തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്റെയും ഈ കാലത്ത് പണം സമ്പാദിക്കുക എന്നതൊരു വലിയ വെല്ലുവിളി ആണ്. എന്നാല്‍ ഇതിന് പരിഹാരമായി എല്ലാവര്ക്കും സഹായകരമായ നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. പോസ്റ്റ് ഓഫീസ് സാധാരണക്കാരിൽ സമ്പാദ്യ ശീലം വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും നോക്കാം.
വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ..! സ്വർണവായ്പയിലൂടെ ലക്ഷങ്ങൾ നേടാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
കിസാൻ വികാസ് പത്ര
പോസ്റ്റ് ഓഫീസിന്റെ ജനപ്രിയമായ ഒരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. 6.9% പലിശയാണ് കിസാന്‍ വികാസ് മിത്ര വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇതിലൂടെ നിങ്ങളുടെ നിക്ഷേപം 124 മാസത്തിനുള്ളില്‍ (10 വര്‍ഷവും 4 മാസവും) ഇരട്ടിയാക്കാം. സ്കീമുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ അറിയാം:
ഈ പദ്ധതി വഴി നിങ്ങള്‍ക്ക് ഫിക്സഡ് റിട്ടേണ്‍ ലഭിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തുക ലഭിക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കും. വെറും 5,000 രൂപയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് കോടികള്‍ സമ്പാദിക്കാം. ഇതൊരു ഗവണ്മെന്റ് സ്കീം ആയതിനാല്‍ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കും. സുരക്ഷിതവും ദീര്‍ഘകാലത്തേക്കുമുള്ള നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ ഇതൊരു നല്ല ഓപ്ഷനാണ്. ചെറിയ തുക നിക്ഷേപിച്ച് വലിയ നിക്ഷേപം സമ്പാദിക്കാന്‍ കഴിയുന്ന മികച്ച മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകളുമുണ്ട്:

സുകന്യ സമൃദ്ധി യോജന
പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള പദ്ധതിയാണിത്. 10 വയസ്സില്‍ താഴെയുള്ള പെണ്മക്കള് ഉള്ളവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. കുറഞ്ഞത് 250 രൂപ മുതല്‍ നിങ്ങള്‍ക്ക് ആരംഭിക്കാം. 8 ശതമാനത്തിലധികം പലിശ നിരക്ക് ലഭ്യമാണ്. ഈ സ്കീമില്‍ നിക്ഷേപിക്കുന്നത് വഴി മകള്‍ക്ക് 21 വയസ് തികയുമ്പോള്‍ ഒരു വലിയ തുക ലഭിക്കും. നിക്ഷേപത്തിനും പലിശയ്ക്കും നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്
സുരക്ഷിതവും സുസ്ഥിരവുമായ ഈ പദ്ധതി കുറഞ്ഞത് 100 രൂപ വരെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്. ഈ സ്കീമിന്റെ ഏകദേശം പലിശ നിരക്ക് 5.8 ശതമാനമാണ്. 5 വര്‍ഷത്തിന് ശേഷം നിക്ഷേപവും പലിശയും സഹിതം നിങ്ങള്‍ക്ക് നല്ലൊരു തുക ലഭിക്കും.
കയ്യിൽ 5 ലക്ഷം രൂപയുണ്ടോ, 2 ലക്ഷം രൂപ പലിശയായി മാത്രം ലഭിക്കും, ഇതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീര്‍ഘകാല നിക്ഷേപകര്‍ക്കുള്ള ഈ സ്കീം വഴി നിങ്ങള്‍ക്ക് മികച്ച പലിശയും നികുതി ഉളവും ലഭിക്കും. 500 രൂപ നിക്ഷേപത്തില്‍ നിന്ന് ആരംഭിക്കാം. ഏകദേശം 7.1 ശതമാനമാണ് പലിശ നിരക്ക്. സുരക്ഷിതമായ ദീര്‍ഘകാല ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ സ്കീമില്‍ നിക്ഷേപം, പലിശ, കാലാവധി എന്നിവയില്‍ ഇളവ് ലഭ്യമാണ്.
പ്രതിമാസ വരുമാന പദ്ധതി
ഒറ്റത്തവണ നിക്ഷേപത്തിലൂടെ സ്ഥിരമായ പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതി. കുറഞ്ഞത് 1000 രൂപ വരെ നിക്ഷേപിക്കാം. നിലവില്‍ 7.4 ശതമാനമാണ് പലിശ നിരക്ക്. ഈ സ്കീം വഴി എല്ലാ മാസവും സ്ഥിര വരുമാനം നേടാന്‍ സാധിക്കും. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും ഉചിതം.
ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്ക് കുറക്കാൻ എളുപ്പ മാർഗം; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം (എസ്.സി.എസ്.എസ്)
മുതിര്‍ന്ന പൗരന്മാര്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ സ്കീം. ഇതുവഴി അവര്‍ക്ക് സുരക്ഷിതമായ നിക്ഷേപവും ഉയര്‍ന്ന പലിശ നിരക്കും ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപത്തിലൂടെ ആരംഭിക്കാം. 8 ശതമാനത്തില്‍ അധികം പലിശ നിരക്ക് ലഭ്യമാണ്. ഓരോ ക്വാര്‍ട്ടറിലും സ്ഥിരമായ പലിശ നല്കുന്ന ഈ സ്കീം ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് ഏറ്റവും അനുയോജ്യം.
മേല്‍പ്പറഞ്ഞ സ്കീമുകളില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് സുരക്ഷിതമായ വരുമാനത്തിന് മാത്രമല്ല നികുതി ലാഭിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ചെറിയ നിക്ഷേപങ്ങള്‍ ഭാവിയില്‍ വലിയ തുകയായി മാറുന്നതിനും ഇതുവഴി നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications