പണം സമ്പാദിക്കണമെങ്കിൽ നിങ്ങൾക്ക് നിക്ഷേപം ആവശ്യമാണ്. വലിയ തുകയിൽ മാത്രമേ നിക്ഷേപം നടത്താവൂ എന്ന ധാരണ കൊണ്ട് ഇതുവരെ നിങ്ങൾ നിക്ഷേപം ആരംഭിച്ചിട്ടില്ലെങ്കിൽ നിങ്ങളിനിയും വൈകിപ്പിക്കരുത്. നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ ഇന്ന് പല ധനകാര്യ സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. നിങ്ങൾ പണം സ്വയം സൂക്ഷിക്കുമ്പോൾ, ചിലപ്പോൾ അനാവശ്യ ചെലവുകൾക്കായി ആ പണം നിങ്ങൾ ഉപയോഗിക്കാം.
5 ലക്ഷം രൂപ വായ്പ എടുക്കാം, അതും കുറഞ്ഞ പലിശയിൽ, കാണം വിൽക്കാതെ ഓണം ഉണ്ണാം
500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് നല്ല ആനുകൂല്യങ്ങളും വരുമാനവും നേടാൻ സാധിക്കുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. ഒരു ചെറിയ തുകയിൽ ആരംഭിച്ച്, നിങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപം ഉയർത്താൻ നിങ്ങൾക്ക് സാധിക്കും. പണമുണ്ടാക്കാനുള്ള മികച്ചൊരു മാർഗമാണത്. 500 രൂപയിൽ താഴെ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസിന്റെ ചില പദ്ധതികൾ നമുക്കൊന്ന് നോക്കാം.

1) പി.പി.എഫ്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി.പി.എഫ് ഒരു ദീർഘകാല പദ്ധതിയാണ്. ഈ പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപ നിക്ഷേപിക്കുന്നതിലൂടെ 15 വർഷം വരെ നിക്ഷേപം നടത്താൻ സാധിക്കുന്നു. ഉയർന്ന തുക നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാനുള്ള അവസരവും പദ്ധതിയിലുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ, 5 വർഷത്തെ ബ്ലോക്കിൽ നിങ്ങൾക്ക് അക്കൗണ്ട് നീട്ടാനും കഴിയും. നിങ്ങൾ ഈ പദ്ധതിയിൽ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുമ്പോൾ, പ്രതിവർഷം നിങ്ങൾ 6,000 രൂപ വരെ നിക്ഷേപിക്കുന്നു. നിലവിൽ 7.1 ശതമാനം നിരക്കിലാണ് പി.പി.എഫ് പലിശ നൽകുന്നത്. അപ്പോൾ പ്രതിമാസം 500 രൂപ നിക്ഷേപിക്കുമ്പോൾ 7.1 ശതമാനം പലിശ നിരക്കിൽ 15 വർഷം കൊണ്ട് നിങ്ങൾക്ക് ആകെ 1,62,728 രൂപ സമ്പാദിക്കാൻ സാധിക്കും. ഇനി 5 വർഷത്തെ ബ്ലോക്കുകളിലായി രണ്ട് തവണ അക്കൗണ്ട് നീട്ടുമ്പോൾ 20 വർഷം കൊണ്ട് 2,66,332 രൂപയും 25 വർഷത്തിനുള്ളിൽ 4,12,321 രൂപയും നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും.
5 വർഷം കൊണ്ട് 5873% വളർന്ന ഓഹരി, കുതിപ്പ് തുടരാൻ സാധ്യത, ഈ റെയിൽവേ ഓഹരി വാങ്ങുന്നോ..?
2) എസ്.എസ്.വൈ
നിങ്ങളുടെ മകളുടെ പേരിൽ നിങ്ങൾക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ സർക്കാർ പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ 8.2 ശതമാനമാണ് പദ്ധതി പലിശ നൽകുന്നത്. നിങ്ങൾ 15 വർഷത്തേക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കേണ്ടതായുണ്ട്. എങ്കിലും 21 വർഷം കഴിഞ്ഞാണ് പദ്ധതി കാലാവധി പൂർത്തിയാക്കുന്നത്. പ്രതിമാസം 500 രൂപയെങ്കിലും നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം ആകെ 90,000 രൂപയായിരിക്കും. 8.2 ശതമാനം പലിശയിൽ 21 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 2,77,103 രൂപ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. ഈ പദ്ധതി ചെറിയ നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു മികച്ച സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയിൽ പോലും നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപം ആരംഭിച്ചാൽ 5 വർഷം തുടർച്ചയായി നിങ്ങൾ നിക്ഷേപിക്കണം. നിലവിൽ പദ്ധതി 6.7 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയിൽ നിങ്ങൾ പ്രതിമാസം 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾ ആകെ 30,000 രൂപ നിക്ഷേപിക്കും. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം പലിശ നിരക്കിൽ ആകെ 35,681 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
