വേഗത്തിലും തടസ്സരഹിതവുമായ വായ്പ വിതരണം, കൂടുതൽ വായ്പ തുക, പണയം വയ്ക്കാതെ വായ്പ തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തെ ഏറ്റവും മികച്ച വായ്പളിലൊന്നാണ് പേഴ്സണൽ ലോൺ. എന്നാൽ ഇവയ്ക്ക് സ്വർണ്ണ വായ്പകളേക്കാൾ ഉയർന്ന പലിശ നിരക്ക് ബാധകമാണ്. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്‌ബിഐ) നിലവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണ വായ്പാ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 7.50 ശതമാനമാണ് എസ്ബിഐയിലെ സ്വർണ വായ്പ പലിശ നിരക്ക്. അതേസമയം വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 8.9 ശതമാനം മുതലാണ് ആരംഭിക്കുന്നത്.
പലിശ നിരക്കുകൾ
8.95 ശതമാനമാണ് യൂണിയൻ ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പേഴ്സണൽ ലോൺ പലിശ നിരക്ക്. സ്വർണ്ണ വായ്പകൾക്ക് 8.75% പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്നത്. വ്യക്തിഗത വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിനേക്കാൾ 20 ബേസിസ് പോയിന്റുകൾ കുറവാണിത്. എന്നാൽ പണയം വച്ചും മറ്റും വായ്പ എടുക്കാൻ ആഗ്രഹിക്കാത്ത വായ്പക്കാർക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺ.
ക്രെഡിറ്റ് സ്കോർ
സ്ഥിര വരുമാനവും മികച്ച ക്രെഡിറ്റ് സ്കോറുമുണ്ടെങ്കിൽ അടിയന്തര ആവശ്യങ്ങൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും ഏറ്റവും എളുപ്പത്തിൽ വ്യക്തിഗത വായ്പകൾ ലഭിക്കും. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 ൽ കുറവാണെങ്കിൽ നിങ്ങൾക്ക് വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ടാകില്ല. ഏറ്റവും കുറഞ്ഞ വ്യക്തിഗത വായ്പ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ താഴെ പറയുന്നവയാണ്.
ബാങ്കുകളും പലിശ നിരക്കും
- യൂണിയൻ ബാങ്ക് - 8.90% - 12.00%
- പിഎൻബി - 8.95% - 11.80%
- എസ്‌ബിഐ - 9.60% - 13.85%
- ബാങ്ക് ഓഫ് ബറോഡ - 10.10% - 15.45%
- എച്ച്ഡിഎഫ്സി ബാങ്ക് -10.75 -21.30%
- കൊട്ടക് മഹീന്ദ്ര ബാങ്ക് - 10.75% ൽ താഴെ
- ഐസിഐസിഐ ബാങ്ക് - 11.25% - 21%
- കാനറ ബാങ്ക് - 11.25% - 13.90%
- ബാങ്ക് ഓഫ് ഇന്ത്യ - 11.35% - 12.35%
- ആക്സിസ് ബാങ്ക് - 12% - 24%
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായ്പ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, നിങ്ങളുടെ യോഗ്യതയനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കിനുള്ള ബദലുകൾ പരിശോധിച്ചിരിക്കണം. പ്രോസസ്സിംഗ് ഫീസ്, പ്രീ-ക്ലോഷർ, പാർട്ട് പ്രീപേയ്‌മെന്റ് ചാർജുകൾ എന്നിവ പോലുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കണം. കൃത്യമായി വായ്പ തിരിച്ചടയ്ക്കാനും ശ്രമിക്കണം. ഇല്ലെങ്കിൽ അധിക പലിശ നിരക്കുകൾ നൽകുന്നതിന് പുറമേ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും കാര്യമായി ബാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
