പ്രധാനമന്ത്രി ജൻധൻ യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവപ്പെട്ടവർക്കും നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കുമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പ്രചാരമേറിയ പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സമൂഹത്തിലെ അവശവിഭാഗത്തിലുള്ളവർക്ക് പണമയക്കൽ, ക്രെഡിറ്റ്, ഇൻഷുറൻസ്, പെൻഷൻ, സേവിങ്സ്, ഡെപ്പോസിറ്റ് അക്കൌണ്ടുകൾ ഉൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ജൻധൻ യോജനയുടെ പ്രഥമ ലക്ഷ്യം. ഈ അവസരത്തിൽ ജൻധൻ യോജനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.

 

ജൻധൻ അക്കൌണ്ട്

രാജ്യത്തെ ദേശസാൽകൃത ബാങ്കുകളിലെല്ലാം ജൻധൻ അക്കൌണ്ട് ആരംഭിക്കാൻ സൌകര്യമുണ്ട്. സേവിങ്സ് അക്കൌണ്ടുകൾക്ക് അതത് ബാങ്കുകൾ നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും ജൻധൻ ഗുണഭോക്താക്കൾക്കും ലഭിക്കുക. ജൻധൻ അക്കൌണ്ടിൽ ഒരു നിശ്ചിത തുക നിലനിർത്തണമെന്ന നിബന്ധനയില്ല. അതായത് സീറോ ബാലൻസ് അക്കൌണ്ടിന്റെ എല്ലാ ഗുണങ്ങളും ജൻധൻ അക്കൌണ്ടിൽ നേടാം. ഒപ്പം ജൻധൻ അക്കൌണ്ട് ഉടമകൾക്ക് 1 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30000 രൂപയുടെ ജീവൻ ഭീമാ ഇൻഷുറൻസും റൂപേ കാർഡും മൊബൈൽ ബാങ്കിംഗ് സേവനവും ലഭ്യമാണ്.

സീറോ ബാലൻസ്

സർക്കാർ പദ്ധതികളുടെ സഹായം ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്. 6 മാസം തൃപ്തികരമായി പ്രവർത്തിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ബാങ്ക് അനുവദിക്കും. അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടിയാണ് ഈ പദ്ധതി. അതുകൊണ്ട് ബാലൻസ് തുക പൂജ്യമായും (സിറോ ബാലൻസ് അക്കൗണ്ട്) ആരംഭിക്കാം. അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനുളളിൽ അക്കൗണ്ട് പരിശോധിക്കാൻ ഒരു തവണയെങ്കിലും ബാങ്കിലെത്തുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് അർഹത ലഭിക്കും.

ഇതുവരെ

2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ജനധൻ യോജന പദ്ധതി കേന്ദ്രം ആദ്യമായി അവതരിപ്പിച്ചത്. ഫെബ്രുവരിയിലെ കണക്കുപ്രകാരം പദ്ധതിക്ക് കീഴിൽ 41.75 കോടി അക്കൌണ്ടുകളാണ് ഇതുവരെ തുറക്കപ്പെട്ടത്. ഇതിൽ 35.96 കോടി അക്കൌണ്ടുകൾ സജീവമായി തുടരുന്നു. 40.48 കോടി ജൻധൻ അക്കൌണ്ടുകൾ പൊതുമേഖലാ ബാങ്കുകളിലാണ് തുറക്കപ്പെട്ടത്. 1.27 കോടി ബാങ്കുകൾ 14 പ്രധാന സ്വകാര്യ ബാങ്കുകളിലുമായി പ്രവർത്തിക്കുന്നു.

പ്രായപരിധി

ജൻധൻ ഗുണഭോക്താക്കൾക്ക് പണം നേരിട്ട് ശാഖ വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴിയോ നിക്ഷേപിക്കാം. ഒരു മാസത്തിൽ നിക്ഷേപിക്കാവുന്ന പണത്തിനോ തവണകൾക്കോ പരിധിയില്ല. ഇതേസമയം, മാസത്തിൽ 4 തവണ മാത്രമേ സൌജന്യമായി അക്കൌണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുകയുള്ളൂ. ഇതിൽ എടിഎം ഇടപാടുകളും ഉൾപ്പെടും. എടിഎം കാർഡ് സൌകര്യവും ജൻധൻ അക്കൌണ്ട് ഉടമകൾക്ക് ലഭിക്കും. മറ്റൊരു ബാങ്കിലും അക്കൌണ്ടില്ലാത്തവർക്കാണ് ജൻധൻ അക്കൌണ്ട് തുറക്കാൻ യോഗ്യതയുള്ളത്. അക്കൌണ്ട് തുറക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്.

ഏതൊക്കെ ബാങ്കുകൾ

ജൻധൻ അക്കൌണ്ട് ആരംഭിക്കാൻ കഴിയുന്ന സ്വകാര്യ ബാങ്കുകൾ ചുവടെ കാണാം.

ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, യെസ് ബാങ്ക് ലിമിറ്റഡ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, കർണാടക ബാങ്ക് ലിമിറ്റഡ്, ഐഎൻജി വൈശ്യ ബാങ്ക് ലിമിറ്റഡ്, ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്.

ജൻധൻ അക്കൌണ്ട് ആരംഭിക്കാൻ കഴിയുന്ന സ്വകാര്യ ബാങ്കുകൾ ചുവടെ കാണാം.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).

Read more about: schemes
English summary

PM Jan Dhan Yojana 2021: Know Complete Details

PM Jan Dhan Yojana 2021: Know Complete Details. Read in Malayalam.
Story first published: Friday, March 26, 2021, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X