ഒരു ലക്ഷം നിക്ഷേപിച്ചാൽ പലിശയായി 38,042 നേടാം; എസ്ബിഐയുടെ കിടിലൻ എഫ്ഡി സ്കീം
സ്ഥിര നിക്ഷേപങ്ങളിലൂടെ ഉറപ്പുള്ള വരുമാനം നേടാനും നികുതി ലാഭിക്കാനും കഴിഞ്ഞാൽ ഗുണകരമായ കാര്യമാണ്. നിക്ഷേപകർക്ക് വരുമാനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. നികുതി ഇളവിലൂടെ പണം ലാഭിക്കാനും സഹായിക്കും. കുറഞ്ഞത് അഞ്ചു വർഷ കാലയളവിലുള്ള നിക്ഷേപ പദ്ധതികളിലൂടെ ഇത്തരം ആനുകൂല്യങ്ങൾ നിക്ഷേപകർക്ക് നേടാവുന്നതാണ്. എസ്ബിഐയുടെ 5 വർഷത്തെ ടാക്സ് സേവർ എഫ്ഡി, നിക്ഷേപങ്ങൾക്ക് ഉറപ്പുള്ള റിട്ടേണും നികുതി ഇളവും നൽകുന്ന അത്തരത്തിലുള്ള ഒന്നാണ്.
വണ്ടി ജ്വല്ലറിയിലേക്ക് വിടാം, സ്വർണവില കുറഞ്ഞു, വിലയിലെ ഇടിവ് എത്ര നാൾ തുടരും, ഇന്നത്തെ നിരക്കറിയാം
എസ്ബിഐ 5 വർഷത്തെ എഫ്ഡിയിലെ നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപവരെ നികുതി ഇളവ് ലഭിക്കും. സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും ബാങ്ക് 5 വർഷത്തെ എഫ്ഡി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരന്മാർക്ക്, 5 വർഷത്തെ എസ്ബിഐ എഫ്ഡിയുടെ പലിശ നിരക്ക് പ്രതിവർഷം 6.50 ശതമാനമാണ്. അതേസമയം, മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.50 ശതമാനം വാർഷിക പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ടേം ഡെപ്പോസിറ്റ് (TD) അക്കൗണ്ട്, സ്‌പെഷ്യൽ ടേം ഡെപ്പോസിറ്റ് (STD) അക്കൗണ്ട് എന്നിങ്ങനെ രണ്ട് തരത്തിലുള്ള എഫ്ഡി അക്കൗണ്ടുകളുണ്ട്. നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് അഞ്ച് വർഷമാണ്, പരമാവധി കാലയളവ് 10 വർഷമാണ്. സാധാരണ പൗരന്മാർക്ക്, എഫ്ഡിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.
എസ്ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപ തുക 1,50,000 രൂപയിൽ കൂടരുത്. പലിശ രൂപത്തിൽ ഒരാൾക്ക് റിട്ടേൺ ലഭിക്കും. ഒരാൾക്ക് പലിശ ലഭിക്കുന്നതിന് പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ വാർഷിക ക്രെഡിറ്റ് തിരഞ്ഞെടുക്കാം. എഫ്ഡിയിലെ ലോൺ സൗകര്യം അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ ലഭ്യമല്ല.
ഉയരങ്ങളിലേക്ക് പറക്കാൻ മാൻകൈൻഡ് ഫാർമ, ഓഹരി ഇപ്പോൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം 20 ശതമാനം
സാധാരണ പൗരന്മാർക്കുള്ള 5 വർഷ എഫ്ഡി
ഈ സ്കീം 6.50 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 50,000 രൂപയുടെ നിക്ഷേപത്തിന് അഞ്ച് വർഷത്തിനുള്ളിൽ പലിശയായി 19,021 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 69,021 രൂപയും ലഭിക്കും. 100,000 രൂപയുടെ നിക്ഷേപത്തിന് പലിശയായി 38,042 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുക 1,38,042 രൂപയും ആയിരിക്കും. 150,000 രൂപയുടെ നിക്ഷേപത്തിന് പലിശ 57,063 രൂപയും കാലാവധി പൂർത്തിയാകുമ്പോഴുള്ള തുക 2,07,063 രൂപയും ആയിരിക്കും. 200,000 രൂപയുടെ നിക്ഷേപത്തിന് പലിശയായി 76,084 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 2,76,084 രൂപയും ലഭിക്കും.
ലക്ഷ്യം 50,000 കോടിയുടെ കയറ്റുമതി, നേട്ടമുണ്ടാക്കാൻ പ്രതിരോധ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ ലാഭം കീശയിലാക്കാം
മുതിർന്ന പൗരന്മാർക്കുള്ള 5 വർഷ എഫ്ഡി
ഈ സ്കീം 7.5 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 50,000 രൂപ നിക്ഷേപത്തിന് പലിശയായി 22,497 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 72,497 രൂപയും ലഭിക്കും. 100,000 രൂപ നിക്ഷേപത്തിന് പലിശയായി 44,995 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്നത് 1,44,995 രൂപയും ആയിരിക്കും. 150,000 രൂപയുടെ നിക്ഷേപത്തിന് പലിശ 67,492 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 2,17,492 രൂപയുമായിരിക്കും കിട്ടുക. 200,000 രൂപ നിക്ഷേപിച്ചാൽ പലിശയായി 89,990 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 2,89,990 രൂപയും ലഭിക്കും.


Click it and Unblock the Notifications


