എണ്ണ വില വര്‍ധനവ് നിങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെക്കോര്‍ഡ് ഉയരത്തിലാണ് രാജ്യത്തെ എണ്ണ വിലയുള്ളത്. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായിരിക്കുകയാണ് പെട്രോള്‍ വില.

 
എണ്ണ വില വര്‍ധനവ് നിങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

നിത്യേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. എണ്ണ വിലയിലുണ്ടായിരിക്കുന്ന ആ വര്‍ധനവിന്റെ സ്‌നോ ബോള്‍ ഇഫക്ട് നിത്യോപയോഗ സാധനങ്ങളുടേയും മറ്റ് സേവനങ്ങളുടെ വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തുന്നതിന് കാരണമായിരിക്കുകയാണ്.

സൊമാറ്റോ ഐപിഒ ജൂലൈ 14 മുതല്‍; ഈ 5 കാര്യങ്ങള്‍ ഓര്‍ക്കാം

വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ തന്നെ കൂടിയിരിക്കുന്ന പലര്‍ക്കും ഇതിന്റെ ആഘാതം പൂര്‍ണമായും മനസ്സിലായിട്ടില്ല എന്നതും വസ്തുതയാണ്. യാത്രകളും വളരെ പരിമിതമാണ് ഇപ്പോള്‍. പാല്‍, പാചക എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങി നിത്യ ജീവിതത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത മിക്ക ഉത്പ്പന്നങ്ങളുടെയും വില ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പാചക എണ്ണ, കടുക്, നിലക്കടല, സോയബീന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇരട്ടിയില്‍ അധികമായാണ് ഉയര്‍ന്നത്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ വില 52 ശതമാനമാണ് വര്‍ധിച്ചത്. സോയ എണ്ണയില്‍ 36 ശതമാനത്തിന്റെയും പാമോയില്‍ വിലയില്‍ 37 ശതമാനവും വര്‍ധനവ് ഉണ്ടായി. പാചക എണ്ണയുടെ വിലയെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണ് പെട്രോള്‍, ഡീസല്‍ വില.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

കൂടാതെ പയര്‍ വര്‍ഗ്ഗങ്ങളുടെയും പഞ്ചസാരയുടെയും വില സമീപ കാലത്തേ ഏറ്റവും കൂടിയ നിരക്കിലാണുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കിലോയ്ക്ക് 96 രൂപയുണ്ടായിരുന്ന പരിപ്പിന്റെ നിലവിലുള്ള വില കിലോയ്ക്ക് 110 രൂപയാണ്. ഒരു വര്‍ഷത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവ്.

പെട്രോള്‍, ഡീസല്‍ വിലകളിലുണ്ടാകുന്ന വര്‍ധനവ് പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടേയും വിലയില്‍ നേരിട്ട് ബാധിക്കും. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നിങ്ങളുടെ സമീപത്തുള്ള കടകളിലേക്ക് എത്തിക്കുവാനുള്ള വാഹനച്ചിലവിലെ വര്‍ധനവാണ് ഈ വര്‍ധനവിന്റെ പ്രധാന കാരണം. എണ്ണവില ഉയരുമ്പോള്‍ ഗതാഗതച്ചിലവുകളിലും ആനുപാതികമായ വര്‍ധനവ് ഉണ്ടാകും. മെട്രോ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 30 ശതാമനം വരെ വര്‍ധനവാണ് പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ നയിക്കുക. പണപ്പെരുപ്പം ഒരു നിശ്ചിത പരിധി കടന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇടപെടുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. അത് പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്കാണ് നയിക്കുക. വായ്പകള്‍ക്കുപ്പെടെ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ വീണ്ടും പ്രയാസത്തിലാക്കും.

സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

ഇ കൊമേഴ്‌സ്, ഫുഡ് ഡെലിവറി സേവനങ്ങളുടെയും വില ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. കയറ്റുമതി ഇറക്കുമതി ചിലവുകളിലും കഴിഞ്ഞ മാസങ്ങളില്‍ ഏറെ ഉയര്‍ന്നിരിക്കുകയാണ്.

Read more about: diesel
English summary

petorl, diesel price increase ; fuel price increase will affect your budget in these ways - explained | എണ്ണ വില വര്‍ധനവ് നിങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

petorl, diesel price increase ; fuel price increase will affect your budget in these ways - explained
Story first published: Sunday, July 11, 2021, 13:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X