10 വര്‍ഷം നിക്ഷേപിച്ചാൽ 60,000 രൂപ നികുതി രഹിത പ്രതിമാസ പെന്‍ഷന്‍; ഇതാണ് ശരിയായ റിട്ടയർമെന്റ് പ്ലാൻ

പി.പി.എഫ് നിയമങ്ങള്‍ക്കനുസൃതമായി സ്മാര്‍ട്ടായി നിക്ഷേപിച്ചാല്‍ ഈ ഗവണ്‍മെന്റ് അക്കൗണ്ട് വഴി വിരമിക്കലിന് ശേഷം നിങ്ങള്‍ക്ക് നേടാം മികച്ച നികുതി രഹിത പെന്‍ഷന്‍. എന്താണ് പി.പി.എഫ്? പോസ്റ്റ് ഓഫീസിലെ ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് റിട്ടെയര്‍മെന്റ് സ്‌കീം എന്നും അറിയപ്പെടുന്നു. 15 വര്‍ഷം കാലാവധിയുള്ള ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നത് വഴി ജോലിക്കാരായ ആളുകള്‍ക്ക് റിട്ടയര്‍മെന്റ് ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഫണ്ട് സ്വരൂപിക്കാന്‍ മാത്രമല്ല മറിച്ച് പെന്‍ഷന്‍ വുമാനത്തിനും ഈ ഫണ്ട് ഉപകാരപ്രദമാണ് എന്നറിയുന്നവര്‍ വിരളമാണ്. നിങ്ങള്‍ പി.പി.എഫ് നിയമങ്ങള്‍ക്കനുസൃതമായി സ്മാര്‍ട്ടായി നിക്ഷേപിച്ചാല്‍ ഈ ഗവണ്‍മെന്റ് അക്കൗണ്ട് വഴി വിരമിക്കലിന് ശേഷം നിങ്ങള്‍ക്ക് മികച്ച നികുതി രഹിത പെന്‍ഷന്‍ നേടാന്‍ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം-

റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ 5 ഓപ്ഷനുകളുമായി എൻ.പി.എസ്; മികച്ച വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം

പി.പി.എഫ് നീട്ടുന്നതിനുള്ള നിയമങ്ങള്‍: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ 5-5 വര്‍ഷം ഇന്‍ക്രിമെന്റിലൂടെ (പി.പി.എഫ് എക്സ്റ്റന്‍ഡ് റൂള്‍സ്) നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഇത് നീട്ടാം. അതായത്, നിങ്ങള്‍ക്ക് 20 വര്‍ഷമോ 25 വര്‍ഷമോ 30 വര്‍ഷമോ 35 വര്‍ഷമോ പദ്ധതി തുടരാം. കാലാവധി പൂര്‍ത്തിയായതിന് ശേഷം പണം നിക്ഷേപിച്ചുകൊണ്ടോ നിക്ഷേപിക്കാതെയോ ഇത് 5 വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്. കാലാവധി പൂര്‍ത്തിയായതിന് ശേഷം പണം നിക്ഷേപിക്കാതെ ഈ സ്‌കീം തുടരുകയാണെങ്കില്‍ അക്കൗണ്ടിലെ ഫണ്ടിന് നിലവിലെ പലിശ നിരക്ക് അനുസരിച്ച് പലിശ ലഭിക്കും. പണം നിക്ഷേപിക്കുന്നത് തുടരുകയാണെങ്കില്‍ മെച്യൂരിറ്റിക്ക് മുമ്പുള്ള അതേ റിട്ടേണ്‍ ഈ സ്‌കീം തുടര്‍ന്നും നല്‍കും. നിലവില്‍ സ്‌കീമിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്.

10 വര്‍ഷം നിക്ഷേപിച്ചാൽ 60,000 രൂപ നികുതി രഹിത പ്രതിമാസ പെന്‍ഷന്‍; ഇതാണ് ശരിയായ റിട്ടയർമെന്റ് പ്ലാൻ

വിരമിക്കുന്നതിന് മുമ്പ് തന്നെ ഫണ്ട് ആരംഭിക്കാം: 35 വയസ്സില്‍ നിങ്ങള്‍ പി.പി.എഫ് അക്കൗണ്ട് ആരംഭിക്കുകയാണെന്ന് കരുതുക. എങ്കില്‍ 15 വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം 10 വര്‍ഷം വരെ ഈ ഫണ്ട് തുടരാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്. അതായത് 25 വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ഈ സ്‌കീം തുടരാം.

ഇന്ന് തന്നെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്താം; ജീവിതം അടിച്ചുപൊളിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം

ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.50 ലക്ഷം രൂപ വരെ പി.പി.എഫില്‍ നിക്ഷേപിക്കാമെന്ന ചട്ടമുണ്ട്. നിങ്ങള്‍ ഓരോ വര്‍ഷവും 1.50 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 7.1 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ക്ക് 40,68,209 രൂപ സമ്പാദ്യം ഉണ്ടാവും. നിങ്ങള്‍ 5 വര്‍ഷത്തേക്ക് കൂടി അതായത് അടുത്ത 10 വര്‍ഷത്തേക്ക് കൂടി ഈ രീതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ 25 വര്‍ഷത്തിന് ശേഷം നിങ്ങളുടെ അക്കൗണ്ടില്‍ ഒരു കോടി രൂപ ഉണ്ടാകും.

വിരമിച്ച ശേഷം നികുതി രഹിത പെന്‍ഷന്‍ ലഭിക്കും: വിരമിച്ചതിന് ശേഷം പണം നിക്ഷേപിക്കാതെ തന്നെ പി.പി.എഫ് അക്കൗണ്ട് 5 വര്‍ഷത്തേക്ക് കൂടി നീട്ടാം. ഈ സാഹചര്യത്തില്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള ഒരു കോടിയുടെ ഫണ്ടിന് പലിശ ഈടാക്കുന്നത് തുടരും. നിലവിലെ പലിശനിരക്ക് അതായത് 7.1 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ അക്കൗണ്ടില്‍ പ്രതിവര്‍ഷം 7,31,300 രൂപ പലിശ ചേര്‍ക്കപ്പെടും.

അത്യാവശ്യത്തിന് പണം വേണോ, പ്രതിമാസ വരുമാനം ഇത്രയുണ്ടെങ്കിൽ 40 ലക്ഷം രൂപ ലഭിക്കും, പലിശയും കുറവാണ്

നിങ്ങള്‍ ഫണ്ടിന്റെ കാലാവധിക്ക് ശേഷം 5 വര്‍ഷത്തേക്ക് പണം ഒന്നും നിക്ഷേപിക്കാതെ തന്നെ അക്കൗണ്ട് നീട്ടുകയാണെങ്കില്‍ മുഴുവന്‍ ഫണ്ടും വര്‍ഷാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് പിന്‍വലിക്കാം. പലിശ മാത്രമായി പ്രതിവര്‍ഷം 7,31,300 രൂപ നിങ്ങള്‍ക്ക് പിന്‍വലിക്കാം, അതായത് പ്രതിമാസം 60,917 രൂപ. ഈ പിന്‍വലിക്കലിന് നികുതി ഈടാക്കുന്നതല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X