30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40 വയസിലേക്ക് എത്തുന്നതിന് മുൻപുള്ള സമയം ജീവിതം ആസ്വദിക്കേണ്ടതും ഭാവിയിലേക്ക് കരുതി വെയ്ക്കേണ്ടതുമായ സമയമാണ്. ജീവിതത്തിൽ ഊർജ്ജസ്വലമായിരിക്കുന്ന സമയത്താണ് നിക്ഷേപങ്ങൾ നടത്താൻ ഉത്തമ സമയം. ഇതിന്റെ ​​ഗുണങ്ങളാണ് ഭാവിയിൽ അനുഭവിക്കാനാവുക. കാര്യം ഇങ്ങനെയാണെങ്കിലും പ്രായോ​ഗിക ജീവിതത്തിൽ കൂടുതൽ പേരും ഇക്കാര്യങ്ങൾ മറക്കും. ഇത് ചെന്നെത്തിക്കുന്നത് സാമ്പത്തികമായ ബുദ്ധിമുട്ടുകളിലേക്കാണ്. ഭാവിയിൽ ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ 30 വയസിനുള്ളിൽ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട 6 അബദ്ധങ്ങളെന്തല്ലാമെന്ന് നോക്കാം. 

1. എസ്‌ഐപി തുടങ്ങാതിരിക്കുക

1. എസ്‌ഐപി തുടങ്ങാതിരിക്കുക

ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപം ഇരട്ടിയായി വളരാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റാമാറ്റിക്ക് ഇന്‍വസേറ്റ്‌മെന്റ് പ്ലാന്‍. 25ാം വയസില്‍, സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ ആരംഭിക്കേണ്ട നിക്ഷേപങ്ങളിലൊന്നാണിത്. നേരത്തെ ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ വലിയ സാമ്പത്തിക നേട്ടം എസ്‌ഐപി വഴി ലഭിക്കും.

ഉദാഹരണത്തിന്, ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നൊരാൾക്ക് എളുപ്പം വിൽക്കാൻ സാധിക്കും. ഇതിനാൽ നിക്ഷേപം വളരാനുള്ള സമയം ലഭിക്കുന്നില്ല. എസ്ഐപി വഴി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോന്‍ ഫണ്ടുകൾ വളരാനുള്ള സമയമുണ്ട്. സ്മോള്‍ ക്യാപ്, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, ഡെറ്റ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് എസ്ഐപി വഴി നിക്ഷേപിക്കാം. 

Also Read: സമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്‍കേണ്ടി വരും; സാഹചര്യങ്ങളറിയാംAlso Read: സമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്‍കേണ്ടി വരും; സാഹചര്യങ്ങളറിയാം

2. പിപിഎഫ് നിക്ഷേപത്തിന്റെ കുറവ്

2. പിപിഎഫ് നിക്ഷേപത്തിന്റെ കുറവ്

നഷ്ടപ്പെടുത്തി കളയാന്‍ പാടില്ലാത്ത മറ്റൊരു നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. നഷ്ട സാധ്യത തീരെയില്ലാതെ ആദായ നികുതി പൂർണമായും ഇളവുള്ള ഒരു നിക്ഷേപമാണിത്. 7-8 ശതമാനം വരെ നിക്ഷേപത്തിന് പലിശ ലഭിക്കും. സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും ആദായ നികുതിയിളവും ലഭിക്കും.

പോസ്റ്റ് ഓഫീസ് വഴിയോ ബാങ്കുകള്‍ വഴിയോ പിപിഎഫ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും. 15 വര്‍ഷമാണ് കാലാവധി. 5 വര്‍ഷം ബ്ലോക്കുകളായി കാലാവധി ഉയര്‍ക്കാനും സാധിക്കും. 

