അദാനി ഗ്രൂപ്പ് ഓഹരികള്‍ സംബന്ധിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ നഷ്ടമാണ് ഓഹരി ഉടമകള്‍ക്കുണ്ടായത്. ഓഹരി വില പെരുപ്പിച്ച് കാണിച്ചത് സംബന്ധിച്ചും കടം സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ട് അദാനി ഓഹരികളെ പിടിച്ചു കുലുക്കി.
അദാനി എന്റര്‍പ്രൈസസ് ഓഹരി വില ഒരു മാസത്തിനുള്ളില്‍ 50 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. 3,442 രൂപയില്‍ നിന്ന് 1,600 രൂപയിലേക്ക് ഓഹരി വില എത്തി. ഇത്തരത്തിൽ നഷ്ടത്തിൽ അദാനി ഓഹരികൾ കൈവശം വെയ്ക്കുന്നവരാണെങ്കിൽ ഈ സാമ്പത്തിക വർഷത്തിൽ നികുതി ലാഭിക്കാൻ അവസരമുണ്ട്. ഇത് എങ്ങനെയെന്ന് ലേഖനത്തിൽ വിശദമാക്കുന്നു.
ലോസ് ഹാർവസ്റ്റിംഗ്
ആദായ നികുതി ഇളവുകളും കിഴിവുകളും ലഭിക്കാൻ നിരവധി വഴികൾ നിലവിലുണ്ട്. ഇതിൽ ഓഹരി വിപണി നിക്ഷേപകർക്ക് ഉപയോഗിക്കാവുന്നൊരു വഴിയാണ് ലോസ് ഹാർവസ്റ്റിംഗ്. ഈ സാമ്പത്തിക വർഷത്തിൽ മറ്റു ഓഹരികളിൽ നിന്ന് ഉണ്ടായ ലാഭത്തെ അദാനി ഓഹരികളിൽ നിന്നുള്ള നഷ്ടത്തിലൂടെ നികത്തി ആദായ നികുതി അടയ്ക്കുന്ന തുക കുറയ്ക്കാൻ സാധിക്കും. പോർട്ട്ഫോളിയോയിൽ നഷ്ടമുണ്ടാക്കുന്ന എല്ലാ ഓഹരികൾക്കും ലോസ് ഹാർവസ്റ്റിംഗ് രീതി ഉപയോഗിക്കാം.
നഷ്ട സാധ്യത കുറയ്ക്കാം
നഷ്ടത്തിലുള്ള ഓഹരികളിൽ ലോസ് ബുക്ക് ചെയ്യുന്നതിലൂടെ ആദായനികുതി അടയ്ക്കുന്ന നിക്ഷേപകര്‍ക്ക് നികുതി കുറച്ചു കൊണ്ടുവരാനാകും. ഇതിനായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ മൂലധന നേട്ടത്തിനെതിരായ മൂലധന നഷ്ടം നികത്താനുള്ള അവസരം ഉപയോഗപ്പെടുത്തിയാൽ മതി.
സാമ്പത്തിക വര്‍ഷത്തില്‍ ദുര്‍ബലമായ വിപണിയിൽ നിന്ന് കൂടുതല്‍ നഷ്ടം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് നിക്ഷേപകനെ സഹായിക്കും. അതേസമയം ഓഹരി നിലനിർത്താൻ ആഗ്രഹമുള്ളവർ ലോസ് ബുക്ക് ചെയ്ത ശേഷം ഇതിന് താഴെയുള്ള നിലവാരത്തിൽ വീണ്ടും വാങ്ങിയാൽ മതിയാകും.
ശ്രദ്ധിക്കേണ്ടവ
ഓഹരി വിപണിയിൽ നികുതി കണക്കാക്കുന്നത് ഹ്രസ്വകാല മൂലധന നേട്ടം, ദീർഘകാല മൂലധന നേട്ടം എന്നിങ്ങനെയാണ്. 1 വർഷത്തിൽ താഴെ കൈവശം വെച്ച ഓഹരികൾ വില്ക്കുമ്പോഴുള്ള ലാഭമാണ് ഹ്രസ്വകാല മൂലധന നേട്ടം. 1 വർഷത്തിന് മുകളിൽ കൈവശം വെച്ച ഓഹരികളിൽ നിന്ന് ലാഭമെടുക്കുമ്പോഴാണ് ദീർഘകാല മൂലധന നേട്ടമാണ് കണക്കാക്കുക.
ദീര്‍ഘകാല നഷ്ടങ്ങള്‍ ദീര്‍ഘകാല നേട്ടങ്ങളില്‍ നിന്ന് മാത്രമേ നികത്താന്‍ കഴിയൂ. ഹ്രസ്വകാല നേട്ടത്തിൽ നിന്ന് മാത്രമെ ഹ്രസ്വകാല നഷ്ടം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇതിനാൽ ശരിയായ ഓഹരികൾ വില്പന നടത്തേണ്ടതുണ്ട്.
അദാനി ഓഹരികളിലെ നഷ്ടം
അദാനി ഗ്രൂപ്പ് മാനേജ്മെന്റ് ഓഹരികളിൽ വിലയില്‍ കൃത്രിമം കാണിക്കുന്നു എന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടർന്ന് വലിയ നഷ്ടമാണ് ഓഹരി വിലയിലുണ്ടായത്. എസിസി, അദാനി എന്റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍, അംബുജ സിമന്റ് ഓഹരികൾ വലിയ തോതിൽ ഇടിഞ്ഞിരുന്നു.
അദാനി എന്റര്‍പ്രൈസസ് ഓഹരി വില ഒരു മാസത്തിനുള്ളില്‍ 50 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. 3,442 രൂപയില്‍ നിന്ന് 1,600 രൂപയിലേക്ക് ഓഹരി വില എത്തി. അദാനി പോര്‍ട്ട് ഓഹരി വില 761 രൂപയില്‍ നിന്ന് 586 രൂപയിലേക്കാണ് താഴ്ന്നത്.
അദാനി ഗ്രീന്‍ എനര്‍ജി 1,916 രൂപയില്‍ നിന്ന് 567 രൂപയിലേക്കും താഴ്ന്നിരുന്നു. എസിസി സിമന്റ് 2,335 രൂപയിൽ നിന്ന് 1,838 ലേക്കും അംബുജ സിമന്റ് ഓഹരികൾ 500 രൂപയിൽ നിന്ന് 335 ലേക്കും താഴുന്നു.
More From GoodReturns

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications