ഇരട്ടയക്കത്തില്‍ ആദായം നേടാവുന്ന മികച്ച 3 ലാര്‍ജ് കാപ് ഫണ്ടുകള്‍; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് റിസ്‌ക് ലഘൂകരിക്കുന്നതിനും ദീര്‍ഘകാലയളവിലെ നേട്ടം കരസ്ഥമാക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തില്‍ സാധാരണക്കാരുടെ പരിചയക്കുറവ് കാരണമുണ്ടാകാവുന്ന നഷ്ടങ്ങള്‍, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ സമീപനത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്.

സ്ഥിര നിക്ഷേപ പദ്ധതി

അതേസമയം ദീര്‍ഘകാലയളവില്‍ പരമ്പരാഗത സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ആദായം അനാകര്‍ഷകമായി തോന്നുന്നവരും താരതമ്യേന റിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടുള്ള നിക്ഷേപകരും ഇന്ന് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മികച്ച നേട്ടം സ്വന്തമാക്കുകയാണ് ലക്ഷ്യം.

ഇത്തരം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച വിഭാഗമാണ് ലാര്‍ജ് കാപ് ഫണ്ടുകള്‍. സഞ്ചിത നിധിയുടെ 80 ശതമാനവും വിപണി മൂല്യത്തില്‍ ആദ്യ 100 സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മുന്‍നിര കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളാണ് ലാര്‍ജ് കാപ് ഫണ്ടുകള്‍.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ലാര്‍ജ് കാപ് ഫണ്ടുകള്‍

മികച്ച ലാര്‍ജ് കാപ് ഫണ്ടുകള്‍ക്ക് പൊതുവില്‍ ഉയര്‍ന്ന റേറ്റിങ്ങാണുള്ളത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ മറ്റ് വിഭാഗം ഓഹരികളേക്കാള്‍ താരതമ്യേന ചെറിയ തിരിച്ചടികളേ ലാര്‍ജ് കാപ് ഓഹരികളില്‍ നേരിടാറുള്ളൂ. ഇതിനോടൊപ്പം രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബിയുടെ (SEBI) നിര്‍ദേശം പ്രകാരവും വിപണി മൂല്യത്തില്‍ ആദ്യ 100-നുള്ളില്‍ വരുന്ന കമ്പനികളുടെ ഓഹരിയില്‍ തന്നെ ഭൂരിഭാഗം ഫണ്ടും നിക്ഷേപിക്കാന്‍ ലാര്‍ജ് കാപ് സ്‌കീമുകള്‍ക്ക് ബാധ്യതയുണ്ട്.

ഇതിനാലൊക്കെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ കൂട്ടത്തില്‍ ലാര്‍ജ് കാപ് വിഭാഗം സ്‌കീമുകളെ താരതമ്യേന സുരക്ഷിതമായി വിലയിരുത്തുന്നത്. അതേസമയം ഇന്നു വിപണിയില്‍ ലഭ്യമായ മികച്ച 3 ലാര്‍ജ് കാപ് ഫണ്ടുകളെ ചുവടെ ചേര്‍ക്കുന്നു.

ആക്‌സിസ് ബ്ലൂചിപ് ഫണ്ട്

1. ആക്‌സിസ് ബ്ലൂചിപ് ഫണ്ട്

പദ്ധതി തുടങ്ങിയതിനു ശേഷം ഈ നവംബര്‍ 22 വരെയുളള കണക്കുകള്‍ പ്രകാരം ആക്‌സിസ് ബ്ലൂചിപ് ഫണ്ട്- ഡയറക്ട് പ്ലാനില്‍ നിന്നുള്ള നേട്ടം 12.23 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ 12.45 ശതമാനവുമാണ് ആദായം. സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ആക്‌സിസ് ബ്ലൂചിപ് ഫണ്ട്- ഡയറക്ട് പ്ലാനിന് കീഴില്‍ 36,871 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.

ഈ സ്‌കീമിനു കീഴില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള 5 ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ഇന്‍ഫോസിസ് എന്നിവയാണ്.

