നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ സേവ് ചെയ്യാമെന്ന ചിന്തയിലാണോ? നേരത്തെയുള്ള പ്ലാനിങ് സാമ്പത്തിക സമ്മര്‍ദമില്ലാതെ സേവ് ചെയ്യാന്‍ വളരെ ഉപകാരപ്രദമാണ്. നികുതി ആനുകൂല്യങ്ങള്‍ വിഗ്ദാനം ചെയ്യുന്നതും കുറഞ്ഞ എന്‍ട്രി തുകകളുള്ളതും സുരക്ഷിതവും സര്‍ക്കാര്‍ പിന്തുണയുള്ളതുമായ സേവിങ്സ് ഓപ്ഷനുകള്‍ ധാരാളം ലഭ്യമാണ്.
വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ..! സ്വർണവായ്പയിലൂടെ ലക്ഷങ്ങൾ നേടാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
ഫലപ്രദമായ സേവിങ്സ് തന്ത്രങ്ങള്‍ നോക്കാം
1. മുന്‍കൂട്ടി ആസൂത്രണം ചെയ്യുക
കോംമ്പൗണ്ടിങില് നിന്ന് പ്രയോജനം നേടുന്നതിനായി എത്രയും നേരത്തെ തന്നെ സേവിങ്സ് ആരംഭിക്കാം. ഭാവിയിലെ വിദ്യാഭ്യാസ ചിലവുകള്‍ കണക്കാക്കി വേണം സേവിങ്സ് അക്കൗണ്ട് സൃഷ്ടിക്കാന്‍. നിങ്ങള്‍ ആഗ്രഹിക്കുന്ന തുക ലഭിക്കാന്‍ മാസം എത്ര രൂപ സേവ് ചെയ്യണമെന്ന് ഒരു ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെ കണക്കാക്കുക.
2. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളില്‍(എസ്.ഐ.പി) നിക്ഷേപിക്കുക
മ്യൂച്വല്‍ ഫണ്ടുകളിലെ എസ്.ഐ.പി കുറഞ്ഞ തുക നിക്ഷേപിക്കുന്നതിനും റുപ്പീ കോസ്റ്റ് ആവറേജിങില് നിന്ന് പ്രയോജനം നേടുന്നതിനും സഹായിക്കുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. എന്തുകൊണ്ട് എസ്.ഐ.പി? കുറഞ്ഞ എന്‍ട്രി തുകയിലൂടെ കാലക്രമേണ കൂടുതല്‍ റിട്ടേണ്‍ നേടാന്‍ സഹായിക്കുന്നു.

3. പെണ്മക്കള്ക്കുള്ള സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ)
പെണ്‍ക്കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പിന്തുണയുള്ള ഈ സ്കീം നിങ്ങളുടെ മകള്‍ക്ക് 21 വയസ്സ് തികയുന്നതു വരെ ലോക്ക്-ഇന്‍ കാലയളവില്‍ ഉയര്‍ന്ന നികുതി രഹിത റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നു.
ആനുകൂല്യങ്ങള്‍: 80സിക്ക് കീഴിലുള്ള നികുതി കിഴിവുകളോടെ സുരക്ഷിതവും ദീര്ഘകാലയളവിലുള്ളതുമായ സമ്പാദ്യം
4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)
15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവില്‍ പി.പി.എഫ് ഗ്യാരണ്ടീഡ് നികുതി രഹിത റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്തുകൊണ്ട് പി.പി.എഫ്? ദീര്‍ഘകാല സമ്പാദ്യത്തിന് അനുയോജ്യവും നികുതി ആനുകൂല്യങ്ങളോടു കൂടിയതുമായ വിശ്വസനീയമായ റിട്ടേണുകള്‍.
5. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍
ലൈഫ് ഇന്‍ഷുറന്‍സും സേവിങ്സും സംയോജിപ്പിക്കുന്ന നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
സവിശേഷതകള്‍: രക്ഷിതാവ് മരണപ്പെട്ടാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു
ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്ക് കുറക്കാൻ എളുപ്പ മാർഗം; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...
6. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍.എസ്.സി)
5 വര്‍ഷത്തെ ലോക്ക് ഇന്‍ വഴി സ്ഥിരമായ റിട്ടേണുകള്‍ നല്കുന്നു
ആനുകൂല്യങ്ങള്‍: സുരക്ഷിതം, സര്‍ക്കാര്‍ പിന്തുണ, 80സിക്ക് കീഴെയുള്ള നികുതി കിഴിവുകള്‍
7. കുട്ടികളെ കേന്ദ്രീകരിച്ചുള്ള മ്യൂച്വല്‍ ഫണ്ടുകള്‍
കുട്ടികളുടെ വിദ്യാഭ്യാസ സമ്പാദ്യത്തിനായി രൂപകല്‍പ്പന ചെയ്ത ഈ ഫണ്ടുകള്‍ ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകള്‍ എന്നിവയെ ബാലന്‍സ് ചെയ്യുന്നു.
എന്തുകൊണ്ട് തിരഞ്ഞെടുക്കണം? റിസ്ക്ക് കുറവ്, ഫ്ളെക്സിബിള്‍ ഇന്‍വെസ്റ്റ്മെന്റ്, ദീര്‍ഘകാല വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യം.
8. വിദ്യാഭ്യാസ വായ്പകള്‍ പ്രയോജനപ്പെടുത്തുക
ഉന്നത പഠനത്തിന്, വിദ്യാഭ്യാസ വായ്പകൾ പരിഗണിക്കുക, പ്രത്യേകിച്ച് വിദേശത്ത് ചെലവേറിയ കോഴ്സുകൾക്ക്. സെക്ഷൻ 80 ഇ പ്രകാരം വായ്പകൾ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
എന്തുകൊണ്ട് പരിഗണിക്കണം? വിദ്യാഭ്യാസ ചെലവുകൾ കുറയ്ക്കുകയും പലിശ പേയ്മെൻ്റുകൾക്ക് നികുതി ഇളവ് നൽകുകയും ചെയ്യുന്നു.
കയ്യിൽ 5 ലക്ഷം രൂപയുണ്ടോ, 2 ലക്ഷം രൂപ പലിശയായി മാത്രം ലഭിക്കും, ഇതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
9. നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക
പിപിഎഫ്, എസ്.എസ്.വൈ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവ പോലെയുള്ള നിരവധി നിക്ഷേപ ഓപ്ഷനുകൾ സെക്ഷൻ 80C പ്രകാരം നികുതി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
കൃത്യമായി പ്ലാന്‍ ചെയ്താല്‍ നിങ്ങളുടെ കുട്ടിയുടെ ഭാവിയില്‍ നിക്ഷേപിക്കുന്നത് ഒരു വലിയ ഭാരമായിരിക്കണമെന്നില്ല. മുന്‍കൂട്ടി പ്ലാന്‍ ചെയ്യുകയും, നേരത്തെ ആരംഭിക്കുകയും, ശരിയായ നിക്ഷേപ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം ശരിയായ രീതിയില്‍ ഫണ്ട് ചെയ്യാനും നിങ്ങളുടെ സാമ്പത്തിക ആരോഗ്യം സംരക്ഷിച്ചുകൊണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കുന്നതാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications