‌‌‌ടാക്‌സ് സേവിംഗ്‌സ് എഫ്ഡി; 1.50 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ എത്ര രൂപ പലിശയായി ലഭിക്കും

സാമ്പത്തിക വര്‍ഷാവസാനം അടുത്തിരിക്കെ ടാക്‌സ് പ്ലാനിംഗ് ഇനി വൈകിക്കുന്നത് ബുദ്ധിയല്ല. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് പ്രൊഫൈലും അനുസരിച്ച് നിക്ഷേപം നടത്തി നികുതി ബാധ്യത കുറയ്ക്കാനുള്ള സാധ്യതകള്‍ ഇന്നുണ്ട്. നേരത്തെ നിക്ഷേപം ആരംഭിച്ചവയാണെങ്കില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, സുകന്യ സമൃദ്ധി യോജന, ഇക്വിറ്റി ലിക്വിഡ് സേവിംഗ്‌സ് സ്‌കീം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ തുടര്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.

പലിശ വര്‍ധനവ്

അധികം റിസ്‌കെടുക്കാന്‍ സാധിക്കാത്തവരും ചുരുങ്ങിയ ടാക്‌സ് ബ്രാക്കറ്റില്‍ വരുന്നവരും പരിഗണിക്കേണ്ട പ്രധാനപ്പെട്ടൊരു നിക്ഷേപമാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവിന്റെ പശ്ചാത്തലത്തിലുള്ള നിക്ഷേപ പലിശ വര്‍ധനവ് കൂടി ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപങ്ങളോടുള്ള പ്രധാന്യം ഇരട്ടിയാക്കിയിട്ടുണ്ട്.

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ

ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കും. ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷമാണ്. ലോക്ഇന്‍ പിരിയഡുള്ളതിനാല്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നതല്ല. കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ടാക്‌സ് സ്ലാബ് അനുവസരിച്ച് നികുതി നല്‍കേണ്ടതായി വരും. ബാങ്കുകളുടെ പലിശ നിരക്കും എത്ര രൂപ ലഭിക്കുമെന്നും നോക്കാം. 

7.60% പലിശ

7.60% പലിശ

സ്വകാര്യ ബാങ്കുകളില്‍ ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നല്‍കുന്നത് ഡിസിബി ബാങ്കാണ് 7.60 ശതമാനം പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 1.50 ലക്ഷം രൂപ ഡിസിബി ബാങ്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ 2.19 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.10 ശതമാനം പലിശ ലഭിക്കും.

7.50% പലിശ

7.50% പലിശ

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 1.50 ലക്ഷം നിക്ഷേപിച്ചാല്‍ സാധാരണ നിക്ഷേപകര്‍ക്ക് കാലാവധിയില്‍ 2.17 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയാണ് ലഭിക്കുക. 

7.25% പലിശ

7.25% പലിശ

പുത്തന്‍ തലമുറ സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. 1.50 ലക്ഷം നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 2.15 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിസ ലഭിക്കും.

7.20% പലിശ

7.20% പലിശ

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7.20 ശതമാനം പലിശ നല്‍കും. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2.14 ലക്ഷം രൂപ അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം സ്വന്തമാക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.70 ശതമാനം പലിശ ലഭിക്കും.

7% പലിശ

7% പലിശ

വിദേശ ബാങ്കായ ഡോയ്‌ചെ ബാങ്ക് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. 5 വര്‍ഷത്തേക്ക് 1.50 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 2.12 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളും ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നല്‍കുന്ന ബാങ്കുകളാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X