പണം കൈമാറ്റത്തിന് ഇന്ന് പല വഴികളുണ്ട്. അക്കൗണ്ടുകളിലേക്ക് ബാങ്ക് വഴിയോ പണം കൈമാറിയ കാലം മാറി. എടിഎം വഴിയും ഫോൺ വഴിയും പണം ആവശ്യക്കാരന് എത്തിക്കുന്നതാണ് ഇന്നത്തെ രീതി. കറൻസി വഴി നേരിട്ടുള്ള ഇടപാടുകൾ ഇന്ന് കുറയുകയാണ്. പെട്ടന്നുള്ള അത്യാവശ്യത്തിന് മിക്കവരും പണം കണ്ടെത്തുന്നത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള കറൻസി ഇടപാട് വഴിയാണ്. ഒരു അത്യാവശ്യത്തിന് സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ കയ്യിലുള്ളത് എടുത്ത് കൊടുക്കുന്നതാണ് നമ്മുടെ രീതി. എന്നാൽ ഇതിന് വല്ല നിയമ പ്രശ്നമുള്ളതായി നിങ്ങൾക്കറിയുമോ. കറൻസിയായി കൈമാറ്റം ചെയ്യുന്ന തുക പരിധിയിൽ കൂടിയാൽ ആദായ നികുതി വകുപ്പിന്റെ പിഴ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കറൻസി ഇടപാടിൽ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

എത്ര തുക കറൻസിയിൽ കൈമാറ്റം ചെയ്യാം
ആദായ നികുതി വകുപ്പിന്റെ നിയമങ്ങൾ പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല. ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കിൽ നൽകിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാൽ ഒരുഭാഗത്ത് ബാങ്ക്, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വരികായണെങ്കിൽ ഇടപാടിന് നിയമപ്രശ്നമില്ല.

കുടുംബങ്ങളിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ കറൻസി വഴി വായ്പ എടുക്കുന്നത് നിയമപ്രകാരം കുറ്റകരമാണോ. ഭാര്യയിൽ നിന്ന് ഇത്തരത്തിൽ തുക സ്വീകരിച്ചാൽ പിഴ ഒടുക്കേണ്ടി വരുമോ?. എന്നാൽ ഇത് ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാനാണെന്ന് ഉറപ്പാക്കിയാൽ പിഴ ഒഴിവാക്കി കിട്ടും. 2022 ൽ ഡൽഹി ട്രിബ്യൂണലിൽ വന്ന ബൽവൻ സിംഗും എസിസ്റ്റന്റ് കമ്മിഷണർ ഓഫ് ഇൻകം ടാക്‌സും തമ്മിലുള്ള കേസ് ഇത് വ്യക്താമാക്കുന്നുണ്ട്. നികുതിദായകൻ പണം വാങ്ങിയത് ഉചതമായ ബിസിനസ് ആവശ്യത്തിനാണെന്ന് തെളിയിച്ചാൽ ആദായ നികുതി നിയമ പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന ഒഴിവാക്കാമെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയിൽ നിന്ന് 80000 രൂപ കറൻസി ഇടപാടായി കൈപ്പറ്റിയാൽ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ അത്യാവശ്യം തെളിയിച്ചാൽരപ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കും. ബിസിനസ് ആവശ്യങ്ങൾക്കല്ലെങ്കിലും പണം കടം വാങ്ങിയത് അത്യാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാൽ പിഴ ഒഴിവാക്കും. എന്നാൽ പണം രണ്ട് ലക്ഷത്തിൽ കൂടാൻ പാടില്ല. ഇത് നിയമത്തിലെ 273ബി സെക്ഷൻ വ്യക്തമാക്കുന്നുണ്ട്.
Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

പണം നൽകുന്നയാൾക്കും പിഴയുണ്ടോ?
20,000ത്തിൽ കൂടുതൽ തുക കറൻസിയായി വാങ്ങിയാൽ അത് പിഴ ശിക്ഷയ്ക്ക് കാരണമാകുമെന്ന് മനസിലാക്കി. പണം വാങ്ങിയ ആൾക്കൊപ്പം നൽകുന്നയാൾക്കും ശിക്ഷ ലഭിക്കുമോ എന്നതാണ് ചോദ്യം. നിയമത്തിലെ രണ്ട് വ്യവസ്ഥകളുണ്ട്. ഇത് രണ്ടും പണം വാങ്ങുന്നയാളെ ബാധിക്കുന്നതാണ്. സെക്ഷൻ 269എ സ്എസ് പണം സ്വീകരിക്കുന്നതിനെയും 269ടി തിരിച്ചടവിനെയുംമാണ് സൂചിപ്പിക്കുന്നത്. ഇതിനാൽ പണം നൽകുന്നയാൾ നിയമപരമായി ബുദ്ധിമുട്ടില്ല. അതേസമയം ഒരു ജീവനക്കാരൻ ശമ്പളമായി 2.4 ലക്ഷം കറൻസിയിൽ കൈപ്പറ്റിയാൽ പിഴയുണ്ട്. കൈപ്പറ്റിയ തുകയ്ക്ക് തുല്യമായ പിഴ ഒടുക്കേണ്ടി വരും. എന്നാൽ ബാങ്കിംഗ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഇത്തരമൊരു ഇടപാട് നടന്നതെങ്കിൽ ഇതിന് പിഴ ഈടാക്കാൻ സാധിക്കില്ല്.