വീട്ടിൽ ഇനി വെറുതെ ഇരിക്കേണ്ട, ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഫ്രീലാൻസ് ജോലികൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ ഇരുന്ന് വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന നിരവധിയാളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെ ജോലികൾ ഫ്രീലാൻസായി ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമായ ധാരണയുള്ളവർ ചുരുക്കമാണ്. ഇത്തരക്കാർക്കായി ഇതാ നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചില ഫ്രീലാൻസ് ജോലികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ ഫ്രീലാൻസിംഗ് ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായ Freelancer.com ആണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 

 

ഡിമാൻഡ് കൂടിയ ജോലികൾ

ഡിമാൻഡ് കൂടിയ ജോലികൾ

സെപ്റ്റംബർ പാദത്തിൽ തൊഴിലുടമയുടെ ആവശ്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്ന ജോലികൾ താഴെ പറയുന്നവയാണ്.

  • ഡാറ്റാ അനലിറ്റിക്സ്
  • വിർച്വൽ അസിസ്റ്റന്റ്
  • മൈക്രോസോഫ്റ്റ് ഓഫീസ്
  • കോപ്പി ടൈപ്പിംഗ്
  • ട്രാൻസ്ക്രിപ്ഷൻ
  • റഷ്യൻ വിവർത്തനം
  • ബുക്ക് കീപ്പിംഗ്
  • ഇമെയിൽ കൈകാര്യം ചെയ്യൽ
  • കസ്റ്റമർ സപ്പോർട്ട്
ഡാറ്റ അനലിറ്റിക്സ്

ഡാറ്റ അനലിറ്റിക്സ്

ഡാറ്റാ അനലിറ്റിക്സ് മാർക്കറ്റ് 2023 ഓടെ 275 ബില്യൺ ഡോളറായി ഉയരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൂന്നാം പാദത്തിൽ ഫ്രീലാൻസർ ഡോട്ട് കോമിൽ ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിൽ 58.9 ശതമാനം വളർച്ചയാണ് (1114 മുതൽ 1770 വരെ ജോലികൾ) രേഖപ്പെടുത്തിയിരിക്കുന്നത്.

ബിടെക്കും എംടെക്കും പഠിക്കാൻ ആളില്ല; പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഡിമാൻഡ് കുറയുന്നുബിടെക്കും എംടെക്കും പഠിക്കാൻ ആളില്ല; പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഡിമാൻഡ് കുറയുന്നു

വിർച്വൽ അസിസ്റ്റന്റ്സ്

വിർച്വൽ അസിസ്റ്റന്റ്സ്

ഫ്രീലാൻസർ ഡോട്ട് കോം വഴിയുള്ള ഈ വെർച്വൽ അസിസ്റ്റന്റുമാരുടെ ആവശ്യം സെപ്റ്റംബർ പാദത്തിൽ 7925 ൽ നിന്ന് 12,329 ആയി ഉയർന്നു. അതായത് 55.6% വളർച്ച നേടി. കസ്റ്റമർ സപ്പോർട്ട് മുതൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ബ്ലോഗ് പോസ്റ്റിംഗ് തുടങ്ങിയവയൊക്കെ വിർച്വൽ അസിസ്റ്റന്റസ് വിഭാഗത്തിൽ ഉൾപ്പെടുന്നു. 

മൈക്രോസോഫ്റ്റ് ഓഫീസ് എക്സൽ

മൈക്രോസോഫ്റ്റ് ഓഫീസ് എക്സൽ

മൈക്രോസോഫ്റ്റ് എക്സൽ കഴിവുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം വളരെ കൂടുതലാണ്. ടൈപ്പിംഗ്, ഡാറ്റാ എൻ‌ട്രി എന്നിവയേക്കാൾ‌ സങ്കീർ‌ണ്ണമാണ് മൈക്രോസോഫ്റ്റ് എക്സൽ. എക്സൽ ഉപയോഗിച്ച് ഒരാൾ 20 മണിക്കൂർ കൊണ്ട് ചെയ്യേണ്ട ജോലി വെറും ഒരു മണിക്കൂറാക്കി കുറയ്ക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ മൈക്രോസോഫ്റ്റ് ഓഫീസ് എക്സൽ അറിയാവുന്നവർക്ക് നിരവധി ഫ്രീലാൻസ് അവസരങ്ങളും ലഭിക്കും.

