പം കുട്ടിയ്ക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും അയാള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും. കൂടാതെ ശേഷിക്കുന്ന 40 ശതമാനം തുകയ്‌ക്കൊപ്പം ബോണസും ലഭിക്കും. ഈ രീതിയില്‍ പോളിസിയില്‍ നിക്ഷേപിക്കുന്നതിലൂടെ യൗവ്വനാരംഭത്തില്‍ തന്നെ നിങ്ങളുടെ കുട്ടി ഒരു ലക്ഷാധിപതിയായി മാറും.

150 രൂപ മാറ്റി വച്ചാല്‍

150 രൂപ മാറ്റി വച്ചാല്‍

ഈ ഇന്‍ഷുറന്‍സ് സ്‌കീമിന്റെ ഇന്‍സ്റ്റാള്‍മെന്റ് വര്‍ഷം 55,000 രൂപ മുതലാണ് ആരംഭിക്കുന്നത്. 365 ദിവസങ്ങള്‍ കണക്കാക്കിയാല്‍ 25 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളാകെ നിക്ഷേപിക്കുന്നത് 14 ലക്ഷം രൂപയാണ്. അതേ സമയം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 19 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. എന്നാല്‍ പോളിസി കാലയളവില്‍ ഇന്‍ഷ്യേര്‍ഡ് ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടിട്ടില്ല എങ്കിലാണ് ഈ നിയമം ബാധകമാവുക. ഇനി നിങ്ങള്‍ക്ക് തുക പിന്‍വലിക്കുവാന്‍ താത്പര്യമില്ല എങ്കില്‍ പോളിസി മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ പലിശയ്‌ക്കൊപ്പം മുഴുവന്‍ തുകയും തിരികെ ലഭിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നേടാം 1 കോടിയ്ക്ക് മേലെ!

പോളിസി പ്രത്യേകതകള്‍

പോളിസി പ്രത്യേകതകള്‍

പൂജ്യം മുതല്‍ 12 വയസ്സ് വരെയാണ് ഈ പോളിസി വാങ്ങിക്കുവാനുള്ള പ്രായ പരിധി. തുകയുടെ 60 ശതമാനം ഗഢുക്കളായും 40 ശതമാനം ബോണസിനൊപ്പം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോഴും ലഭിക്കും. ഈ പ്ലാനിന് കീഴില്‍ ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുക 1,00,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഗഢുക്കളായി പെയ്‌മെന്റ് സ്വീകരിച്ചിട്ടില്ല എങ്കില്‍ പലിശയ്‌ക്കൊപ്പം മൊത്ത തുകയും ലഭിക്കും.

Also Read : എന്താണ് ഹൈബ്രിഡ് ഫണ്ട്? നിക്ഷേപം കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം?

പോളിസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍

പോളിസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഈ പോളിസി വാങ്ങിക്കുവാന്‍ ആവശ്യമാണ്. ഇന്‍ഷുവേര്‍ഡ് ചെയ്ത വ്യക്തിയുടെ മെഡിക്കല്‍ രേഖകള്‍ എന്നിവയും ആവശ്യമാണ്. പോളിസി വാങ്ങിക്കുന്നതിനായി എല്‍ഐസിയുടെ ശാഖയില്‍ ചെന്നോ അല്ലെങ്കില്‍ ഏജന്റില്‍ പക്കല്‍ നിന്നോ പോളിസിക്കാവശ്യമായ അപേക്ഷാ ഫോറം വാങ്ങിച്ച് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. പോളിസി കാലയളവില്‍ ഇന്‍ഷുവേര്‍ഡ് ചെയ്യപ്പെട്ട വ്യക്തിയ്ക്ക് മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 105 ശതമാനം തിരികെ നല്‍കും.

Read more about: lic
English summary

LIC’s New Children’s Money Back Plan; investing in this scheme make your child’s future secure

LIC’s New Children’s Money Back Plan; investing in this scheme make your child’s future secure
Story first published: Sunday, November 14, 2021, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X