Also Read: 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന് 4.50 ലക്ഷം സ്വന്തമാക്കാം; നേട്ടം ഈ ഭാ​ഗ്യവന്മാർക്ക്Also Read: 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന് 4.50 ലക്ഷം സ്വന്തമാക്കാം; നേട്ടം ഈ ഭാ​ഗ്യവന്മാർക്ക്

3. ടേം ഇന്‍ഷൂറന്‍സ്

3. ടേം ഇന്‍ഷൂറന്‍സ്

മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു തരം ലൈഫ് ഇന്‍ഷൂറന്‍സാണ് ടേം ഇന്‍ഷൂറന്‍സ്. ചെറിയ പ്രായത്തില്‍ ടേം ഇന്‍ഷൂറന്‍സ് എടുക്കുന്നത് വഴി കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയുടെ പരിരക്ഷ നേടാന്‍ സഹയാകികും. ടേം ഇന്‍ഷൂറന്‍സ എടുക്കാന്‍ വൈകുന്നതിന് അനുസരിച്ച് പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് പ്രീമിയം തുക ഉയരും. 

Also Read: ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശയുമായി എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം; സ്വാതന്ത്ര്യ ദിന സമ്മാനംAlso Read: ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശയുമായി എസ്ബിഐ ഉത്സവ് സ്ഥിര നിക്ഷേപം; സ്വാതന്ത്ര്യ ദിന സമ്മാനം

4. ആരോഗ്യ ഇന്‍ഷൂറന്‍സ്

4. ആരോഗ്യ ഇന്‍ഷൂറന്‍സ്

ടേം ഇന്‍ഷൂറന്‍സ് പോലെ ജീവിതത്തില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സും ആവശ്യമുണ്ട്. ജീവിതത്തില്‍ ആശുപത്രി ചെലവുകളെ നേരിടുന്ന സമയത്താണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സുകള്‍ സഹായകമാകുന്നത്. ഇതുവഴി സമ്പാദ്യത്തില്‍ നിന്ന് പണം പിന്‍വലിക്കാതെ ആശുപത്രി ചെലവുകള്‍ നടത്താം. 30 തിനുള്ളില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍ എടുക്കുന്നതാണ് ഉചിതം. പ്രായ കൂടുന്നതിന് അനുസരിച്ച് പ്രീമിയം കൂടാനുള്ള സാധ്യതയുണ്ട്.

5 . തെറ്റായ നിക്ഷേപം

5 . തെറ്റായ നിക്ഷേപം

നിക്ഷേപത്തെ പറ്റി കൂടുതല്‍ പഠിക്കാതെ പണമിറക്കാനുള്ള ആവേശം പലരിലുമുണ്ടാകും. ഇത് സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിക്കുക. ഏജന്റുമാരുടെ സഹായമില്ലാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത് ഇത്തരത്തിലുള്ള അബദ്ധമാണ്. 1-2 ശതമാനം വാര്‍ഷിക ചാര്‍ജ് കുറയ്ക്കാനാണ് നിക്ഷേപത്തെ പറ്റി കൂടുതല്‍ പഠിക്കാതെ പലരും പണം നഷ്ടപ്പെടുത്തുന്നത്.

6. സേവിം​ഗ്സ് അക്കൗണ്ട് മാത്രം

6. സേവിം​ഗ്സ് അക്കൗണ്ട് മാത്രം

നിക്ഷേപത്തെയും സാമ്പാദ്യത്തെയും കൂട്ടികുഴയ്ക്കുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം. ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടില്‍ മാത്രമാണ് പണം കരുതുന്നതെങ്കില്‍ വര്‍ഷത്തില്‍ 4 ശതമാനമാണ് പലിശ ലഭിക്കുക. ഇതുവഴി വര്‍ഷം കഴിയുന്തോറും കയ്യിലെ പണത്തിന്റെ മൂല്യം കുറഞ്ഞു വരും. അതേസമയം ഓഹരിവിപണിയിലോ വിപണിയിധിഷ്ഠിതമായ നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുന്നത് പണപ്പെരുപ്പ നിരക്കിനെക്കാള്‍ ഉയര്‍ന്ന ആദായം നല്‍കും.

Read more about: financial planning
English summary

These Are The 6 Financial Mistakes Made By People In Their 30's And That Effect In Future

These Are The 6 Financial Mistakes Made By People In Their 30's And That Effect In Future
Story first published: Tuesday, August 16, 2022, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X