കോപ്പി ടൈപ്പിംഗ്

കോപ്പി ടൈപ്പിംഗ്

കോപ്പി-ടൈപ്പിംഗ് തുടർച്ചയായ രണ്ടാം പാദത്തിലും ഏറ്റവും ഡിമാൻഡുള്ള ഫ്രീലാൻസ് ജോലികളിലെ ആദ്യ പത്ത് ലിസ്റ്റിൽപ്പെടുന്നു. സെപ്റ്റംബർ പാദത്തിൽ ഡിമാൻഡ് 53 ശതമാനം (6,988 മുതൽ 10,692 വരെ) ഉയർന്നു. കൈയ്യക്ഷര കുറിപ്പുകൾ എഡിറ്റുചെയ്യാവുന്ന ഫോർമാറ്റിലേക്ക് മാറ്റുന്നതിൽ വിദഗ്ദ്ധരായ ഫ്രീലാൻസർമാരെയാണ് തൊഴിലുടമകൾ തേടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ട്രാൻസ്ക്രിപ്ഷൻ

ട്രാൻസ്ക്രിപ്ഷൻ

ട്രാൻസ്ക്രിപ്ഷനിൽ കഴിവ് തെളിയിച്ചിട്ടുള്ള ഫ്രീലാൻസർമാരെ സെപ്റ്റംബർ പാദത്തിൽ 3,981 പ്രോജക്ടുകൾക്കായി നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂൺ പാദത്തെ അപേക്ഷിച്ച് 52.2 ശതമാനം വർധനവാണിത്.

ഇന്ത്യയിലെ ഉന്നത കമ്പനി ഉദ്യോ​ഗസ്ഥർക്ക് കടുത്ത മാനസിക സമ്മർദ്ദം, രാത്രി ഉറക്കമില്ല; കാരണമെന്ത്?ഇന്ത്യയിലെ ഉന്നത കമ്പനി ഉദ്യോ​ഗസ്ഥർക്ക് കടുത്ത മാനസിക സമ്മർദ്ദം, രാത്രി ഉറക്കമില്ല; കാരണമെന്ത്?

വിവർത്തനം

വിവർത്തനം

ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേയ്ക്ക് പുസ്തകങ്ങളും മറ്റും വിവർത്തനം ചെയ്യാൻ കഴിവുള്ളവർക്കും ഫ്രീലാൻസ് മേഖലയിൽ വൻ ഡിമാൻഡാണുള്ളത്. റഷ്യൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യാനാണ് ഏറ്റവും കൂടുതൽ അവസരമുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നിവയ്ക്കും ഡിമാൻഡ് ഉണ്ട്. 

ഇന്ത്യൻ മിലിട്ടറിയിൽ നിന്ന് പിരിഞ്ഞവർക്കും കുടുംബാം​ഗങ്ങൾക്കും ആമസോണിൽ ജോലിഇന്ത്യൻ മിലിട്ടറിയിൽ നിന്ന് പിരിഞ്ഞവർക്കും കുടുംബാം​ഗങ്ങൾക്കും ആമസോണിൽ ജോലി

English summary

വീട്ടിൽ ഇനി വെറുതെ ഇരിക്കേണ്ട, ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഫ്രീലാൻസ് ജോലികൾ ഇവയാണ്

Those who want to work at home but have a clear idea of ​​what jobs can be done for freelancers are few and far between. Here's a look at some of the most in-demand freelance jobs currently available. Read in malayalam.
Story first published: Monday, November 18, 2019, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X