Also Read: 2023-ലേക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന 5 പെന്നി ഓഹരികള്‍; നോക്കുന്നോ?Also Read: 2023-ലേക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന 5 പെന്നി ഓഹരികള്‍; നോക്കുന്നോ?

ബിഎസ്ഇ

ആക്‌സിസ് ബ്ലൂചിപ് ഫണ്ടിന് കീഴിലെ 89.23 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്. ഇതിന്റെ 73.89 ശതമാനം ലാര്‍ജ് കാപ്പിലും 3.43 ശതമാനം മിഡ് കാപ് വിഭാഗം ഓഹരികളിലാണുള്ളത്. ബാക്കിയുള്ളവയില്‍ 0.86 ശതമാനം ഡെറ്റ് ഫണ്ടിലാണ്. ഇതില്‍ 0.86 ശതമാനം വിഹിതം സര്‍ക്കാര്‍ കടപ്പത്രങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എസ് & പി ബിഎസ്ഇ 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെയാണ് ബ്ലൂചിപ് ഫണ്ട് പിന്തുടരുന്നത്.

അതേസമയം ആക്‌സിസ് ബ്ലൂചിപ് ഫണ്ടില്‍ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 100 രൂപയിലും അനുവദിക്കുന്നു. സമാനമായി കുറഞ്ഞ എസ്‌ഐപി വിഹിതവും 100 രൂപയാണ്.

ബറോഡ ബിഎന്‍പി പരിബാസ്

2. ബറോഡ ബിഎന്‍പി പരിബാസ്

പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെയായി ബറോഡ ബിഎന്‍പി പരിബാസ് ലാര്‍ജ് കാപ്- റെഗുലര്‍ പ്ലാനില്‍ നിന്നുള്ള ആദായം 13.85 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ 11.71 ശതമാനവുമാണ് നേട്ടം. സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ഈ മ്യൂച്ചല്‍ ഫണ്ടിന് കീഴില്‍ 1,398 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.

ബിഎന്‍പി പരിബാസ് ലാര്‍ജ് കാപ് സ്‌കീമിനു കീഴില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള 5 ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, എല്‍ & ടി എന്നിവയാണ്. അതേസമയം ബറോഡ ബിഎന്‍പി പരിബാസ് ലാര്‍ജ് കാപ് ഫണ്ടിന് കീഴിലെ 92.71 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്. ഇതിന്റെ 75.72 ശതമാനം ലാര്‍ജ് കാപ്പിലാണുള്ളത്.

കാനറാ റൊബേക്ക ബ്ലൂചിപ്

3. കാനറാ റൊബേക്ക ബ്ലൂചിപ്

പദ്ധതി തുടങ്ങിയതിനു ശേഷം ഇതുവരെയായി കാനറാ റൊബേക്ക ബ്ലൂചിപ് ഇക്വിറ്റി ഫണ്ട്- ഡയറക്ട് പ്ലാനില്‍ നിന്നുള്ള നേട്ടം 12.48 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ 13.75 ശതമാനവുമാണ് നേട്ടവും സമ്മാനിച്ചു. സെപ്റ്റംബറിലെ രേഖകള്‍ പ്രകാരം ഈ മ്യൂച്ചല്‍ ഫണ്ടിന് കീഴില്‍ 8,548 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.

കാനറാ റൊബേക്ക ബ്ലൂചിപ് സ്‌കീമിനു കീഴില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള 5 ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ്. അതേസമയം കാനറാ റൊബേക്ക ബ്ലൂചിപ് ഫണ്ടിന് കീഴിലെ 97.16 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്. ഇതിന്റെ 75.66 ശതമാനം ലാര്‍ജ് കാപ്പിലാണുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: mutual funds investment sip
English summary

These 3 Best Large Cap Funds Gives Double Digit Returns From Inception Can Consider For Long Term

These 3 Best Large Cap Funds Gives Double Digit Returns From Inception Can Consider For Long Term. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X