വായ്പകൾക്ക് സാമ്പദ് വ്യവസ്ഥയിൽ എല്ലാകാലത്തും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വ്യത്യസ്തങ്ങളായ വായ്പകൾ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മെഡിക്കൽ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പെട്ടന്നുള്ള പണത്തിന്റെ ആവശ്യമോ വ്യക്തിഗത വായ്പകളിലേക്ക് ആളുകളെ എത്തിക്കുന്നു. ബാങ്കിന്റെ ഭാഗത്ത് നിന്ന് വായ്പ അനുവദിക്കുകയും വളരെ എളുപ്പത്തിൽ നമ്മളിലേക്ക് എത്തുകയും ചെയ്യുമ്പോൾ, അത്ര തന്നെ സുഗമമായി അത് തിരിച്ചടക്കാനുള്ള ഗൗരവവും നമ്മൾ കാണിക്കണം. അതിനായി ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം? സാധ്യതകളും നേട്ടങ്ങളും
നമുക്ക് അടയ്ക്കാൻ പറ്റുന്നതിലും ഉയർന്ന ഇഎംഐ നമ്മൾ തിരഞ്ഞെടുക്കരുത്. പ്രധാനമായും, വായ്പ പെട്ടന്ന് അടച്ചു തീർക്കാൻ വേണ്ടി കുറഞ്ഞ കാലയളവ് സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കുറഞ്ഞ കാലയളവ് ഉയർന്ന ഇഎംഐക്ക് കാരണമാകുന്നു. അതുപോലെതന്നെ, ഉയർന്ന കാലാവധിയിൽ കുറഞ്ഞ ഇഎംഐ തിരഞ്ഞെടുക്കുന്നതും നമ്മെ ബുദ്ധിമുട്ടാക്കും. കാരണം, ആവശ്യമുള്ളതിനേക്കാൾ വലിയ കാലയളവിൽ കൂടുതൽ പലിശ അടയ്ക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു. അത് നമ്മെ നിത്യ കടക്കാരായി തുടരാൻ നിർബന്ധിതരാക്കുന്നു.

അതുപോലെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ്, പലിശ നിരക്കുകളും വായ്പയുടെ മറ്റു പ്രത്യേകതകളും നമ്മൾ താരതമ്യം ചെയ്യുന്നത്. സാമ്പത്തിക സ്ഥാപനങ്ങൾക്കിടയിൽ ഒരുപാട് മത്സരങ്ങൾ സംഭവിക്കുന്നത് കൊണ്ടുതന്നെ നമുക്ക് അനുയോജ്യമായതും ഏറ്റവും എളുപ്പമുള്ളതുമായ വായ്പ തിരഞ്ഞെടുക്കാൻ നമുക്ക് അവസരമുണ്ട്. പ്രത്യേകിച്ചും, വായ്പക്ക് അപേക്ഷിക്കുമ്പോൾ അതിലെ പലിശ നിരക്ക്, കാലാവധി, തുക തുടങ്ങിയവയൊക്കെ നമ്മുടെ ആവശ്യവുമായി ഒത്തുപോകുന്നുണ്ടോ എന്ന് നോക്കുകയും നമുക്ക് സുഗമമായി തിരിച്ചടക്കാൻ പറ്റുന്നതുമായ വായ്പ പ്ലാനാണെന്നത് ഉറപ്പ് വരുത്തുകയും ചെയ്യുക. എടുത്തുചാടാതെ എല്ലാ വായ്പാ സ്രോതസുകളെയും പരിഗണിച്ച് ഏറ്റവും മികച്ച വായ്പാ പദ്ധതി തിരഞ്ഞെടുക്കാനുള്ള സാവകാശം കാണിക്കുകയും ചെയ്യുക. അതിലൂടെ അനുയോജ്യമായ ഒരു വായ്പ സൗകര്യത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നു.
പിഎം കിസാൻ യോജന: അക്കൗണ്ടിൽ 2000 രൂപ എത്തിയില്ലേ? എങ്ങനെ പരാതി നൽകാം
വായ്പയിലേക്ക് കടക്കുമ്പോൾ, അത് വഴി നമ്മൾ അടക്കേണ്ട എല്ലാ ചാർജുകളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുക. അതായത്, ലോൺ പ്രോസസ്സിംഗ് ഫീസ്, ഇഎംഐ മുടങ്ങുമ്പോഴുള്ള പിഴ, സ്റ്റേറ്റ്മെന്റ് ഫീസ്, ഫോർക്ലോഷർ ഫീസ് എന്നിവയെക്കുറിച്ചൊക്കെ കൃത്യമായ ധാരണ ഉണ്ടായിരിക്കുക. ഇതൊരു പരിധിവരെ നല്ല പദ്ധതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. ലോൺ എഗ്രിമെന്റിൽ ഒപ്പിടുന്നതിന് മുമ്പ് വിവിധ ചാർജുകളുടെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തണം.
ഇഎംഐ അടക്കാനുള്ള അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്താൻ ശ്രദ്ധിക്കണം. നിങ്ങൾ അങ്ങനെ മതിയായ തുക നിലനിർത്തുന്നില്ലെങ്കിൽ ഇഎംഐ അടച്ചു തീർക്കാൻ പറ്റാതാവുകയും, അത് കാരണം നല്ലൊരു തുക പിഴ ഈടാക്കാനും സാധ്യതയുണ്ട്. ഇനി ഇഎംഐ അടക്കേണ്ടതിനേക്കാൾ തുക നിങ്ങൾ സൂക്ഷിക്കുന്നുണ്ട് എങ്കിൽ അത് മുൻകൂർ പെയ്മെന്റിലേക്കായി പരിഗണിക്കുക. ഇത് നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ കടത്തിൽ നിന്ന് മുക്തരാവാൻ സഹായിക്കും.
5 വർഷം നിക്ഷേപിച്ചാൽ 4,50,000 രൂപ പലിശ; സുരക്ഷിതമായ രീതിയിൽ പണം സമ്പാദിക്കാൻ ഒരു പദ്ധതി
അപ്രകാരംതന്നെ ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് അപേക്ഷിക്കരുത്. കാരണം, ഒരു ധനകാര്യ സ്ഥാപനം നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ നടത്തിയ ഒന്നിലധികം അപ്ലിക്കേഷനുകൾ ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് അനാവശ്യമായി വായ്പ സ്വീകരിക്കുകയാണെന്ന് മനസ്സിലാക്കി നിങ്ങളുടെ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമ്പോൾ, നല്ല വായ്പാ പദ്ധതി നമുക്ക് കണ്ടെത്താൻ സാധിക്കുകയും ബുദ്ധിമുട്ടില്ലാതെ അത് തിരിച്ചടക്കാനും സാധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
