അടിസ്ഥാനപരമായി ഭദ്രമായതും പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നതുമായ കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ പാതയില്‍ അവ മുന്നേറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും ഓഹരി വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കാനാകും.
അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വെയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാക്കിയ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഉദാഹരണമായുണ്ട്.
അതുപോലെ തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് നിക്ഷേപകന് വ്യക്തമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ പരമാവധി നേട്ടം ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സ് ഓഹരികള്‍. എസ്എംഇ ഐപിഒയിലൂടെ രംഗപ്രവേശം ചെയ്ത ഈ സ്മോള്‍ കാപ് കമ്പനി, സമീപകാല ചരിത്രത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നുകൂടിയാകുന്നു.
വെറും 6 വര്‍ഷങ്ങള്‍ക്കിടെ ലാന്‍സര്‍ കണ്ടെയ്നര്‍ ഓഹരി, 12 രൂപ നിലവാരത്തില്‍ നിന്നും 491 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. ഇതിനോടൊപ്പം രണ്ടു തവണ ബോണസ് ഓഹരികള്‍ കൂടി നല്‍കിയതോടെ ആദ്യകാല നിക്ഷേപകര്‍ കോടീശ്വരന്മാരുമായി.
ലാന്‍സര്‍ കണ്ടെയ്നര്‍
ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സ് ലിമിറ്റഡ്. 2011-ലാണ് ആരംഭം. ചരക്ക് കടത്ത്, കയറ്റുമതിക്കുള്ള ക്ലിയറന്‍സ് സേവനങ്ങള്‍, വാടകയ്ക്കെടുത്ത സമുദ്രയാനങ്ങളും കണ്ടെയ്നര്‍ വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാവിധ ഷിപ്പിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രധാനമായും കാര്‍ഷികം, ഫര്‍ണീച്ചര്‍, എഫ്എംസിജി, റീട്ടെയില്‍, മാനുഫാക്ചറിങ് മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ 1,470 കോടിയാണ് ലാന്‍സര്‍ കണ്ടെയ്നറിന്റെ വിപണി മൂല്യം.
അതസേമയം ലാന്‍സര്‍ കണ്ടെയ്നര്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 64.01 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.60 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 22.40 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. സമീപകാലയളവില്‍ വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഈ ഓഹരിയില്‍ ശക്തിപ്പെട്ടതും ശ്രദ്ധേയമാണ്.
ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 23.40 രൂപ നിരക്കിലും പിഇ അനുപാതം 25.80 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 47.4 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 42.5 ശതമാനം വീതവും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷമായി ലാന്‍സര്‍ കണ്ടെയ്നര്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച പ്രകടമാക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 121 കോടിയും അറ്റാദായം 12.22 കോടിയുമാണ്. രണ്ട് ഘടകത്തിലും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. സമാനമായി കമ്പനിയുടെ ആസ്തിമൂല്യം 471 കോടിയായും വര്‍ധിച്ചു.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ലാന്‍സര്‍ കണ്ടെയ്നര്‍ ഓഹരിയുടെ ഉയര്‍ന്ന വില 512 രൂപയും താഴ്ന്ന വില 152 രൂപയുമാണ്. 2022-ല്‍ ഇതുവരെയായി 173 ശതമാനം നേട്ടമാണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബോണസ് ഓഹരി
ലിസ്റ്റിങ്ങിന് ശേഷമുള്ള കാലയളവില്‍ 2 തവണയാണ് ലാന്‍സര്‍ കണ്ടെയ്നര്‍ (BSE: 539841, NSE : LANCER) നിക്ഷേപകര്‍ക്കായി ബോണസ് ഓഹരി വിതരണം ചെയ്തത്. 2018 ജനുവരിയിലും 2021 ഒക്ടോബറിലുമാണ് ബോണസ് ഓഹരികള്‍ കൈമാറിയത്. 2018-ല്‍ 3:5 എന്ന അനുപാതത്തിലും (5 ഓഹരിക്ക് 3 ബോണസ് ഷെയര്‍) 2021-ല്‍ 2:1 എന്ന അനുപാതത്തിലുമാണ് (ഓരോ ഓഹരിക്കും 2 എണ്ണം അധികമായി) നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി അനുവദിച്ചത്. ഇതോടെ ഐപിഒയില്‍ ലഭിച്ച 10,000 ലാന്‍സര്‍ കണ്ടെയ്നര്‍ ഓഹരികള്‍ 48,000 ഓഹരികളായി വര്‍ധിച്ചു.
നിക്ഷേപ മൂല്യത്തിലെ മാറ്റം
2016 മാര്‍ച്ച് മാസത്തിലെ ഐപിഒയില്‍ ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 10,000 എണ്ണത്തിന്റെ ഗുണിതങ്ങളായാണ് ലാന്‍സര്‍ കണ്ടെയ്നര്‍ ലഭിച്ചത്. അവിടെ നിന്നും ക്രമാനുഗതമായി കുതിച്ചുയര്‍ന്ന ഓഹരി 491 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. അതായത് 6 വര്‍ഷത്തിനിടെ ലാന്‍സര്‍ കണ്ടെയ്നര്‍ ഓഹരികളിലെ നേട്ടം 3,992 ശതമാനമാണെന്ന് സാരം.
ഇതിനോടൊപ്പം രണ്ട് തവണ ലഭിച്ച ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുക്കുന്നതോടെ ലാന്‍സര്‍ കണ്ടെയ്നറിലെ ആദ്യകാല നിക്ഷേപം കോടികളായി ഉയരും. അതായത്, 2016-ല്‍ 1.2 ലക്ഷം മുടക്കി ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 2.35 കോടിയായി വളര്‍ന്നുവെന്ന് ചുരുക്കം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications